ഗവ. എൽ പി എസ് ചിറ്റാറ്റുകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................ == എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ ചിറ്റാറ്റുകര പഞ്ചായത്തിൽ 13 വാർഡിലാണ് ഗവ .എൽ .പി സ്കൂൾ ചിറ്റാറ്റുകര സ്ഥിതിചെയ്യുന്നത് .ചിറ്റാറ്റുകര ,പൂയപ്പിള്ളി ,പട്ടണം ,നീണ്ടൂർ എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത് . ചിറ്റാറ്റുകര എൽ പി സ്കൂൾ സാഹിത്യപോഷിണി സഭയിലാണ് ആദ്യകാലത്തു പ്രവർത്തിച്ചിരുന്നത് .1099മേടം 22 തീയതി ശ്രീ വി കെ കേളപ്പനാശാന്റെ അധ്യക്ഷതയിൽ ഒരു യോഗം കൂടുകയും ഈ നാടിൻറെ നന്മക്കായി ഒരു സ്കൂൾ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു .അതുപ്രകാരം താൽക്കാലികമായി വച്ച് കെട്ടിയ ഷെഡ്ഡുകളിലാണ് സ്കൂൾ പ്രവർത്തിച്ചുപോന്നത് . അന്ന് മുതൽ നാലര 5ക്ലാസ് വരെ സഭ നടത്തിപ്പോന്നു .എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം അധികകാലം സഭക്ക് ഈ സ്കൂൾ നടത്ട്ടു കൊണ്ടുപോകാൻ സാധിക്കാതെ വന്നതിനാൽ ഈ സ്കൂൾ ഏറ്റെടുത്ത നടത്തണമെന്ന് ഗവർമെന്റിനോടു ആവശ്യപ്പെട്ടു .അതുപ്രകാരം 16.04.1122 ഗവണ്മെന്റിനു കെട്ടിടവും ഉപകരണങ്ങളും വിട്ടു കൊടുത്തു .ഗവർമെന്റ് പൂർണമായി ഏറ്റെടുത്തതിനു ശേഷം സ്കൂൾ കെട്ടിടം പണിയുകയും ക്ലാസ് വരെ നടത്തിപ്പോരുകയും ചെയ്തു . അറബി ക്ലാസും സംഗീത ക്ലാസും ഉണ്ടായിരുന്നു .ഇടക്കു കുട്ടികളുടെ എണം കുറവുവന്നതിനാൽ ക്ലാസ്സുവരെയായി ചുരുക്കി .അതിപ്പോഴും തുടർന്നുപോകുന്നു .സാഹിത്യ പോഷിണി സമാജം എൽ പി സ്കൂൾ ആയിരുന്ന ഈ സ്ഥാപനം ഇന്ന് ഗവ : എൽ പി സ്കൂൾ ചിറ്റാറ്റുകര എന്നാണ് അറിയപ്പെടുന്നത് .ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ 13വാർഡിൽ സർവ്വേ നമ്പർ167/13 ,മുപ്പത്തിരണ്ട് സെന്റ് സ്ഥലത്തു സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്നു . ക്ലാസ് മുറികളും ഓഫീസ് മുറിയും ഉൾപ്പെട്ട സ്കൂൾ കെട്ടിടം ഇന്നത്തെ നിലയിൽ പ്രവർത്തിച്ചു തുടങ്ങി .ബഹുമാനപ്പെട്ട മന്ത്രി സ് ശർമ്മയുടെ ഫണ്ട് ഉപയോഗിചു പുതുക്കി പണിതതാണ് പുതിയ കെട്ടിടം .എസ് എസ് എ ഫണ്ട് ഉപയോഗിചു പുനരുദ്ധാരണം നടത്തിയ പഴയ കെട്ടിടം ഇപ്പോൾ സ്കൂൾ ഓഡിറ്റോറിയം ആയി ഉപയോഗിക്കുന്നു .ഒരു പ്രധാന അധ്യാപികയും മൂന്നു പ്രൈമറി ടീച്ചർമാരും ഒരു പാർട്ട് ടൈം മീനിയലും ഈ സ്കൂളിൽ സേവനം ചെയ്യുന്നു . 2002 ജൂണിൽ പി.ടി എ യുടെ ആഭിമുഖ്യത്തിൽ ഒരു പ്രീപ്രൈമറി ആരംഭിച്ചു .ഓഡിറ്റോറിയത്തിനോട് ചേർന്നാണ് പ്രീപ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നത് .പ്രീപ്രൈമറിയിൽഒരു ടീച്ചറും ആയയും സേവനം ചെയ്യുന്നു . സ്കൂളിന് പുറകുവശത്തായിട്ടാണ് പാചകപ്പുര.അടുക്കളയും സ്റ്റോർ റൂമും ഇതിലുണ്ട്.ഉച്ചഭക്ഷണം പാകം ചെയ്യാനായി ഒരു പാചകത്തൊഴിലാളിയുമുണ്ട് .
