സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഭൗതികസാഹചര്യങ്ങൾ

3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്. ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും

   മഴക്കാലത്തും വേനല്ക്കാലത്തും സുഗമമായി അസംബ്ലി പ്രോഗാമുകള് നടത്താന് സാധിക്കുന്ന സ്ക്കൂള് അങ്കണം
   വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ്
   ക്ലാസ് ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി
   ഗേൾസ് ഫ്രണ്ടാലി ടോയ്ലറ്റുകൾ പി.ടി.എ യുടെ സഹായത്തോടെ കാര്യക്ഷമമാക്കി
   കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം, സേവ് പദ്ധതി എന്നിവ പി.ടി.എ യുടെ അഭിമുഖ്യത്തീൽ നടക്കുന്നു.
   ഇന്റർ ലോക്ക് ചെയ്ത മുറ്റവും മനോഹരമായ മേല്ക്കൂരയും ഇരുവശങ്ങളിലുമുള്ള പൂന്തോട്ടവും, ഒൗഷധത്തോട്ടവും വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.
   ശുദ്ധമായ തണുത്ത കുടിവെള്ളത്തിന്കൂളർ

ആരോഗ്യം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് പി.ടി.എ നടത്തുന്ന പ്രവർത്തനങ്ങൾ

   എയ്റോബിക്സ്
   മിർച്ചിംങ്ങ്
   ടോട്ടൽ ഫിസിക്കൽ ഫിറ്റ് നസ് പ്രോഗ്രാം
   BMI ചെക്ക് ചെയ്തശേഷം കൂടുതൽ ഭാരം ഉള്ള കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും പ്രത്യേക Exercise
   BMI ചെക്ക് ചെയ്ത് ശരാശരി ഭാരത്തിൽ താഴെയുള്ളവർക്ക് പ്രത്യേക പോഷകാഹാരം, പരിസര ശുചിത്വം, വ്യക്തിശുചിത്വം, മഴക്കാലരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രതിരോധ മാർഗ്ഗങ്ങൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു.
   സ്കൂൾ ഹെൽത്ത് നഴ്സിസിന്റെ സാനിദ്ധ്യത്തിൽ കുട്ടികളുടെ ആരോഗ്യ പ്രശിനങ്ങൾ കണ്ടെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
   തായ്ക്കോണ്ടോ പരിശീലനം
   കരാട്ടെ പരിശീലനം