സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. മേലില
വിലാസം
മേലില

മേലില പി.ഒ.
,
കൊല്ലം - 691508
,
കൊല്ലം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽgupsmelila@gmail.com
കോഡുകൾ
സ്കൂൾ കോഡ്39256 (സമേതം)
യുഡൈസ് കോഡ്32130700101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ125
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശ. സി. ആർ
പി.ടി.എ. പ്രസിഡണ്ട്Biju
എം.പി.ടി.എ. പ്രസിഡണ്ട്Sreelatha
അവസാനം തിരുത്തിയത്
25-01-202239256


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മേലില ഗ്രാമപഞ്ചായത്തിന്റ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മേലില ഗവ ;സ്കൂൾ.1917 ൽ ഈ നാട്ടിലെ സാധുക്കളായ കുട്ടികൾക്ക് പഠിക്കുന്നതിന് വേണ്ടി സാമൂഹിക വിദ്യഭ്യാസസ്‌നേഹികളായ ഒരു പറ്റം നാട്ടുകാരുടെ ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അക്കാലത്തു ഈ പ്രദേശത്തു കുട്ടികൾക്ക് എഴുത്തും വായനയും പഠിക്കാൻ ഒരു കുടിപ്പള്ളിക്കൂടമാണ് ഉണ്ടായിരുന്നത് .എൽ .പി സ്കൂൾ മാത്രമായി പ്രവർത്തിച്ചു വന്ന ഈ സ്കൂൾ 1980 തിൽ യൂ .പി സ്കൂളായി ഉയർത്തി ഇന്ന് അദ്ധ്യായനത്തിലും ഭൗതിക സാഹചര്യത്തിലും ഈ വിദ്യാലയം മെച്ചപ്പെട്ട നിലവാരം പുലർത്തുന്നു .

മേലില പഞ്ചായത്തിലെ ഏക സർക്കാർ യൂ .പി സ്കൂളാണിത് ഈ പ്രദേശത്തെ കുട്ടികൾക്ക് ഏഴാം ക്ലാസ്സുവരെ പഠിക്കാനുള്ള ഏക വിദ്യാലയമാണ് ഇത് .സമീപപ്രദേശങ്ങളിലെ അംഗൻവാടികളിലും ഈ വിദ്യാലയത്തിനോട് ചേർന്ന് പ്രവർത്തിക്കുന്നു പ്രീപ്രൈമറിയിലും പഠനം പൂർത്തിയാക്കി വരുന്നവരാണ് ഇവിടെ പ്രവേശനം നേടുന്നു കുട്ടികളിലധികവും .തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയുന്നു ഈ വിദ്യാലയത്തിൽ ഇന്നാട്ടിലെ കർഷകരുടെയും കർഷകതൊഴിലാളികളുടേയുംകശുവണ്ടിതൊഴിലാളികളുടേയും മക്കളാണ് പഠിക്കുന്നത് .ആർ .ശ്രീകണ്ഠൻ നായർ,ബൈജു മേലില ,മേലില രാജശേഖരൻതുടങ്ങിയവരുടേയും മറ്റ് പ്രഗത്ഭരായവ്യക്തികളുടെയും കലാപ്രേമികളുടെയും പോറ്റമ്മയാണ് മേലില ഗവഃ യു പി സ്‌കൂൾ.

ഭൗതികസൗകര്യങ്ങൾ

1917 ൽ എൽ .പി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു 1980 ൽ യു .പി സ്‌കൂളായി ഉയർത്തപ്പെട്ട മേലില ഗവ .യു .പി സ്‌കൂൾ ഇന്ന് ഈ പ്രദേശത്തിന്റെ വിദ്യാഭ്യസ സാമൂഹിക ,സാംസ്‌കാരിക മേഖലകളിൽ ജ്വലിക്കുന്ന നക്ഷത്രമായി മാറികൊടിരിക്കുകയാണ് ശാസ്‌ത്ര -സാകേതിക മെഖലകളിൽ അനുദിനം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുത്തൻ സാങ്കേതിക വിദ്യയിലൂടെയും ന്യൂതനമായ പഠന രീതിയിലൂടെയും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിന് ഈ വിദ്യാലയം എന്നും മുന്നിലാണ്

പൊതുവിദ്യാഭ്യാസവകുപ്പിൽ നിന്നും അനുവദിച്ച 1 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ഏഴു ക്ലാസ് റൂമുകൾ അടങ്ങിയ കെട്ടിടം ,ഓഫീസ് ,ലൈബ്രറി ,പ്രീപ്രൈമറി ക്ലാസ്സ്‌റൂം ,ലബോറട്ടറി ,സ്റ്റാഫ്‌റൂം ,റീഡിംഗ് റൂം ,പാചകപ്പുര ,സ്റ്റോർ ,ടോയിലറ്റുകൾ എന്നിവയും ഇവിടെ ഉണ്ട്

സ്‌കൂൾ വളപ്പിൽത്തന്നെ വിശാലമായ കളിസ്ഥലം കൂടാതെ ചിൽഡ്രൺസ്സ്പാർക്ക്,പൂന്തോട്ടവും ഉണ്ട് . പ്രകൃതി സൗന്ദര്യം നിറഞ്ഞ വിദ്യാലയ ആന്തരീക്ഷവും ഇവിടുത്തെ പ്രത്യേകതയാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രഭാകരൻപിള്ള

അയ്യപ്പൻപിള്ള

മാധവൻ

മജീദ്

മോഹനകുമാരി

റോസമ്മ

പ്രകാശ്

ജോർജ്കൂട്ടി

നസീമ

പ്രേസേന കുമാർ

ജോണി സാമുവൽ

നേട്ടങ്ങൾ

  2019 -2020  എൽ .എസ്‌ .എസ്‌  വിജയികൾ .

   1 .നിള .എസ്‌ .അനിൽ

   2 .കീർത്തന  അജിത്

   3 .ശിൽപ  രാജേഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  ആർ .ശ്രീകണ്ഠൻനായർ ,മേലില  രാജശേഖരൻ ,ബൈജു മേലില

വഴികാട്ടി

{{#multimaps:9.0026686,76.7641956 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._മേലില&oldid=1404048" എന്ന താളിൽനിന്ന് ശേഖരിച്ചത്