സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം.എ.എൽ.പി.എസ് വണ്ടൂർ
വിലാസം
വണ്ടൂർ

എം.എ.എൽ.പി സ്‌കൂൾ വണ്ടൂർ
,
വാണിയമ്പലം പി.ഒ.
,
679339
,
മലപ്പുറം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04931 246050
ഇമെയിൽwandoormalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48543 (സമേതം)
യുഡൈസ് കോഡ്32050300608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വണ്ടൂർ,
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ127
പെൺകുട്ടികൾ132
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉമ്മർ തൊറക്കൽ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് സഫീർ. ടി
എം.പി.ടി.എ. പ്രസിഡണ്ട്ജസീറ
അവസാനം തിരുത്തിയത്
25-01-202248543


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1918-ൽ കൊടുങ്ങല്ലൂരിൽ നിന്നും മുസ്ലീം നവോത്ഥാനപ്രസ്ഥാനമായി രൂപം കൊണ്ട കേരള മുസ്ലീം ഐക്യസംഘം എന്ന പ്രസ്ഥാനം മലബാറിലാകെ വ്യാപിച്ചു. ഐക്യസംഘത്തിന്റെ സന്ദേശം യാഥാസ്ഥിതി ക മുസ്ലീം കേന്ദ്രമായിരുന്ന വണ്ടൂരിലും ഐക്യസംഘത്തിന്റെ വണ്ടൂരിലെ പ്രവർത്തകനായ നായിരുന്നു അന്നത്തെ ചെറുപ്പകാരനായ പൂലാടൻ മൊയ്തീൻ എന്ന ബീഡി എളാപ്പ. പൂലാടൻ  മൊയ്തീനും സഹപ്രവർത്തകനായ ചെറുപ്പക്കാരും ചേർന്ന് മുസ്ലീംങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം പകർന്നു നൽകാൻ വേണ്ടി 1926-ൽ സ്ഥാപിച്ചതാണ് വണ്ടൂർ മദ്രസ്സ എൽ പി സ്കൂൾ .

         ബ്രിട്ടീഷ് സർക്കാറായിരുന്നു മദ്രാസി സംസ്ഥാനത്തിന്റെ ഭരണം നടത്തിയിരുന്നത് ഇതിന്റെ ഭാഗമായിരുന്നു അന്നത്തെ തൃശൂർ മുതൽ കാസർകോട് വരെയുള്ള മലബാർ ജില്ല .

  1921 - ആഗസ്റ്റ് - 16 ന് ആരംഭിച്ച ബ്രിട്ടീഷ് ഭരണത്തെ പിടിച്ചു കുലുക്കിയ മലബാർ കലാപം അവസാനിച്ചപ്പോൾ ബ്രിട്ടീഷ് ഭരണകൂടം ഒരു കാര്യം തീരുമാനമെടുത്തു. പ്രക്ഷോപകാരികളും മരണത്തെ വകവെക്കാതെ . മതത്തിന് വേണ്ടി രക്തസാക്ഷികളാകാൻ നടക്കുന്ന മാപ്പിള മുസ്ലീംങ്ങളെ സംസ്കൃത ചിത്തരും സമാധാനപ്രിയരാക്കി മാറ്റാൻ ഒരേ ഒരു മാർഗ്ഗമേ ഉള്ളൂ അതിനാൽ മലബാറിലെ മാപ്പിള മുസ്ലീംങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം നൽകുക. ഇതിനായി ആദ്യമായി ഒരു മുസ്ലീം ഓഫീസറെ നിയമിച്ചു. അദ്ദേഹം എല്ലാ ഓത്തുപള്ളികളിലും പോയി മുൻകൂറായി മൊല്ല മാർക്ക് നല്ല വേതനം നൽകി. മലപ്പുറം ഹെസ്കൂളിൽ കൊണ്ടുപോയി ട്രെയ്നിംങ്ങ് കൊടുത്തു. അങ്ങിനെ രാവിലെ പത്തു വരെ മദ്രസ്സയും പത്ത് മുതൽ നാലു വരെ ആധുനിക വിദ്യാഭ്യാസവും ഓത്തുപള്ളി കളിൽ ലഭിച്ചു തുടങ്ങി. നമ്മുടെ ഈ വിദ്യാലയവും ഈ സംവിധാനത്തിലാണ് പ്രവർത്തിച്ചത്. 1947 ആഗസ്റ്റ് - 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഭാരത സർക്കാർ സ്കൂളുകളിൽ മതപഠനം അവസാനിപ്പിച്ചു. ഈ വിദ്യാലയത്തിലും സർക്കാർ ശമ്പളത്തോടെയുള്ള മതപഠനം അവസാനിപ്പിച്ചു.

       ആദ്യ കാലത്ത് സ്കൂളിൽ അഞ്ചാം തരം വരെ പഠിപ്പിച്ചിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ എൽ പി ,യു പി പഠനം ഏകീകരിച്ചപ്പോൾ ഇവിടെത്തെ ക്ലാസുകൾ ഒന്നു മുതൽ നാലു വരെയാക്കി ചുരുക്കി.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്യാമ്പസ്, പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ മികച്ച ക്ലാസുമുറികൾ.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എം.എ.എൽ.പി.എസ്_വണ്ടൂർ&oldid=1400099" എന്ന താളിൽനിന്ന് ശേഖരിച്ചത്