എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ

സ്കൂൾ ലെ വിശേഷ പരിപാടികൾ എല്ലാം തന്നെ സ്കൂൾ സ്റുഡിയോവഴിയാണ് പ്രക്ഷേപണം ചെയ്യുന്നത് .സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി ലൈവ് പ്രോഗ്രാമുകളും ,റെക്കോർഡ് പ്രോഗ്രാമുകളും അപ്‌ലോഡ് ചെയ്യാറുണ്ട്,എല്ലാ ദിനാചരണങ്ങളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിക്കാറുണ്ട്.പരിപാടികളുടെ ഡോക്യൂമെന്റഷന് ചെയ്യാറുമുണ്ട്.കോവിഡ്  സാഹചര്യത്തിൽ മിക്ക പ്രോഗ്രാമുകളും ഓൺ ലൈൻ പ്ലാറ്റഫോം ലാണ് സംഘടിപ്പിച്ചത്.ഈ അധ്യയന വർഷത്തിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്തു കുട്ടികൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കി ഇരുന്നു.ഡോക്ടർ മാരുടെ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ എല്ലാ മാസവും സംഘടിപ്പിക്കാറുണ്ട്.സ്കൂളിന് സ്വന്തമായി പ്രഗ്യ എന്ന എഡ്യൂക്കേഷൻ അപ്ലിക്കേഷൻ ഉണ്ട് ..TECHJENTIA ആണ് അത് നിർമിച്ച നൽകിയത്.ഡിജിറ്റൽ ഫോട്ടോഗ്രാഫി,വിഡിയോഗ്രഫി ,എഡിറ്റിംഗ് എന്നിവയുടെ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.കുട്ടികൾക്ക് പാഠ്യ വിഷയങ്ങളിൽ കൂടുതൽ പിന്തുണ നൽകുന്ന പ്രവ്രർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കുന്നു.

A HONOR FROM LITTLEKITE
A SALUTE TO THE SCHOOL
A GIFT

പ്രത്യേക പ്രവർത്തനങ്ങൾ താഴെപ്പറയുന്നവയാണ്

സനാതന ശബ്ദം ചുമർ പത്രം

സ്കൂളിന് സ്വന്തമായി ഒരു ചുമർ പത്രം ഉണ്ട് വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളാണ് പത്രത്തിന്റെ എഡിറ്റോറിയലും പത്രം എഴുതുന്നതും എല്ലാം നിർവഹിക്കുന്നത്.കൂടുതൽ അറിയാൻ

എസ് ഡി വി ജി എച്ച് എസ് ലിറ്റിൽ കൈറ്റ്സ് യൂട്യൂബ് ചാനൽ

  സനാതനധർമ ബാലികാ വിദ്യാശാലയിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിൻെറ നേതൃത്വത്തിൽ എസ് ഡി വി ജി എച്ച് എസ് ലിറ്റിൽ കൈറ്റ്സ് യൂട്യൂബ് ചാനൽ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നിലവിലുണ്ട് സ്കൂളിലേ കൈറ്റ് അംഗങ്ങളായ കുട്ടികളാണ് യൂട്യൂബ് ചാനലിൻറെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് സ്കൂളിൽ നടക്കുന്ന എല്ലാ പ്രോഗ്രാമുകളും കുട്ടികൾ ക്യാമറ വഴി സ്റ്റുഡിയോയിൽ വച്ച് റെക്കോർഡ് ചെയ്തു യൂട്യൂബ് ചാനൽ അപ് ലോഡ് ചെയ്യുന്നു.

ശബ്ദ സഞ്ചാരി സ്കൂൾ റേഡിയോ പ്രോഗ്രാം

  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചകൾ തോറും സ്കൂളിൽ ശബ്ദ സഞ്ചാരി എന്ന പേരിൽ ഒരു റേഡിയോ പ്രോഗ്രാം നടത്താറുണ്ട് ആർ.ജെ പരിശീലനം കുട്ടികൾക്ക് ഇതുവഴി ലഭിക്കാറുണ്ട്. സ്കൂൾ പരിപാടികൾ സ്കൂൾ പ്രോഗ്രാമുകളും ആണ് ഈ റേഡിയോ പ്രോഗ്രാം ന്റെ മുഖ്യവിഷയം

ഗോഡ്സ് ഓഫ് ലിറ്റിൽ തിങ്ങ്സ് വീഡിയോ പ്രോഗ്രാം

ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗോഡ്സ് ഓഫ് ലിറ്റിൽ തിങ്ങ്സ് എന്ന പേരിൽ ഒരു റേഡിയോ / ടിവി പ്രോഗ്രാം സ്കൂളിൽ നടത്തിവരുന്നു. യൂട്യൂബ് ചാനൽ വഴിയാണ് സ്റ്റുഡിയോയിൽ വച്ച് ഷൂട്ട് ചെയ്യുന്ന ഈ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത് സ്കൂളിലേ ലിറ്റിൽ കൈറ്റ് ക്ലബ്ബാണ് ഇതിന് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.കുടുതൽ അറിയാൻ.കൂടുതൽ എപ്പിസോഡുകൾക്കായി ഞങ്ങളുടെ YOU TUBE CHANNEL ,സബ്സ്ക്രൈബ് ചെയ്യുക...

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം