സെന്റ് സെബാസ്റ്റ്യൻസ് എൽ.പി .സ്കൂൾ, നെല്ലിക്കംപൊയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുടക് മലനിരകളോട് ചേർന്ന് കിടക്കുന്ന നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്ററ്യൻസ് എൽ .പി സ്കൂളിന്റ ചരിത്ര പശ്ചാത്തലം.ഔപചാരിക വിദ്യാഭാസത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പ്രാപ്തമല്ലാത്തവിധം ശോചനീയമായിരുന്നു കുടിയേറ്റത്തിനു മുൻപുള്ള ഈ പ്രദേശത്തെ വിദ്യാഭാസരംഗം . ഒന്നോ രണ്ടോ നാട്ടെഴുത്തച്ഛന്മാർ മാത്രമായിരുന്നു ഈ നാട്ടിൽ ഉണ്ടായിരുന്നത്.കുടിയേറ്റക്കാർ വന്നതോടെ 1943 ൽ 15 വീട്ടുകാർ ഒരുമിച്ച് ചേർന്ന് ഞാവള്ളിയിൽ സ്കറിയാ സംഭാവനയായി നൽകിയ സ്ഥലത്ത് പുല്ലുമേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കി അതിൽ കുട്ടികളെ എഴുത്തിനിരുത്തി. ശ്രീ സെബാസ്റ്റ്യൻ മേച്ചേരി, പയഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ആയിരുന്നു ഈ വിദ്യാലയത്തിലെ അധ്യാപകർ . 1949 ആയപ്പോഴേക്കും നെല്ലിക്കാംപൊയിലിൽ രണ്ടേക്കർ സ്ഥലം വിലയ്ക്ക് വാങ്ങുകയും മണ്ഡവപ്പറമ്പ് അൽഫോൻസാ സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.1950ൽ കോഴിക്കോട് മെത്രാന്റെ നിർദ്ദേശപ്രകാരം റവ.ഫാ.ഫിലിപ്പ് മുറിഞ്ഞകല്ലേൽ മാനേജർ ആയി നിയമിതനായി . അദ്ദേഹത്തിന്റെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളുടെ ഫലമായി 3 അധ്യാപകരും 90 കുട്ടികളുമായി 1951 ൽ സെന്റ് സെബാസ്റ്റ്യൻ സ് എൽ.പി സ്കൂൾ നെല്ലിക്കാംപൊയിൽ എന്ന പേരിൽ ഇരിക്കൂർ AEO സ്ഥാപനത്തിന് അംഗീകാരം നൽകി.നാൾക്കുനാൾ കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരികയും 1961 - 62 കാലഘട്ടത്തിൽ 545 കുട്ടികളും 10 അധ്യാപകരും ആയി ഈ വിദ്യാലയം വളരുകയും ചെയ്തു.1969 തലശ്ശേരി അതിരൂപത കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിലേക്ക് ഈ വിദ്യാലയം ലയിപ്പിക്കുകയും റവ. ഫാ. മാത്യു എം ചാലിലിന്റെ നേതൃത്വത്തിൽ വിദ്യാലയം ഉത്തരോത്തരം കീർത്തി പ്രാപിക്കുകയും ചെയ്തു .ഇന്നത്തെ സ്കൂൾ കെട്ടിടം റവ.ഫാ. തോമസ് തൈത്തോട്ടത്തിന്റെ നേതൃത്വത്തിൽ നിർമിക്കുകയും 1990 മെയ് 31 ആം തീയതി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.2019 ൽ റവ.ഫാ. ജോസഫ് ആനിത്താനത്തിന്റെ നേതൃത്വത്തിൽ വിദ്യാലയം പുനർനിർമ്മിച്ച് മനോഹരമാക്കി . ചുറ്റുപാടുകളിൽ നാൾക്കുനാൾ ഉയർന്നുവന്ന ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ സാന്നിധ്യം കൊണ്ട് ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം ശോചനീയമായ അവസ്ഥയിൽകുറഞ്ഞു വന്നെങ്കിലും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കൊണ്ട് കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടി വരുന്നുണ്ട്.
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി .സ്കൂൾ, നെല്ലിക്കംപൊയിൽ | |
---|---|
വിലാസം | |
സെന്റ് സെബാസ്റ്റ്യൻ എ എൽ പി സ്കൂൾ നെല്ലിക്കാം പോയിൽ , , ULICKAL പി.ഒ. , 670705 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1951 |
വിവരങ്ങൾ | |
ഇമെയിൽ | lpsnellicampoil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13439 (സമേതം) |
യുഡൈസ് കോഡ് | 32021501607 |
വിക്കിഡാറ്റ | Q64459580 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | എയ്ഡഡ് |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉളിക്കൽ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡെന്നി മാത്യു പി |
പി.ടി.എ. പ്രസിഡണ്ട് | എബി ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ സതീശൻ |
അവസാനം തിരുത്തിയത് | |
18-01-2022 | 13439 |
ഭൗതികസൗകര്യങ്ങൾ
പ്രൊജക്ടർ സൗകര്യം ബ്രോഡ്ബാന്റ് ഇന്റർനെറ്റ്
ടെൽസ് പാകിയ കാള്സുകൾ വിശാലമായ കളിസ്ഥലം വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
എ. ഡി .എസ്. യു വിദ്യാർഥികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തിയെടുക്കാനും അത് വഴി ഒരു ലഹരി വിമുക്ത തലമുറയെ വാര്തെടുക്കുവാനും ആൻഡി ഡ്രഗ്സ്സ് സ്റ്റുഡന്റ്സ് യുണിയൻ പ്രവർത്തിക്കുന്നു ..ഇതിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ , ലഹരി വിരുദ്ധ സെമിനാറുകൾ , റാലികൾ മുതലായവ നടത്തി വരുന്നു.
