ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വളരെ ദൂരയുള്ള പ്രദേശത്തു നിന്നു പോലും ഇവിടെ വിദ്യ അഭ്യസിക്കാൻ കുട്ടികൾ എത്തുകയുണ്ടായി. അദ്ദേഹത്തിന്റെ കാലത്ത് ഈ സ്കൂൾ പടിപടിയായി വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുകയും ഒരു ഹയർ എലമെന്ററി സ്കൂൾ ആയി ഈ വിദ്യാലയം മാറുകയും ചെയ്തു. 'ഗുരുക്കൾ ' എന്ന പേരിൽ പ്രദേശവാസികളുടെ അംഗീകാരവും ബഹുമാനവും കരസ്ഥമാക്കി തന്റെ തൊഴിൽ മേഖലയിൽ അദ്ദേഹം കൈവരിച്ച നേട്ടം ഇന്നും സ്മരിക്കപ്പെടുന്നു.മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കല്ല്യാണി ടീച്ചർ ഈ വിദ്യാലയത്തിലെ അധ്യാപികയായും മാനേജറായും സ്ഥാനം വഹിച്ചു. അധ്യാപിക എന്ന നിലയിലും സംഗീത അധ്യാപികയായും ഏവരുടെയും ആദരവ് പിടിച്ചു പറ്റിയ വ്യക്തിത്വമായിരുന്നു ശ്രീമതി കല്യാണി ടീച്ചറുടേത്. തുടർന്ന് അവരുടെ മരണശേഷം മൂത്ത മകൾ ജി.വി ജാനകിയമ്മ മാനേജർ ആയി സ്ഥാനമേറ്റു. ശ്രീമതി ജാനകി ഈ വിദ്യാലയത്തിന്റെ പടിപടിയായുള്ള ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

ശ്രീമതി ജാനകിയുടെ മരണ ശേഷം അനുജത്തി ജി.വി ഓമനയമ്മ ഈ സ്കൂളിന്റെ മാനേജറായി സ്ഥാനമേറ്റെടുത്തു. നിലവിൽ മാനേജറായി തുടരുന്ന ശ്രീമതി ഓമനഅമ്മ സർക്കാർ വിദ്യാലയത്തിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപികയാണ്.

വളരെ പ്രശസ്തരും പ്രഗൽഭരുമായ പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. കൊയ്‌ലി ഹോസ്പിറ്റലിലെ ഗൈനോളജി വിഭാഗം തലവ ശ്രീമതി രമാദേവി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പാട്യം പഞ്ചായത്തിന്റെ ചാടാല പുഴയിൽ നിന്ന് വടക്ക് മാറി 3 കി.ലോ മീറ്റർ ദൂര പരിധിയിൽ നെല്യാറ്റക്കുന്നിന് തെക്ക് മാറി കിഴക്കെ കതിരൂരിന്റെ ഹൃദയ ഭാഗത്ത് സ്ഥതി ചെയ്യുന്ന വിദ്യാലയം ഇന്നും തലയെടുപോടെ ജൈത്ര യാത്ര തുടരുന്നു. വിദ്യാഭ്യാസ രംഗത്ത് ശാസ്ത്ര - സാഹിത്യ കലാമേളകളിൽ നിരവധി തവണ കിരീടം ചൂടിയ ഈ വിദ്യാലയം കിഴക്കെ കതിരൂർ എന്ന നാടിന്റെ സാംസ്കാരിക മേഖലയിൽ ഉണർവും ഊർജവും പകർന്ന് നിലനിൽക്കുന്നു.