ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പിണങ്ങോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി . ഇവിടെ 37 ആൺ കുട്ടികളും 23 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി | |
---|---|
വിലാസം | |
വെങ്ങപ്പള്ളി വെങ്ങപ്പള്ളി , പിണങ്ങോട് പി.ഒ. , 673121 , വയനാട് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | gwlps16228@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/G W L P S Vengappally |
കോഡുകൾ | |
സ്കൂൾ കോഡ് | 15228 (സമേതം) |
യുഡൈസ് കോഡ് | 32030300901 |
വിക്കിഡാറ്റ | Q64522421 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വേങ്ങപ്പള്ളി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജ കുമാരി പി ജി |
പി.ടി.എ. പ്രസിഡണ്ട് | നൗഫൽ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബബിത |
അവസാനം തിരുത്തിയത് | |
20-01-2022 | 15228 |
ചരിത്രം
നഗരവത്ക്കരണത്തിന്റെ കളങ്കമേശാത്ത മൂരിക്കാപ്പ് എന്ന കൊച്ചുഗ്രാമത്തിന്റെ തിലകക്കുറിയായ ഗവ.വെൽഫയർ എൽ.പി സ്കൂൾ ആയിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകിയ സരസ്വതീക്ഷേത്രമാണ്.1954 -ൽ 86 വിദ്യാർതഥികളും രണ്ട് അധ്യാപകരുമായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.
ആദിവാസികളെയും മറ്റു പിന്നോക്കവിഭാഗങ്ങളെയും വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടു വരിക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഈ പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയിൽ നല്ലൊരു പങ്ക് വഹിക്കുവാൻ ഈ വിദ്യാലത്തിനു കഴിഞ്ഞു.
ഈ പ്രദേശത്തിന്റെ കലാ സാംസ്കാരികപരിപാടികൾക്കും മറ്റു ആഘോഷങ്ങൾക്കും ഈ സ്കൂൾ തന്നെയാണ് പലപ്പോഴും വേദിയാകുന്നത്.അതുപോലെ തന്നെ സ്കൂളിന്റെ എല്ലാവിധ കലാസാംസ്കാരിക പ്രവർത്തനങ്ങളും ഈ നാടിന്റെ ഉത്സവമാക്കി നാട്ടുകാർ ഏറ്റെടുക്കുന്നു എന്നത് ഏറെ ചാരിതാർത്ഥ്യജനകമാണ്.ജാതി മത ഭേദമെന്യേ നാട്ടിലെ മുഴുവൻ ആഘോഷങ്ങളിലും വിദ്യാലയത്തിന്റെ സജീവപങ്കാളിത്തമുണ്ടാവാറുണ്ട്.
ഇന്ന് 1മുതൽ 4 വരെ ക്ലാസ്സുകളിലായി 60 കുട്ടികൾ ഇവിടെ പഠിക്കുന്നു.പ്രധാന അധ്യാപിക അടക്കം 5അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും മികച്ച പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ആദിവാസികളെയും മറ്റുപിന്നോക്ക വിഭാഗങ്ങളേയും വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരിക എന്ന മഹത്തായലക്ഷ്യത്തോടെയാണ് ഈവിദ്യാലയം സ്ഥാപിച്ചത്.സ്വന്തം സ്ഥലത്ത് ഒരു താത്ക്കാലിക കെട്ടിടം പണിതാണ് ഇതിനു തുടക്കം കുറിച്ചത്.മുന്നോക്കസമുദായത്തിലെ ഒരു ബ്രാഹ്മണ കുടുംബമാണെന്നുള്ളത് ഈ സംരഭത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.ആദ്യം കുടിപ്പള്ളിക്കൂടത്തിലായിരുന്നു പഠനം.ആശാൻ ശങ്കരവാര്യർ എന്നയാളായിരുന്നു.നാട്ടിപ്പാറയിലായിരുന്നു കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചിരുന്നത്.
ശ്രീ .ഗണപതി അയ്യർ,പരശുരാമയ്യർ എന്നീ സഹോദരൻമാരും നാട്ടുകാരും കൈ - മെയ് മറന്ന് പ്രയത്നിച്ചതിന്റെ ഫലമായി 1-3-1954ന് ഈ സ്കൂൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.തുടങ്ങിയ വർഷം 86 വിദ്യാർത്ഥികളും ശ്രീ കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ(ഹെഡ്മാസ്റ്റർ),ശ്രീ കെ.പി.നാരായണമാരാർ (അധ്യാപകൻ) എന്നിവരാണ് സ്കൂളിൽ ഉണ്ടായിരുന്നത്.
