വി.എസ്.യു.പി.എസ് ചിറക്കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെകാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് എന്ന സ്ഥാലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് വി. എസ് .യു പി സ്കൂൾ
വി.എസ്.യു.പി.എസ് ചിറക്കടവ് | |
---|---|
വിലാസം | |
ചിറക്കടവ് ചിറക്കടവ് ഈസ്റ്റ് പി.ഒ. , 686520 , കോട്ടയം ജില്ല | |
സ്ഥാപിതം | 15 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 04828 224167 |
ഇമെയിൽ | chirakkadavuvsups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32348 (സമേതം) |
യുഡൈസ് കോഡ് | 32100400112 |
വിക്കിഡാറ്റ | Q87659551 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 119 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീന എം ജി |
പി.ടി.എ. പ്രസിഡണ്ട് | ജിൻസ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജയന്തി |
അവസാനം തിരുത്തിയത് | |
17-01-2022 | Vsups |
ചരിത്രം
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭാസ ഓഫീസിൽ നിന്നും കേവലം 3 കിലോമീറ്റർ മാത്രം ദൂരത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പൊൻകുന്നം എരുമേലി റോഡ് അരികിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചിട്ട് 86 വർഷം പൂർത്തിയായി .
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
വിശാലമായതും,വിവിധ കളികൾക്ക് അനുയോജ്യമായതുമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട് .
സയൻസ് ലാബ്
വിവിധ പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ ഒരു വിവിധോദ്ദേശ്യ സയൻസ് ലാബ് ഉണ്ട് .കുട്ടികൾക്ക് പഠനവേളകളിൽ ഇത് ഏറെ പ്രയോജനപ്പെടുന്നു.വിവിധ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിനും മത്സരങ്ങളിൽ പങ്കെടുത്തു വിജയം കരസ്ഥമാക്കുന്നതിനും സയൻസ് ലാബ് ഉപകരിക്കുന്നു.
ഐടി ലാബ്
കുട്ടികൾക്ക് വിവരവിനിമയ സാങ്കേതിക വിദ്യകളെക്കുറിച്ചു അറിയുവാനും പാഠഭാഗങ്ങളുടെ ചിത്രീകരണത്തിനും ഐ ടി ലാബ് വളരെയേറെ പ്രയോജനപ്പെടുന്നു.
സ്കൂൾ ബസ്
വിവിധ ഭാഗങ്ങളിലുള്ള കുട്ടികളെ സ്കൂളിൽ എത്തിക്കുവാൻ രണ്ട് സ്കൂൾ ബസ്സുകൾ പ്രയോജനപ്പെടുന്നു . വാഹന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ഇത് ഏറെ ഉപകരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.അധ്യാപികയായ പി.എൻ.സിജു വിദ്യാരംഗം കലാസാഹിത്യ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ എം.ജി .സീന , പ്രിയങ്ക.ആർ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീരാജ്.ബി ,സിജു .പി.എൻ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീകല.എസ്സ് ,ബിന്ദുമോൾ.എസ്സ് എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ഹരികൃഷ്ണൻ .വി .എൻ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
നേട്ടങ്ങൾ
- സബ്ജില്ലാ കലോത്സവത്തിൽ തുടർച്ചയായി സംസ്‌കൃത കലോത്സവ ചാമ്പ്യന്മാരാണ് .
- സ്കൂളിനോട് ചേർന്ന് തന്നെ മാനേജ്‌മെന്റിന്റെ മേൽനോട്ടത്തിൽ ഒരു നഴ്സറി സ്‌കൂളും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.എൻ.എസ്സ് .നാരായണപിള്ള
- 2011-13 ->ശ്രീ.എൻ.എസ്സ് .നാരായണപിള്ള
- 2009-11 ->ശ്രീ.എൻ.എസ്സ് .നാരായണപിള്ള
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പൊൻകുന്നം രാമചന്ദ്രൻ
- കെ.പി.എ.സി.രവി
വഴികാട്ടി
{{#multimaps:9.550071,76.77293|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|