ജി.യു.പി.എസ്. കൂട്ടിലങ്ങാടി
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കൂട്ടിലങ്ങാടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കൂട്ടിലങ്ങാടി ഗവ. യു.പി സ്‍കൂൾ.
ജി.യു.പി.എസ്. കൂട്ടിലങ്ങാടി | |
---|---|
വിലാസം | |
കൂട്ടിലങ്ങാടി കൂട്ടിലങ്ങാടി പി.ഒ, മലപ്പുറം , 676506 | |
സ്ഥാപിതം | 01 - 07 - 1912 |
വിവരങ്ങൾ | |
ഫോൺ | 04933 285353 |
ഇമെയിൽ | gupsktdi@gmail.com |
വെബ്‍സൈറ്റ് | http://gupsktdi.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18660 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷൗക്കത്തലി മേലേതിൽ |
അവസാനം തിരുത്തിയത് | |
27-01-2022 | Gupsktdi |
മലപ്പുറം ജില്ലയാലെ പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂൾ. ഏക അധ്യാപക വിദ്യാലയമായി തുടക്കം കുറിച്ച ഈ വിദ്യാലയം എൽ.പി യായും പിന്നീട് യു.പി യായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സ്ഥല പരിമിതി കാരണം ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. കാഞ്ഞിരക്കുന്നിനു മുകളിലുള്ള സ്ഥലം ഒരു മാന്യ സഹോദരൻ സ്കൂളിനായി സ്ഥലം വിട്ട് കൊടുത്തതോടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കുകയും ചെയ്തു. പാഠ്യ പാഠ്യേതര രംഗത്ത് അധ്യാപക വിദ്യാർത്ഥി രക്ഷാകർതൃ സഹകരണത്തോടെ സ്കൂൾ പുലർത്തുന്ന മികവുകൾ കൊണ്ടാണ് കഴിഞ്ഞ അഞ്ച് വർഷമായി മങ്കട ഉപജില്ലയിലെ ഏറ്റവും മികച്ച പി.ടി.എ ക്കുള്ള അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞത്.
ചരിത്രം
കടലുണ്ടിപ്പുഴയുടെ തീരത്ത് കൂട്ടിലങ്ങാടി പ്രദേശത്ത് വളരെ മുമ്പ് നിലവിലുണ്ടായിരുന്ന മദ്രസ ബ്രട്ടീഷ് സായിപ്പിന്റെ പ്രേരണയാൽ 1912 -ൽ സ്കൂളാക്കി മാറ്റി. കൂട്ടിലങ്ങാടിയിലെ പ്രസിദ്ധമായ ആഴ്ചച്ചന്ത നടന്നിരുന്ന സ്ഥലത്ത് കളത്തിങ്ങൽ അഹമ്മദ് കുട്ടിയുടെ വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്ന സ്കൂൾ പ്രവർത്തിച്ചിരുന്നത്. പാലേമ്പടിയൻ കദിയക്കുട്ടി ഉമ്മയുടെ പേരിൽ ബൃട്ടീഷ് സർക്കാർ ചന്ത അനുവദിച്ചപ്പോൾ അവരുടെ വീടിനടുത്തുള്ള തോട്ടത്തിൽ പുതിയ കെട്ടിടം സ്ഥാപിച്ച് സ്കൂൾ അങ്ങോട്ട് മാറ്റി. 2000 വരെ ഇപ്പോൾ Calicut University B Ed Centreപ്രവർത്തിക്കുന്ന ഈ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വന്നത്. 1959 ൽ യു.പി.സ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു ഈ വിദ്യാലയത്തിൽ 1966 ൽ കുട്ടികളുടെ ആധിക്യം മൂലം സെഷണൽ സമ്പ്രദായം ഏർപ്പെടുത്തി. പരാധീനതകളിൽ ഉഴറിയ ഇക്കാലത്ത് സ്കൂളിന് സ്വന്തമായി കെട്ടിടം സ്ഥാപിക്കാൻ നാട്ടുകാർ ശ്രമമാരംഭിച്ചപ്പോൾ പടിക്കമണ്ണിൽ അലവി ഹാജി ഒരേക്കർ സ്ഥലം സൗജന്യമായി നൽകി. അങ്ങനെയാണ് കാഞ്ഞിരക്കുന്ന് എന്ന ഈ കുന്നിൻ മുകളിലേക്ക് സരസ്വതീ ക്ഷേത്രം ഇരിപ്പുറപ്പിച്ചത്. അവിടന്നങ്ങോട്ട് പുരോഗതിയുടെ കാലമായിരുന്നു.1968 ൽ 5 മുറിയിലുള്ള കെട്ടിടം സർക്കാർ നിർമ്മിച്ചു. അന്ന് മുതൽ രണ്ട് സ്ഥലത്തായാണ് സ്കൂൾ പ്രവർത്തിച്ചത്. കൂടുതൽ ക്ലാസ് മുറികൾ ലഭ്യമാക്കാൻ ശ്രമമാരംഭിച്ച പി.