1954 -ൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് അനൗദ്യോഗികമായി ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നു.ആദ്യം പുല്ലുപുരയായിരുന്നു.സ്കൂൾ നിലം പൊത്തിയപ്പോൾ സ്വന്തം ഭവനത്തിന്റെ അകത്തളം പഠിക്കാൻ വിട്ടുകൊടുത്ത മേൽപ്പറഞ്ഞ കുടുംബാംഗങ്ങളുടെ ഹൃദയവിശാലത വളരെ വലുതാണ്.ശ്രീ .ഗണപതിഅയ്യർ സ്വന്തം പുരയിടത്തിൽ പണിതീർത്ത കെട്ടിടത്തിലേയ്ക്ക് സ്കൂൾ പ്രവർത്തനം മാറ്റുകയും കേരളസർക്കാരിന്റെ ഹരിജൻ ഡിപ്പാർട്ട്മെന്റ് സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.എന്നാൽ 1954-ൽ സ്ഥാപിച്ച ഈ സ്കൂൾ 1965 ആയപ്പോഴേക്കും ഹരിജൻ കുട്ടികൾ കുറവുവന്നതിന്റെ ഫലമായി സ്കൂൾ അടയ്ക്കാൻ തീരുമാനിച്ചു.അപ്പോൾ ശ്രീ.പരശുരാമയ്യരുടെ അധ്യക്ഷതയിൽ നാട്ടുകാർ യോഗം കൂടി വിദ്യാഭ്യാസ വകുപ്പിനെ കൊണ്ട് ഈ വിദ്യാലയം ഏറ്റെടുു്പിച്ചതാണ് പിൽക്കാല ചരിത്രം.
1965-ൽ ശ്രീ .ഗണപതി അയ്യരുടെ പുത്രൻ പരേതനായ ശ്രീ.അനന്തനാരായണൻ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും സ്വമേധയാ സർക്കാരിനെ ഏൽപ്പിച്ചു.അങ്ങനെ ഇതു പൂർണമായുംസർക്കാർ വിദ്യാലയമായി.സർക്കാർ വിദ്യാലയമായി മാറിയ ശേഷം 36 സെന്റ്സ്ഥലത്ത് 2002- ൽ 2 ക്ലാസ്സുമുറികൾ വിദ്യാലയത്തിനു ലഭിച്ചു.ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു.പാർക്ക്,കിണർ,കുടിവെള്ളം,സ്മാർട്ട് ക്ലാസ്സ് റൂം തുടങ്ങി പലസൗകര്യങ്ങളും ലഭ്യമായി.വിദ്യാലയ വികസനത്തിൽ അധ്യാപകരും രക്ഷിതാക്കളും ത്യാഗപൂർണമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇവിടെ ആകെ 4 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്.ഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കള ഉണ്ട്.കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യം ഉണ്ട്.ജൈവമാലിന്യങ്ങൾ സംഭരിക്കുന്നതിന് ജൈവമാലിന്യ പ്ലാന്റ് ഉണ്ട്.പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.അവയുടെ പരിപാലനം കുട്ടികൾ ഏറ്റെടുത്ത് നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
അധ്യാപകർ
ക്രമനമ്പർ | പേര് | പദവി | ഫോൺ നമ്പർ |
---|---|---|---|
1 | സുജ കുമാരി പി ജി | പ്രധാനാധ്യാപിക | 9048335215 |
2 | ബീന പി.എസ് | എൽ.പി.എസ്.ടി | 8606379527 |
3 | നീതു.കെ.പി | എൽ.പി.എസ്.ടി | 9645141032 |
4 | ഷീജ എസ്.എൽ | എൽ.പി.എസ്.ടി | 9656920199 |
മുൻ സാരഥികൾ
സ്കൂളിലെ പ്രധാനാധ്യാപകർ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | കുഞ്ഞിക്കണ്ണൻ നമ്പ്യാർ | 1954 |
