ഈസ്റ്റ് കതിരൂർ യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ ഈസ്റ്റ് കതിരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ഈസ്റ്റ് കതിരൂർ യു പി സ്കൂൾ | |
---|---|
വിലാസം | |
ഈസ്റ്റ് കതിരൂർ ഈസ്റ്റ് കതിരൂർ യു.പി സ്കൂൾ
, ഈസ്റ്റ് കതിരൂർ പി.ഒ കൂത്തുപറമ്പ് ഉപജില്ല പിൻ : 670642ഈസ്റ്റ് കതിരൂർ പി.ഒ. , 670642 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 9745892131 |
ഇമെയിൽ | ekupsekups1965@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14662 (സമേതം) |
യുഡൈസ് കോഡ് | 32020700104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 110 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീജ.കെ |
പി.ടി.എ. പ്രസിഡണ്ട് | എ. രാമചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ . വി |
അവസാനം തിരുത്തിയത് | |
21-01-2022 | 14662 |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പാട്യം ഗ്രാമ പഞ്ചായത്തിൽ കിഴക്കെ കതിരൂർ എന്ന പ്രദേശത്തെ ഗ്രാമവാസികളുടെ ചിരകാല സ്വപ്നമായിരുന്നു ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമാക്കുക എന്നത് . 1909 ൽ ശ്രീ ചന്തു ഗുരുക്കൾ തന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി ഈ പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുകയുണ്ടായി. ആദ്യ കാലത്ത് ഈ സ്കൂൾ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് പ്രവർത്തനം ആരംഭിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം അനുജൻ ശ്രീ രാമൻ ഗുരുക്കൾ ഈ വിദ്യാലയത്തിന്റെ മാനേജർ എന്ന നിലയിൽ ഈ സ്കൂളിന്റെ യശസ്സ് . ഉയർത്തുകയും ചെയ്തു. വളരെ ദൂരയുള്ള പ്രദേശത്തു നിന്നു പോലും ഇവിടെ വിദ്യ അഭ്യസിക്കാൻ കുട്ടികൾ എത്തുകയുണ്ടായി. അദ്ദേഹത്തിന്റെ കാലത്ത് ഈ സ്കൂൾ പടിപടിയായി വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുകയും ഒരു ഹയർ എലമെന്ററി സ്കൂൾ ആയി ഈ വിദ്യാലയം മാറുകയും ചെയ്തു. 'ഗുരുക്കൾ ' എന്ന പേരിൽ പ്രദേശവാസികളുടെ അംഗീകാരവും ബഹുമാനവും കരസ്ഥമാക്കി തന്റെ തൊഴിൽ മേഖലയിൽ അദ്ദേഹം കൈവരിച്ച നേട്ടം ഇന്നും സ്മരിക്കപ്പെടുന്നു.മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കല്ല്യാണി ടീച്ചർ ഈ വിദ്യാലയത്തിലെ അധ്യാപികയായും മാനേജറായും സ്ഥാനം വഹിച്ചു. അധ്യാപിക എന്ന നിലയിലും സംഗീത അധ്യാപികയായും ഏവരുടെയും ആദരവ് പിടിച്ചു പറ്റിയ വ്യക്തിത്വമായിരുന്നു ശ്രീമതി കല്യാണി ടീച്ചറുടേത്. തുടർന്ന് അവരുടെ മരണശേഷം മൂത്ത മകൾ ജി.വി ജാനകിയമ്മ മാനേജർ ആയി സ്ഥാനമേറ്റു. ശ്രീമതി ജാനകി ഈ വിദ്യാലയത്തിന്റെ പടിപടിയായുള്ള ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.
ശ്രീമതി ജാനകിയുടെ മരണ ശേഷം അനുജത്തി ജി.വി ഓ മനയമ്മ ഈ സ്കൂളിന്റെ മാനേജറായി സ്ഥാനമേറ്റെടുത്തു. നിലവിൽ മാനേജറായി തുടരുന്ന ശ്രീമതി ഓമനയമ്മ സർക്കാർ വിദ്യാലയത്തിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപികയാണ്.
വളരെ പ്രശസ്തരും പ്രഗൽഭരുമായ പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. കൊയ്‌ലി ഹോസ്പിറ്റലിലെ ഗൈനോളജി വിഭാഗം തലവ ശ്രീമതി രമാദേവി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പാട്യം പഞ്ചായത്തിന്റെ ചാടാല പുഴയിൽ നിന്ന് വടക്ക് മാറി 3 കി.ലോ മീറ്റർ ദൂര പരിധിയിൽ നെല്യാറ്റക്കുന്നിന് തെക്ക് മാറി കിഴക്കെ കതിരൂരിന്റെ ഹൃദയ ഭാഗത്ത് സ്ഥതി ചെയ്യുന്ന വിദ്യാലയം ഇന്നും തലയെടുപോടെ ജൈത്ര യാത്ര തുടരുന്നു. വിദ്യാഭ്യാസ രംഗത്ത് ശാസ്ത്ര - സാഹിത്യ കലാമേളകളിൽ നിരവധി തവണ കിരീടം ചൂടിയ ഈ വിദ്യാലയം കിഴക്കെ കതിരൂർ എന്ന നാടിന്റെ സാംസ്കാരിക മേഖലയിൽ ഉണർവും ഊർജവും പകർന്ന് നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.788525, 75.552796||width =800 px||zoom=16}}