സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

നടുവത്തൂർ ഈസ്റ്റ് എൽ.പി.സ്കൂൾ
പ്രമാണം:000111000.jpg
വിലാസം
നടുവത്തൂർ

നടുവത്തൂർ പി.ഒ.
,
673620
സ്ഥാപിതം15 - 4 - 1917
വിവരങ്ങൾ
ഫോൺ0496 695212
ഇമെയിൽnaduvathurelps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16527 (സമേതം)
യുഡൈസ് കോഡ്32040800102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംകീഴരിയൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനി ബി പി
പി.ടി.എ. പ്രസിഡണ്ട്ഭൂപേഷ് സി എം
എം.പി.ടി.എ. പ്രസിഡണ്ട്അനുപമ രാജ്
അവസാനം തിരുത്തിയത്
19-01-202216527


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

വിദ്യാലയ ചരിത്രം

വിദ്യാഭ്യാസം ഒരു തലമുറയുടെ നിർണ്ണയിക്കുകയും സംസ്കാര ചിത്തമാക്കുന്നതിൽ നിർണ്ണായക വഹിക്കുകയും ചെയ്യുന്നതാണെന്ന സങ്കൽപ്പത്തിൽ നമുക്ക് ഉറച്ചു വിശ്വസിക്കേണ്ടതുണ്ട്. ഒരു നാടിന്റെ സാംസ്കാരിക ചരിത്ര പാരമ്പര്യത്തിന്റെ മഹിത മാതൃകക്കനുസരിച്ച് ഒരു വിദ്യാഭ്യാസ സ്ഥാപന ത്തിന്റെ പിറവി 1917 ൽ ഉണ്ടായി. വിദ്യാഭ്യാസം ലഭ്യമല്ലാത്ത ഒരു കാലഘട്ടത്തിൽ ഒരു പ്രദേശത്തെ അക്ഷരത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ശ്രീ മമ്മിളി പറമ്പിൽ അനന്തൻ നായർ ആരംഭിച്ചതാണ് നടുവത്തൂർ ഈസ്റ്റ് എൽ.പി. സ്കൂൾ (പഞ്ഞാട്ട് സ്‌കൂൾ ).ഇന്ന് ഒരു നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം പഴയ കാലത്ത് ഹിന്ദു ഗേൾസ് സ്‌കൂൾ എന്ന നാമകരണത്തിലാണ് ആരംഭിച്ചത്. പിന്നീട് സർക്കാറിന്റെ യാതൊരു ലാഭേച്ഛയും കൂടാതെ സാമൂഹ്യ പുരോഗതിയെ ലക്ഷ്യം വച്ച് കൊണ്ടാണ് ആ കാലഘട്ടത്തിൽ ഈ വിദ്യാലയത്തിന് ജന്മം നൽകിയത് .

മമ്മിളി പറമ്പിൽ അനന്തൻ നായരുടെ പിൻമുറക്കാരനായി ഈ സരസ്വതീ ക്ഷേത്രത്തിന്റെ സാരഥ്യം ഏറ്റെടുത്തത് ശ്രീ പാറയിൽ രാറുക്കുട്ടി മാസ്റ്റർ ആയിരുന്നു. ആ കാലത്ത് പെൺകുട്ടികൾക്ക് മാത്രമായിരുന്നു സ്കൂളിൽ വിദ്യാഭ്യാസം നൽകിയിരുന്നത്. എന്നാൽ ശ്രീ രയരുക്കുട്ടി മാസ്റ്ററുടെ ശ്രമഫലമായി മുഴുവൻ ആളുകൾക്കും പ്രവേശനം സാധ്യമാക്കി ഈ സ്കൂളിനെ മാറ്റി ഹിന്ദു ഗേൾസ് സ്‌കൂൾ എന്ന നാമദേയത്തിൽ അറിയപ്പെട്ട ഈ വിദ്യാലയം പിന്നീട് നടുവത്തൂർ ഈസ്റ്റ് എൽ പി സ്‌കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ആ കാലഘട്ടത്തിൽ സ്കൂളിൽ 5-ാം തരം വരെ ആയിരുന്നു പ്രവർത്തിച്ചിരുന്നത്.പിന്നിട് 4 വരെയുള്ള ലോവർ പ്രൈമറി സ്കൂളായി മാറി. ആ കാലഘട്ടത്തിൽ ഭൗതിക സൗകര്യം വളരെ പരിമിതമായിരുന്നു. ഓല മേഞ്ഞ ഒരു ഷെഡ്ഡിലായി പ്രവർത്തിച്ചിരുന്നത്.

രയരുക്കുട്ടി മാസ്റ്ററുടെ കാലത്തിനു ശേഷം സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത് ബാലകൃഷ്ണൻ നമ്പ്യാറായിരുന്നു. പഴയകാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി ഭൗതിക സാഹചര്യത്തിൽ ഏറെ മാറ്റം വരുത്താൻ ഇന്നത്തെ മാനേജറായ ശ്രീ. എം.എം.ബാലകൃഷ്ണൻ നമ്പ്യാർ ശ്രദ്ധചെലുത്തി വരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി പോയവർ വിവിധ കോണുകളിൽ വ്യത്യസ്തങ്ങളായ കർമ്മ മേഖലകളിൽ ഡോക്ടർമാരായും, കോളജ് പ്രൊഫസർമാർ, പോലീസ് സേന, അധ്യാപകർ ,എഞ്ചിനിയർമാർ,കലാരംഗത്ത് രാഷ്ട്രീയ മണ്ഡലങ്ങളിൽ അങ്ങിനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച് തലയുയർത്തി നിൽക്കുന്നവർ ഏറെയാണ്. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

രരുക്കുട്ടി  മാസ്റ്റർ

ലക്ഷ്‌മി ടീച്ചർ

രാജൻ  മാസ്റ്റർ

ഹരീന്ദ്രൻ  മാസ്റ്റർ

നിർമ്മല ടീച്ചർ   

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ: പ്രൊഫസർ ബാലകൃഷ്ണൻ

ശ്രീ: പ്രൊഫസർ ഉണ്ണികൃഷ്ണൻ

ശ്രീ: ഡോ: ഷണ്മുഖൻ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}