സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീദേവി മെമ്മോറിയൽ വീവിംഗ് എസ്റ്റാബ്ലിഷ്മെൻറെ എന്ന പേരിൽ 1921ൽ ആരംഭിച്ച നെയ്ത്തു കമ്പനി അതിന്റെ കെട്ടിടം സ്കൂളിനു വിട്ടു കൊടുത്തു. 1931ൽ ശ്രീ. ഇ.കെ. കുഞ്ഞിരാമൻ നമ്പ്യാർ വക്കീൽ പ്രാക്ടീസ് മതിയാക്കി പോകുമ്പോൾ വിദ്യാലയം ഒരു ജനകീയ കമ്മിറ്റിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. പിന്നീട് മറ്റു കമ്മിറ്റി അംഗങ്ങൾ മരിച്ചുകഴിഞ്ഞപ്പോൾ ശ്രീ. എം. അനന്തൻ വക്കീലിൻറെ പേരിലാവുകയും ചെയ്തു. അദ്ദേഹത്തിൻറെ മകനായ പി.എം. രാധാകൃഷ്ണൻ മാസ്റ്റരാണ് ഇപ്പോഴത്തെ മാനേജർ. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. ചെങ്ങാട്ട് കൃഷ്ണൻ നമ്പ്യാർ ആയിരുന്നു. 1924ൽ ശ്രീ. യു. എൻ. കുമാരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി. പിന്നീട് ശ്രീ. സി. ചാത്തുമാസ്റ്റർ , ശ്രീ. വി. ചാത്തുകുട്ടി മാസ്റ്റർ , ശ്രീ. എം. കുഞ്ഞമ്പു മാസ്റ്റർ , ശ്രീ.എം കേളുമാസ്റ്റർ , ശ്രീ. വി നാരായണൻ മാസ്റ്റർ, ശ്രീ. എൻ. കുഞ്ഞിരാമൻ മാസ്റ്റർ , ശ്രീ. പി. പി. നാണു മാസ്റ്റർ , ശ്രീ. എൻ. കെ. ശ്രീനിവാസൻ മാസ്റ്റർ, ശ്രീമതി. വി. സി. സുമംഗല ദേവി, ശ്രീമതി. പി. വസന്ത , ശ്രീമതി. വി. സുജാത,പി. രമണി എന്നിവർ പ്രധാനാധ്യാപകരായി. ഇപ്പോൾ ശ്രീമതി.കെ ഗീതയാണ് ഹെഡ്മിസ്ട്രസ്, നഗരസഭയിലെ ഒരു മികച്ച വിദ്യാലയമാണ് കെ. യു. പി. സ്കൂൾ . 674 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പഠനത്തിനു പുറമെ കലാ-കായിക മത്സരങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയത്തിന്റെ പുരോഗതിക്ക് നെടുംതൂണായി രക്ഷാകർതൃസമിതി പ്രവർത്തിക്കുന്നു. പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി (സ്കൂൾ ക്ലാസുകളിൽ) സാർവത്രികമായി നടപ്പാക്കുന്ന ഐ.ടി. വിദ്യാഭ്യാസത്തിന് വേണ്ട ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്. ഒരു നഴ്സറി ക്ലാസ് എൽ.കെ.ജി - യു.കെ.ജി. ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയത്തിൽ ലബോറട്ടറി, ലൈബ്രറി, സഹകരണ സ്റ്റോർ എന്നിവ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. 2004-05 ൽ ഒന്നാം ക്ലാസിൽ ഇംഗ്ലീഷ് മീ‍ഡിയം സൗജന്യമായി തുടങ്ങാൻ ഗവൺമെന്റ് അനുമതി ലഭിച്ചതിനെ തുടർന്ന് ഇപ്പോൾ ഒന്നുമുതൽ ഏഴുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൽ ഉണ്ട്.