എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ക്ഴിശ്ശേരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ്.
| എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ | |
|---|---|
| വിലാസം | |
മുണ്ടംപറമ്പ പുളിയക്കോട് പി.ഒ. , 673641 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 0483 2754860 |
| ഇമെയിൽ | alpschoolmundamparamba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18208 (സമേതം) |
| യുഡൈസ് കോഡ് | 32050100709 |
| വിക്കിഡാറ്റ | Q64564057 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കിഴിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | കൊണ്ടോട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുഴിമണ്ണപഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 290 |
| പെൺകുട്ടികൾ | 297 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | നയീം. സി. കെ |
| പി.ടി.എ. പ്രസിഡണ്ട് | അലവികുട്ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബുഷ്റാബി |
| അവസാനം തിരുത്തിയത് | |
| 27-01-2022 | MT 1206 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|

ചരിത്രം
കുഴിമണ്ണ ഗ്രാമ പഞ്ചായത്തിലെ മുണ്ടംപറമ്പ് എ എൽ പി സ്കൂൾ 1968ൽ സ്ഥാപിതമായി. കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ പ്രഥമ സംസ്ഥാന ട്രഷററും, അറബി സാഹിത്യത്തിലും ഇംഗ്ലീഷ് ഭാഷയിലും അഗാധ പണ്ഡിതനുമായിരുന്ന പി.ആലിക്കുട്ടി മൗലവിയാണ് മുണ്ടം പറമ്പ് എ എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചത്.കെ. എ. ടി. എഫ് രൂപീകരിച്ച അന്നു തന്നെ സംസ്ഥാന നേതൃപദവിയിലെത്താൻ മൗലവിയുടെ അറിവും കഴിവും കാരണമായി.വലിയ വായനക്കാരനും വലിയൊരു ഗ്രന്ഥശേഖരണത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. കെ. ഇ ആറിലും കെ. എസ് ആറിലും അവഗാഹം നേടിയിരുന്ന മൗലവി ഹൈ സ്കൂൾ അറബി അധ്യാപകനായിരുന്നു. മുണ്ടംപറമ്പിന്റെ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ എം. ആയിശുമ്മയാണ് സ്കൂൾ മാനേജർ.1968ൽ സ്ഥാപിതമായ മുണ്ടംപറമ്പ് എ എൽ പി സ്കൂളിന്റെ ആദ്യ പ്രധാനധ്യാപകൻ ശ്രീ കുഞ്ഞുമുഹമ്മദ് മാസ്റ്ററായിരുന്നു. ഇപ്പോൾ 10 ഡിവിഷനുകളും 12 അധ്യാപകരുമുണ്ട്. കൂടാതെ രണ്ട് എൽ. കെ. ജി. രണ്ട് യു. കെ. ജി ക്ലാസുകളുമുണ്ട്. പഴയ ക്ലാസ് റൂമുകൾ മാറ്റി പുതിയ കോൺക്രീറ്റ് ക്ലാസ് റൂമുകൾ നിർമ്മിക്കുന്ന പ്രവൃത്തികൾ നടന്നുവരുന്നു.
സ്കൂൾ പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് മലയാളം മീഡിയം ബാച്ചുകൾ
- ക്ലാസ് തല ലൈബ്രറികൾ
- സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം
- വിജയഭേരി ക്ലാസുകൾ
- ദിനാചരണങ്ങൾ
- ഫീൽഡ് ട്രിപ്പ്
- പഠനയാത്രകൾ
- കുട്ടികളുടെ മാഗസിനുകൾ
- കലാമേള , സ്പോർട്സ്, ശാസ്ത്രമേള
- പച്ചക്കറി കൃഷി
- വിദ്യാരംഗം കലാ സാഹിത്യവേദി
- വിവിധ ക്ലബുകൾ
- കബ് ബുൾബുൾ യൂണിറ്റ്
- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ
- ഹിന്ദി പഠനം
- സ്പോക്കൺ ഇംഗ്ലീഷ്.
ഭൗതിക സാഹചര്യങ്ങൾ
- നല്ല ക്ലാസ് റൂമുകൾ
- കമ്പ്യൂട്ടർ ലാബ്
- വിശാലമായ ഗ്രൗണ്ട്
- പാചകപ്പുര
- വാഹന സൗകര്യം
- ചുറ്റുമതിൽ
- കുടിവെള്ള സൗകര്യം
- ലൈബ്രറി
അധ്യാപകർ
- നയിം.സി കെ (പ്രധാനാധ്യാപകൻ)
- ഷൈനി ജോർജ്.പി
- മുഹമ്മദ് അഷ്റഫ് .കെ
- ശോബി.പി
- അബ്ദുസ്സലീം .വൈ.പി
- സഫ .എം.കെ
- നൂർജഹാൻ. ടി.പി
- ശഹീബാ ഫാബി.എം
- ഷഹ്ന പാറക്കൽ
- ഷിബിൻ.സി
- ഖദീജ തരുവക്കോടൻ മനയത്ത്
- മൈമൂനത്ത്.എം
സ്കൂൾ ചിത്രങ്ങൾ
-
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
-
സ്കൂൾ ചിത്രം
വഴികാട്ടി
{{#multimaps:11.191667,76.012778|zoom=18}}