സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

2.5 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി ,യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് കെട്ടിടങ്ങളിലായി 70 ക്ലാസ്സുമുറികൾ, 3 ഓഫീസുമുറികൾ, 3 സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ചെറിയയ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. 5 മുതൽ 8 വരെ സെഷണൽ സമ്പ്രദയത്തതിലാണ് പ്രവര്ത്തിക്കുന്നത് .

ശാസ്‍ത്രലാബ്

ശാസ്ത്രപോഷിണി ലാബ് പ്രവർത്തിക്കുന്ന ഒരു ഗവ. വിദ്യാലയമാണ് വണ്ടൂർ ഗേൾസ് ഹൈസ്കൂൾ വിഭാഗം. 1 മുതൽ 10 വരെ ക്ലാസുകൾക്കാവശ്യമായ ഒട്ടുമിക്ക എല്ലാ പരീക്ഷണ സാമഗ്രികളും ലാബിൽ ലഭ്യമാണ്. സ്കൂൾ നവീകരണത്തിന്റെ ഭാഗമായി  3 ലാബുകൾ വേണ്ട സ്ഥാനത്ത് 2 ലാബുകൾ എന്ന കമീകരണം നടത്തേണ്ടി വന്നിട്ടുണ്ട്. പുതിയ കെട്ടിടത്തിൽ വിശാലമായ മുറികൾ ലാബിന് വേണ്ടി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതിലേയ്ക്ക് പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയാൽ മാത്രമേ മാറാൻ സാധിക്കുകയുള്ളൂ. ഡിസക്ഷൻ ടേബിളുകൾ അടക്കമുള്ള താണ് ബയോളജി ലാബ്. ഫിസിക്സ് , കെമിസ്ട്രി ലാബുകൾക്കും വർക്കിംഗ് ടേബിളും വാട്ടർ കണക്ഷനും അടക്കമുള്ള സംവിധാനങ്ങൾ ഉണ്ട്. ശാസ്ത്ര അധ്യാപകരിൽ ഭൂരിഭാഗവും കുസാറ്റ്, കോഴിക്കോട് പോളിടെക്നിക് എന്നിവിടങ്ങളിൽ നിന്ന് പരിശീലനം കൈവരിച്ചിട്ടുണ്ട്. കൂടാതെ എക്സ്പ് ഐസ് പരിശീലനം സിദ്ധിച്ചവരും ഉണ്ട്.  കുട്ടികൾക്ക് ലാബിൽവച്ച് നേർ അനുഭവത്തിലൂടെ പഠന സാഹചര്യം ഒരുക്കുന്നതിൽ അധ്യാപകർ ബദ്ധശ്രദ്ധരാണ്.കോവിഡ് പാൻഡമിക് തുടങ്ങുന്നതു വരെ കൃത്യമായി Term fee , മറ്റു ഫണ്ടുകൾ എന്നിവ ഉപയോഗിച്ച്  ലാബ് സാമഗ്രികൾ വാങ്ങുന്നുണ്ടായിരുന്നു.

 
 
 
IT LAB