2 | ഗോപിനാഥൻ | 1956 |
3 | വേലുക്കുട്ടി | 1956 |
4 | ബാലൻ | 1957 |
5 | നാരായണൻ.എൻ | 1959 |
6 | ഗോവിന്ദൻ.വി | 1962 |
7 | തോമസ് | 1974 |
8 | ബാലക്കുറിപ്പ് | 1976 |
9 | കെ.എം.കേശവൻ നായർ | 1982 |
10 | ഭാർഗവി അമ്മ | 1987 |
11 | മുരളീധരൻനായർ | 1995 |
12 | മോഹന പൈ | 1996 |
13 | രാഘവൻ | 1997 |
14 | ശിവൻപിള്ള | 1998 |
15 | ചന്ദ്രശേഖരക്കുറുപ്പ് | 2001 |
16 | ഷംസുദ്ദീൻ | 2003 |
17 | ബേബി സെബാസ്റ്റ്യൻ | 2004 |
18 | അശോകൻ | 2004 |
19 | ഔസേപ്പ് | 2006 |
20 | ശ്യാമള | 2007 |
21 | അന്നക്കുട്ടി | 2008 |
22 | ചിന്നമ്മ ടി.സി | 2009 |
23 | അന്ന.എ | 2011-12 |
24 | ടി.കെ ഹസ്സൻ | 2012 |
25 | മേരി നെല്ലൻകുഴിയിൽ | 2016-21 |
മുൻകാല അധ്യാപകർ
ക്രമ നമ്പർ | പേര് |
---|---|
1 | നാരായണ മാരാർ |
2 | കുഞ്ഞിരാമൻ |
3 | അരിയൻ |
4 | വാസുദേവൻ |
5 | കരുണാകാരൻ |
6 | ചാരു |
7 | ചന്തു |
8 | ഗോവിന്ദൻ |
9 | സതിയമ്മ |
10 | കൃഷ്ണൻ |
11 | കുഞ്ഞുമോൾ |
12 | സുബ്ബമ്മാൾ |
13 | യശോദ |
14 | ബാലൻ |
15 | ദേവയാനി |
16 | ബഷീർ |
17 | ബാലകൃഷ്ണൻ |
18 | പൊണ്ണമ്മാൾ |
19 | മത്തായി |
20 | മറിയം |
21 | ഔസേപ്പ് |
22 | വിജയലക്ഷ്മി |
23 | മറിയമ്മ |
24 | ബീപാത്തു |
25 | കദീജ |
26 | ചന്ദ്രശേഖരൻ പിള്ള |
27 | രാമൻ |
28 | അയമ്മദ് |
29 | രാധാദേവി |
30 | ആഗ്നസ് |
31 | വസുന്ധരൻ |
32 | മേരിക്കുട്ടി |
33 | എൽസി |
34 | സുജാത |
35 | പദ്മനാഭൻ |
36 | ശ്രീധരൻ നമ്പൂതിരി |
37 | അന്ന |
38 | ആയിഷക്കുഞ്ഞ് |
39 | ഏലിയാമ്മ |
40 | കെ.സി.ജോസ് |
41 | ഗീതാകുമാരി |
42 | അരുൺ |
43 | രജിത |
44 | അനിത |
45 | വത്സല |
46 | മനോജ് കുമാർ |
47 | ഷർമി |
48 | പ്രദീപ് കുമാർ |
49 | ദീപ്തി |
50 | അലി.എ |
51 | സജിന.എം |
52 | സീമ.സി.കെ |
പി.ടി.സി.എം
കുമാരൻ
ചന്ദ്രൻ.സി
വിശ്വനാഥൻ
ത്രേസ്യ.പി.സി
പി ടി എ അംഗങ്ങൾ
ക്രമ
നമ്പർ |
പി.ടി.എ
പ്രസിഡന്റ് |
എം.പി.ടി.എ
പ്രസിഡന്റ് |
---|---|---|
1 | സജീവ് ഇ കെ | സിന്ധു |
2 | സി.കെ സജീവൻ | സത്യഭാമ |
3 | സീനത്ത് എം.കെ | സീനത്ത് |
4 | ഷാജി .എം | റസീന |
5 | സന്തോഷ് | ഹാജറയൂനസ് |
6 | നൗഫൽ | അഷീന ടി.ബി |
7 | നൗഫൽ | ബബിത വി പി |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.644434587226945, 76.032489793084|zoom=13}}
- പിണങ്ങോട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകല