സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ കൂത്തുപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

കൂത്തുപറമ്പ യു പി എസ്
14664b.jpeg
വിലാസം
കുത്ത്പറമ്പ്

കുത്ത്പറമ്പ് യു പി സ്കൂൾ ,കുത്ത്പറമ്പ്
,
കുത്ത്പറമ്പ് പി.ഒ.
,
670643
സ്ഥാപിതം20 - 12 - 1923
വിവരങ്ങൾ
ഫോൺ0490 2362641
ഇമെയിൽkupskpba@gmail.com
കോഡുകൾ
സ്കൂൾ കോഡ്14664 (സമേതം)
യുഡൈസ് കോഡ്32020700605
വിക്കിഡാറ്റQ64460253
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,കൂത്തുപറമ്പ്‌,
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ375
പെൺകുട്ടികൾ390
ആകെ വിദ്യാർത്ഥികൾ765
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത.കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീജേഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്പ്രബിന കെ.കെ
അവസാനം തിരുത്തിയത്
20-01-202214664


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

                                                   നമ്മുടെ വിദ്യാലയം

1923 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൻെറ പേര് ഹിന്ദു-മുസ്ലിം ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. കൂത്തുപറമ്പ് ബി.ഇ.എം.പി.യു.പി. സ്കൂളിൽ നിന്ന് ക്രിസ്ത്യാനി അല്ലാത്ത അദ്ധ്യാപകനെ പിരിച്ചുവിട്ടത് കാരണമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. എന്നാൽ അക്കാലത്തുതന്നെ എൻ എ ഫിലിപ്സ് എന്ന അദ്ധ്യാപകൻ ഈ വിദ്യാലയത്തിൽ ജോലി ചെയ്തിരുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഈ വിദ്യാലയം ആരംഭിക്കുന്നത് ശ്രീ. ഇ.കെ. കുഞ്ഞിരാമൻ നമ്പ്യാർ വക്കീലിൻറെ ശ്രമഫലമായിട്ടാണ്. സർവ്വശ്രീ. എം. അനന്തൻ വക്കീൽ , കുറ്റ്യൻ കുഞ്ഞിക്കണ്ണൻ ,എൻ കൃഷ്ണൻ നായർ വക്കീൽ , കുഞ്ഞാപ്പു നാജർ, മാറോളി കുഞ്ഞിക്കണ്ണൻ എന്നിവർ ഇതിൽ പ്രമുഖരാണ്.

ശ്രീദേവി മെമ്മോറിയൽ വീവിംഗ് എസ്റ്റാബ്ലിഷ്മെൻറെ എന്ന പേരിൽ 1921ൽ ആരംഭിച്ച നെയ്ത്തു കമ്പനി അതിൻറെ കെട്ടിടം സ്കൂളിനു വിട്ടു കൊടുത്തു. 1931ൽ ശ്രീ. ഇ.കെ. കുഞ്ഞിരാമൻ നമ്പ്യാർ വക്കീൽ പ്രാക്ടീസ് മതിയാക്കി പോകുമ്പോൾ വിദ്യാലയം ഒരു ജനകീയ കമ്മിറ്റിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. പിന്നീട് മറ്റു കമ്മിറ്റി അംഗങ്ങൾ മരിച്ചുകഴിഞ്ഞപ്പോൾ ശ്രീ. എം. അനന്തൻ വക്കീലിൻറെ പേരിലാവുകയും ചെയ്തു. അദ്ദേഹത്തിൻറെ മകനായ പി.എം. രാധാകൃഷ്ണൻ മാസ്റ്റരാണ് ഇപ്പോഴത്തെ മാനേജർ. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. ചെങ്ങാട്ട് കൃഷ്ണൻ നമ്പ്യാർ ആയിരുന്നു. 1924ൽ ശ്രീ. യു. എൻ. കുമാരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി. പിന്നീട് ശ്രീ. സി. ചാത്തുമാസ്റ്റർ , ശ്രീ. വി. ചാത്തുകുട്ടി മാസ്റ്റർ , ശ്രീ. എം. കുഞ്ഞമ്പു മാസ്റ്റർ , ശ്രീ.എം കേളുമാസ്റ്റർ , ശ്രീ. വി നാരായണൻ മാസ്റ്റർ, ശ്രീ. എൻ. കുഞ്ഞിരാമൻ മാസ്റ്റർ , ശ്രീ. പി. പി. നാണു മാസ്റ്റർ , ശ്രീ. എൻ. കെ. ശ്രീനിവാസൻ മാസ്റ്റർ, ശ്രീമതി. വി. സി. സുമംഗല ദേവി, ശ്രീമതി. പി. വസന്ത , ശ്രീമതി. വി. സുജാത,പി. രമണി എന്നിവർ പ്രധാനാധ്യാപകരായി. ഇപ്പോൾ ശ്രീമതി.കെ ഗീതയാണ് ഹെഡ്മിസ്ട്രസ്, നഗരസഭയിലെ ഒരു മികച്ച വിദ്യാലയമാണ് കെ. യു. പി. സ്കൂൾ . 674 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പഠനത്തിനു പുറമെ കലാ-കായിക മത്സരങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയത്തിന്റെ പുരോഗതിക്ക് നെടുംതൂണായി രക്ഷാകർതൃസമിതി പ്രവർത്തിക്കുന്നു. പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി (സ്കൂൾ ക്ലാസുകളിൽ) സാർവത്രികമായി നടപ്പാക്കുന്ന ഐ.ടി. വിദ്യാഭ്യാസത്തിന് വേണ്ട ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്. ഒരു നഴ്സറി ക്ലാസ് എൽ.കെ.ജി - യു.കെ.ജി. ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയത്തിൽ ലബോറട്ടറി, ലൈബ്രറി, സഹകരണ സ്റ്റോർ എന്നിവ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. 2004-05 ൽ ഒന്നാം ക്ലാസിൽ ഇംഗ്ലീഷ് മീ‍ഡിയം സൗജന്യമായി തുടങ്ങാൻ ഗവൺമെന്റ് അനുമതി ലഭിച്ചതിനെ തുടർന്ന് ഇപ്പോൾ ഒന്നുമുതൽ ഏഴുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൽ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

ക്ലബ്ബുകൾ

പഠ്യേതരപ്രവർത്തനങ്ങൾ

"https://schoolwiki.in/index.php?title=കൂത്തുപറമ്പ_യു_പി_എസ്&oldid=1349440" എന്ന താളിൽനിന്ന് ശേഖരിച്ചത്