ടി.എ ക്ക് 1987 ൽ സർക്കാർ കെട്ടിടം അനുമതി വാങ്ങാനായെങ്കിലും കോൺട്രാക്റ്ററുടെ മെല്ലെപ്പോക്കും പ്രതികൂല ഭൂ പ്രകൃതിയും കാരണം കെട്ടിടം പണി ഇഴഞ്ഞ് നീങ്ങി. എൻ.കെ. ഹംസ ഹാജി നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്ത്, സ്കൂളിലേക്ക് റോഡ് അനുവദിച്ചതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറി. ഇതിനിടയിൽ 1997 ൽ 3 മുറികളോടെ ഡി.പി.ഇ.പി കെട്ടിടം പണി ഏറ്റെടുത്ത് പൂർത്തിയാക്കാൻ പി.ടി.എ ക്ക് സാധിച്ചു 1999 ൽ 18 ക്ലാസ് മുറികളോടെ ഗവ. കെട്ടിടം പണി പൂർത്തിയായി. 2000 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിച്ചു. വാടകക്കെട്ടിടം വിട്ടുകൊടുത്ത് പൂർണ്ണമായും ഒരേ സ്ഥലത്ത് വിദ്യാലയം പ്രവർത്തിക്കാൻ തുടങ്ങി.
ഭൗതിക സൗകര്യങ്ങൾ
1912 ൽ തുടക്കമാരംഭിച്ച ഈ വിദ്യാലയം ഒട്ടനവധി പരിമിതികളെയും പ്രതിസന്ധികളും തരണം ചെയ്ത് ഇന്ന് മികവിന്റെ പാതയിലാണ്. പഞ്ചായത്ത്, എം.പി, എം.എൽ.എ, എസ്.എസ്.എ തുടങ്ങിയവയുടെ സഹകരണത്തോടെ ഭൗതിക സൗകര്യത്തിന്റെ കാര്യത്തിൽ പുരോഗതിയിലാണ്. അക്കാദമിക പ്രവർത്തനങ്ങളിൽ മികവ് പുലർത്താനും അതു വഴി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മലപ്പുറം ജില്ലയിൽ നിന്നും അവസാന റൗണ്ടിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഏക സർക്കാർ യു.പി വിദ്യാലയമായി മാറുവാനും കഴിഞ്ഞു. ഭൗതിക സൗകര്യത്തെ കുറിച്ച് കൂടുതലറിയാൻ
മുൻകാല പ്രധാനാധ്യാപകർ
വി ഹൈദ്രോസ് (1924) ടി.കുഞ്ഞലവി (1925) ടി മുഹമ്മദ് (1928) എം. പാത്തുണ്ണി ഉമ്മ (1932) കെ.പി മുഹമ്മദ് (1944-51) സി രാജു (1951) എം മറിയുമ്മ (1957-58) എ അബ്ദുറഹ്മാൻ (1959) എൻ അലവി (1959) എ രാമപണിക്കർ (1959) സി ശങ്കരൻകുട്ടി (1960) കെ വേലായുധൻ നായർ (1960) കെ പി കുഞ്ഞിമുഹമ്മദ് (1963-70) ടി അബ്ദുൽ കരീം (1971) കെ എം രുദ്രൻ നമ്പൂതിരി (1973) ടി ജെ അബ്രഹാം (1975-76) എൻ കോസ്മോസ് (1976) എം രാമനുണ്ണി മൂസത് (1980-86) പി.വി ജനാർദ്ദനൻ നായർ(1987-99) സാറാമ്മ (1999) സി എച്ച് അബ്ദുൽ മജീദ് (1999-2003) എൻ.കെ അബ്ദുസ്സമദ് (2003-2016) സൈതലവി പി (2016-17) ഷൗക്കത്തലി മേലേതിൽ (2017-20)സത്യാനന്ദ് വി.എൻ.എസ് (2021)
* സ്കൂൾ സ്റ്റാഫ്2016-17
- പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ
105 വർഷം പഴക്കമുള്ള ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ വിവിധ രംഗങ്ങളിൽ ജോലി ചെയ്തു വരുന്നു.നിരവധി പേർ മെഡിക്കൽ എൻജിനീയറിംഗ് ഫീൽഡിലൂടെ ഭാവി കണ്ടെത്തിയപ്പോൾ വിദേശത്തും സ്വദേശത്തുമായി തങ്ങളുടേതായ ബിസിനസ് സാമ്രാജ്യം പടുത്തിയവരും കുറവല്ല. കൃഷി, കച്ചവടം തുടങ്ങിയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരും അനവധി. വിജ്ഞാന മുത്തശ്ശിയുടെ പ്രമുഖരായ എല്ലാ മക്കളെയും ഓർത്തെടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഓർമ്മയിൽ തങ്ങിയ നാമങ്ങൾ ഇവിടെ കുറിക്കട്ടെ. ഇവിടെ ക്ലിക്ക് ചെയ്യാം.
