മൂലാട് ഹിന്ദു എ എൽ പി എസ്

21:29, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ മൂലാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.

മൂലാട് ഹിന്ദു എ എൽ പി എസ്
വിലാസം
മൂലാട്

മൂലാട് പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0496 2657302
ഇമെയിൽmooladhalp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47645 (സമേതം)
യുഡൈസ് കോഡ്32040100703
വിക്കിഡാറ്റQ64552319
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ കെ
പി.ടി.എ. പ്രസിഡണ്ട്ഷിജു പി ടി
എം.പി.ടി.എ. പ്രസിഡണ്ട്അനില
അവസാനം തിരുത്തിയത്
26-01-2022Bmbiju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

  ആത്മവിദ്യാസംഘത്തിന്റെ  പ്രവർത്തകനായിരുന്ന  ശ്രീ .വാഗ്ഭാടാനന്ദ  ഗുരുദേവന്റെസഹായത്താൽ   അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ  പ്രയത്നത്താലാണ്  ഈ സ്ക്കൂൾ  തുടങ്ങിയത് .  സർവശ്രീ. കോണിക്കോത്ത്ചാത്തു   വൈദ്യർ,കോണിക്കോത്ത് ഗോവിന്ദൻ വൈദ്യർ, പനിച്ചിക്കണ്ടി കേളപ്പൻ വേട്ടുുവഞ്ചേരി കടുങ്ങോൻ,തൈക്കോട്ട്   ചെക്കിണി  മുതലായവർ  ഈ സ്ഥാപനത്തിന്റെ   നിർമാണത്തിൽ പ്രയത്നിച്ച  പ്രമുഖ വ്യക്തികളാണ്.  
  കോട്ടൂൂർ  പഞ്ചായത്തിൽപ്പെട്ട   മൂലാട്പ്രദേശത്ത് ചാലിക്കര  - അവറാട്ടുുമുക്ക് റോഡിന്റെ   ഒരു  ഭാഗത്തായി 30സെന്റ്    സ്ഥലത്താണ്   സ്ക്കൂൾ   സ്ഥിതിചെയ്യുന്നത്.  1921ൽ   സ്ഥാപിച്ച   ഈ  വിദ്യാലയം ഉദ്ഘാടനംചെയ്തത്    അന്നത്തെ  കോട്ടൂൂർ   വില്ലേജ്  അധികാരിയാണ്.  ഈ  വിദ്യാലയത്തിൽ ആദ്യമായി പ്രവേശനം നൽകിയത് വെങ്കപ്പറമ്പത്ത്കുു‍‍‍‍‍‍‍‍‍‍‍‍ഞ്ഞിപ്പെരച്ചൻ എന്ന വിദ്യാർത്ഥിക്കാണ്.ഈ സ്ഥാപനത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർആയി പ്രവർത്തിച്ചത്  ഉള്ളിയേരി സ്വദേശിയായ ഗോവിന്ദൻ മാസ്റ്ററാണ്.സ്ഥാപക മാനേജർ ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യർ ആണ്.മദ്രാസ് എഡ്യൂൂക്കേഷൻ ബോർഡിന്റെ കീഴിൽ 50 കുട്ടികളോടു കൂടി ഒന്നു മുതൽ 5 വരെ ക്ലാസുകൾ തുടങ്ങി.ശ്രീ.ഉണ്ണിപ്പെരച്ചൻ ,കുപ്പേരി ചാത്തുവൈദ്യർ, ഗോവിന്ദൻ വൈദ്യർ, രാമൻ മാസ്റ്റർ, എന്നിവർ ആദ്യ കാലത്തെ അധ്യാപകരായിരുന്നു.തുടക്കത്തിൽ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
  നാരായണൻ മാസ്റ്റർ,മാധവൻ മാസ്റ്റർ,എം.എസ് നമ്പൂതിരിമാസ്റ്റർ ,ദേവകി ടീച്ചർ,എൻ.കു‍‍ഞ്ഞിരാമൻ മാസ്റ്റർ,പി.മനോരമ ടീച്ചർ,എം.ശങ്കരൻ മാസ്റ്റർ,എ.ശാരദ ടീച്ചർ,ബി.രാധാമണി ടീച്ചർ,സി.ടി.ശോഭന ടീച്ചർ,പി.രാജേന്ദ്രൻ  മാസ്റ്റർഎന്നിവർ പിന്നീട് വന്ന അധ്യാപകരാണ്.ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യർക്ക് ശേഷം ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർസ്കൂൂളിന്റെ മാനേജരായി.സാമ്പത്തികമായും ,വിദ്യാഭ്യാസപരമായും  വളരെപിന്നോക്കം   നിൽക്കുന്ന   ഈ   പ്രദേശത്തിലെ   ജനങ്ങളെ അറിവിന്റെ   മേഖലയിലേക്ക് എത്തിക്കുവാൻ ഈ സ്ഥാപനത്തിലെ  അധ്യാപകർ  വളരെയേറെ ശ്രമിച്ചിട്ടുുണ്ട്.കോട്ടൂർ പഞ്ചായത്തിലെ   മൂലാട്   ഉയർന്നസക്ഷരതാനിലവാരമുള്ള  പ്രദേശമായി   ഉയർത്താൻ ഈ വിദ്യാലയത്തിന്  കഴിഞ്ഞിട്ടുണ്ട് .  മാനേജ്മെന്റിന്റെയും    പി .ടി .എ  യുടെയും   ശ്രമഫലമായി  ഇന്ന്  ഈ  വിദ്യാലയം വളരെയേറെ   മാറിയിട്ടുണ്ട് .  പാഠ്യ , പാഠ്യേതര  വിഷയങ്ങളിലും  വിദ്യാർത്ഥികൾ   മുൻപന്തിയിലാണ്.ശ്രീ .കെ.സദാനന്ദൻ മാനേജറും   ശ്രീമതി കെ ശോഭന പ്രധാന അധ്യാപികയുമായ  ഈ  വിദ്യാലയത്തിൽ ഇന്ന്84വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 6 അധ്യാപകരാണ്  ഇപ്പോൾ  ഉള്ളത്. 
         

ഭൗതികസൗകരൃങ്ങൾ

മികവുകൾ

 
മൂലാട് ഹിന്ദു എ എൽ പി സ്കൂൾ

മൂലാട് ഹിന്ദു എ എൽ പി സ്ക്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന പരിപാടികൾ 28-1-2017 ‍ഞായറാഴ്‌ച രാവിലെ 9.30ന് ആകാ ശവാണി പൂക്കൂടയിൽ...

ദിനാചരണങ്ങൾ

== അധ്യാപകർ ==

ശോഭന കെ, ജയശ്രീ കെ, സനില കെ ഡി, സന്ധ്യ കെ, ബവിത എൻ, സെൽമ കെ വി.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

 
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം
"https://schoolwiki.in/index.php?title=മൂലാട്_ഹിന്ദു_എ_എൽ_പി_എസ്&oldid=1423071" എന്ന താളിൽനിന്ന് ശേഖരിച്ചത്