ഗണിത ക്ലബ്ബ്
വിദ്യാർഥികൾക്ക് ഗണിത ശാസ്ത്രത്തിലുള്ള കഴിവുകൾ വികസിപ്പിക്കുകയും താല്പര്യം വളര്ത്തുകയും ചെയ്യുക എന്നതാണ് ഗണിത ശാസ്ത്ര ക്ലബുകളുടെ ലക്‌ഷ്യം . ഗണിത ശാസ്ത്ര ക്വിസ് , ഗണിത കേളികൾ , ഗണിതവുമായി ബന്ധപ്പെട്ട ദിനാചരങ്ങൾ , ഗണിത ശാസ്ത്രന്ജരെപരിചയപ്പെടുത്തൽ , ഗണിത കയ്യെഴുത്തു മാസിക തയ്യാറാക്കൽ , സംഖ്യ പാറ്റേണ് , ജാമ്യാതീയ ചാർട്ട് നിർമ്മാണം, ഗണിത ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുകയും ശേഖരിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു .
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്ര അവബോധവും ശാസ്ത്ര താൽപര്യവും വളർത്തുന്നതിനായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ഇതിൻറെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ട നിർമ്മാണം ഔഷധത്തോട്ട നിർമ്മാണം ,സയൻസ് ക്വിസ് , പ്രഭാഷണ മത്സരങ്ങൾ , പ്രകൃതി പഠന ക്യാമ്പുകൾ മുതലായവ നടത്തി വരുന്നു
മലയാളം ക്ലബ്ബ്
ശ്രേഷ്ഠ ഭാഷയായി വിളങ്ങുന്ന മലയാള ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും മലയാള ഭാഷയിൽ പ്രാവീണ്യം നേടുന്നതിനുള്ള പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതിനും മലയാളം ക്ലബ് പ്രവർത്തിക്കുന്നു . ഇതിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം , വായനക്കളരി , സാഹിത്യ ക്വിസ് , ഉപന്യാസ മത്സരം മുതലായവ നടത്തി വരുന്നു.
മാനേജർമാർ
ഫാ. ഫിലിപ്പ് മുറിഞ്ഞ കല്ലേൽ
ഫാ. ഫ്രാൻസീസ് വാളായിൽ
ഫാ.മാത്യു കൊട്ടുകാപ്പള്ളിൽ
ഫാ. സഖറിയാസ് കട്ടക്കൽ
ഫാ.ജോസഫ് കുന്നേൽ
ഫാ.മാത്യു ഓണയാത്തം കുഴി
ഫാ.ജോർജ് നരിപ്പാറ
ഫാ. റാഫേൽ തറയിൽ
ഫാ.അഗസ്റ്റിൽ തുരുത്തിമറ്റം
ഫാ.ജേക്കബ് പുത്തൻ പുര
ഫാ.തോമസ് തൈത്തോട്ടം
ഫാ.ജോൺ കടുകും മാക്കൽ
ഫാ. അബ്രാഹം തോണിപ്പാറ
ഫാ.ജോൺ പന്ന്യാം മാക്കൽ ഫാ.ജോസ് വെട്ടിക്കൽ
ഫാ.മാത്യു പോത്തനാമല
ഫാ.ജോസഫ് ആനിത്താനം
ഫാ. ഫിലിപ്പ് മുറിഞ്ഞ കല്ലേൽ
ഫാ. ഫ്രാൻസീസ് വാളായിൽ
ഫാ.മാത്യു കൊട്ടുകാപ്പള്ളിൽ
ഫാ. സഖറിയാസ് കട്ടക്കൽ
ഫാ.ജോസഫ് കുന്നേൽ
ഫാ.മാത്യു ഓണയാത്തം കുഴി
ഫാ.ജോർജ് നരിപ്പാറ
ഫാ. റാഫേൽ തറയിൽ
ഫാ.അഗസ്റ്റിൽ തുരുത്തിമറ്റം
ഫാ.ജേക്കബ് പുത്തൻ പുര
ഫാ.തോമസ് തൈത്തോട്ടം
ഫാ.ജോൺ കടുകും മാക്കൽ
ഫാ. അബ്രാഹം തോണിപ്പാറ
ഫാ.ജോൺ പന്ന്യാം മാക്കൽ
ഫാ.ജോസ് വെട്ടിക്കൽ
ഫാ.മാത്യു പോത്തനാമല
ഫാ.ജോസഫ് ആനിത്താനം
മുൻസാരഥികൾ
കെ.വി.കെ.ശങ്കരൻ നമ്പ്യാർ
ഐ.സി.കുര്യാക്കോസ്
സി. അമ്പു
റ്റി.ഐ. ഏലിയാമ്മ
കെ.എൽ. ലൂക്ക
സി.ജെ തോമസ്
പി.കെ.നാണു പണിക്കർ
സി.റ്റി. വർഗീസ്
എം എം. മേരി
പി.റ്റി. ഡൊമിനിക്ക്
പി.ജെ.ജോൺ
പി.ജെ. ത്രേസ്യാമ്മ
യു.എൻ ലക്ഷ്മിക്കുട്ടി
മേരിക്കുട്ടി കെ.എം.
കെ.യു മൈക്കിൾ
റ്റി.ജെ ടോമി
പി.എം. ജോർജ്