എം എം യു പി എസ്സ് പേരൂർ/സൗകര്യങ്ങൾ

15:05, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmupsperoor42446 (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കിളിമാനൂർ സബ്ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾക്കൊപ്പം കിടപിടിക്കുംവിധം ആധുനിക സൗകര്യങ്ങൾ കൈവരിച്ച കേരളത്തിലെ ഒരു പ്രമുഖ വിദ്യാലയമാണ് പേരൂർ എം എം യു പി സ്‌കൂൾ . മുപ്പത്തിരണ്ട് ക്ലാസ്സ്മുറികളും , രണ്ടു സ്റ്റാഫ് റൂമുകളും , ഓഫീസ് റൂം , വിശാലമായ ലൈബ്രറി , വിപുലമായ സി.ഡി.ശേഖരങ്ങൾ ,ഇരുപത്തിനാല് കമ്പ്യൂട്ടർ ഉൾപ്പെടുന്ന വിപുലമായ കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ്‌റൂം, ശാസ്ത്ര ,ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര ലാബുകൾ , ശുചിത്വവുമായി ബന്ധപ്പെട്ട വേസ്റ്റ് മാനേജ്‌മന്റ് , വിശാലമായ കളിസ്ഥലം . പാർക്ക് , ഡൈനിങ്ങ് ഹാൾ, കുട്ടികൾക്ക് വാഹന സൗകര്യം എന്നിവ ഉണ്ട്.

ലൈബ്രറി

കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനു വേണ്ടി 5000 ത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്ന വിപുലമായ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് .

കൂടാതെ എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി കൾ സജ്ജീകരിച്ചിരിക്കുന്നു . ഇതുകൂടാതെ ഇ-റൂം ലൈബ്രറികളും കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.

സ്കൂൾ ബസ്

നമ്മുടെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി 6 സ്കൂൾ ബസും അതിനാവശ്യമായ ജീവനക്കാരും ഉണ്ട്.

വേസ്റ്റ് മാനേജ്‌മന്റ്

സ്കൂളിലെ ഭക്ഷണ വേസ്റ്റ് വളം ആക്കി മാറ്റുന്നതിന് വേണ്ടി ശുചിത്വ വേസ്റ്റ് മാനേജ്‌മന്റ് വളരെ പ്രയോജനകരമായി പ്രവർത്തിക്കുന്നു.