സോഷ്യൽ മീഡിയ കമ്മ്യൂണിക്കേഷൻ
കുട്ടികളുടെയും വിദ്യാലയത്തിന്റെയും മികവുകൾ കൃത്യമായി രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും അറിയിക്കുന്നതായി സോഷ്യൽ മീഡിയകളെ ഉപയോഗിക്കുന്നു. വാട്ട്സ് ആപിനു പുറമെ പ്രധാനമായും ഫേസ്ബുക്കിനെയാണ് ഇത്തരം ഇടപെടലിനായി ഉപയോഗിക്കുന്നത്. സ്കൂളിലുള്ള ഓരോ പ്രവർത്തനങ്ങളും കൂട്ടിലങ്ങാടി ഗവ യു.പി സ്കൂളിന്റെ ഫേസ് ബുക്ക് പേജിൽ അപ്ഡേറ്റ് ചെയ്യുന്നതോടെ സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്താൻ രക്ഷിതാക്കൾക്ക് സാധിക്കുന്നു. Join on Our Facebook Page : https://www.facebook.com/Gups-koottilangadi-385819364890688/?ref=bookmarks
നേട്ടങ്ങൾ, മികവുകൾ
- സംസ്ഥാന സർക്കാർ മികച്ച പി ടി എ കൾക്ക് അവാർഡ് ഏർപെടുത്തിയ 2011-12 മുതൽ ഇതു വരെ എല്ലാ വർഷവും മങ്കട സബ് ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള അവാർഡ് കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിനു സ്വന്തം.
- വിദ്യാഭ്യാസ വകുപ്പ്, ദൂരദർശൻ, ഐ.ടി @ സ്കൂൾ എന്നിവ സംയുക്തമായി നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മലപ്പുറം ജില്ലയിൽ നിന്ന് യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തി.
നിങ്ങൾക്കും കാണാം ഹരിത വിദ്യാലയം റിയാലിറ്റി ഷോ. സന്ദർശിക്കൂ http://www.youtube.com/watch?v=QwWZOXcGAyQ
* 2016-17 വർഷത്തെ പ്രവർത്തനങ്ങൾ അറിയുന്നതിനായി താഴെയുള്ള 2016-17 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
- കോഴിക്കോട് പാലക്കാട് റൂട്ടിൽ കൂട്ടിലങ്ങാടിയിൽ ബസിറങ്ങി പള്ളിപ്പുറം റോഡിലേക്ക് തിരിഞ്ഞ് വലതു വശത്തേക്കുള്ള ആദ്യ റോഡ് വഴി സ്‍കൂളിലെത്താം.
- തിരൂർ,പരപ്പനങ്ങാടി റെയിൽ സ്റ്റേഷനിലിറങ്ങി മഞ്ചേരി ബസിൽ കയറി മലപ്പുറത്ത് ഇറങ്ങി പെരിന്തൽമണ്ണ ബസിൽ കയറിയും കൂട്ടിലങ്ങാടിയിലെത്താം.
- അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിലിറങ്ങി കോഴിക്കാട് ബസിൽ കയറി കൂട്ടിലങ്ങാടിയിലെത്താം.
{{#multimaps: 11.0343191,76.1023525 | width=800px | zoom=12 }}