ഗവ. എൽ പി എസ് ചിറ്റാറ്റുകര | |
---|---|
വിലാസം | |
ചിറ്റാറ്റുകര ചിറ്റാറ്റുകര, വടക്കേക്കര പി.ഒ, , 683522 | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഇമെയിൽ | chittattukaraglps@gmail.com |
വെബ്സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 25803 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയന്തി പി ജി |
അവസാനം തിരുത്തിയത് | |
20-01-2022 | 25803 |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
കെ കെ രത്നവല്ലി ടി കെ ശാരദ കെ പി ജോർജ് പി ർ കമലാക്ഷി എം എസ് പദ്മ പി കെ രാജപ്പൻ സി കെ കമലമ്മ ഇ എം സൈനബബീവി പി അച്യുതൻ എ പി മത്തായി പി എ അമ്മിണി എൻ സുമതി കെ കമലക്ഷി
- ശ്രീമതി ഷെറിൻ ഏലിയാസ്
- ജയന്തി പി ജി
നേട്ടങ്ങൾ
2018-19
- കാർഷിക ക്വിസ്സ് പഞ്ചായത്ത് ഒന്നാം സ്ഥാനം
2017-18
- ഗണിത ക്വിസ്സ് മൂന്നാംസ്ഥാനം
- കുടനിർമാണം ഉപജില്ല ഒന്നാം സ്ഥാനം ജില്ലയിൽ പങ്കെടുത്തു
- പ്രവൃത്തി പരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിംഗ് മെറ്റൽ എൻഗ്രേവിംഗ് പനയോലനിർമാണം എന്നീമത്സരങ്ങളിൽ എ ഗ്രേഡ് അടക്കമുള്ള മികച്ച വിജയം
- കലോത്സവം ഭരത നാട്യം എ ഗ്രേഡ് മാപ്പിളപ്പാട്ട് എ ഗ്രേഡ് സംഘ നൃത്തം മൂന്നാം സ്ഥാനം എ ഗ്രേഡ്
- ലളിതഗാനം മോണോ ആക്ട്, കഥാകഥനം, ദേശഭക്തിഗാനം പദ്യം ചൊല്ലൽ എന്നിവയിൽ ബി ഗ്രേഡ്
- 59 സ്ക്കൂളുകൾ മത്സരിച്ച കലോൽസവത്തിൽ ഈ വിദ്യാലയം 14-ാം സ്ഥാനം നേടി
- അക്ഷരമുറ്റം ക്വിസ്സിൽ ജില്ലതലത്തിൽ പങ്കെടുത്തു.
- കാർഷികക്വിസ്സ് പഞ്ചായത്ത് തലം ഒന്നാംസ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ പറവൂർ ഭരതൻ
- ഡോ. ഗോപി
- ഡോ. ഭരതൻ
- ഡോ. ഹരീന്ദ്രബാബു
- ഡോ. ഏണസ്റ്റ്
- ശ്രീ ടി കെ ബാബു
- പ്രൊഫ. നളിന ബാബു.
- ശ്രീമതി സ്ലീമ ടീച്ചർ
- ശ്രീ കൃഷ്ണകുമാർ
- ശ്രീ മനോജ് സി എൽ
- ശ്രീ ബിജോയ് ബാബു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.1767288,76.1917743 |zoom=13}}