സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മടിക്കെെ പ‍‍ഞ്ചായത്തിലെ മാനൂരി ചാലിന് തെക്ക് ഭാഗത്തായുളള, കിനാനൂർ-കരിന്തളം പ‍‍ഞ്ചാത്തുമായും നീലേശ്വരം നഗരസഭയുമായും അതിർത്തി പങ്കിടുന്ന, കൊടുവക്കുന്ന്, മുങ്ങത്ത്, ചെർണത്തല, കൂട്ടപ്പുന്ന, കൂടാതെ വടക്കു ഭാഗത്തായുളള മൂലക്ക്, മൂലായിപ്പളളി, പുതിയകണ്ടം എന്നീ സ്ഥലങ്ങളുൾപ്പെടുന്ന ചെറിയൊരു ഭൂപ്രദേശത്ത് 1973ൽ അനുവദിക്കപ്പെട്ടതാണ് ഈ സർക്കാർ വിദ്യാലയം. പ്രഥമ പി ടി എ പ്രസിഡണ്ടായിരുന്ന ശ്രീ. കൊട്ടൻകുഞ്ഞി സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഓട് മേഞ്ഞ ഒരു താൽക്കാലിക കെട്ടിടം നിർമിച്ച് വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ഈ കെട്ടിടത്തിന് പലപ്പോഴായി കേടുപാടുകൾ സംഭവിക്കുകയുണ്ടായി. പ്രദേശവാസികളുടെ ഏറെക്കാലത്തെ സമ്മർദ്ദഫലമായി 1990ൽ ഒരു സർക്കാർ സ്ഥിരം കെട്ടിടം ഇവിടെ സ്ഥാപിതമായി. പ്രദേശത്ത് വീടുകൾ കുറവായിരുന്നതിനാലും ഇടയിലൂടെ ഒഴുകുന്ന മാനൂരി ചാൽ വർഷകാലങ്ങളിൽ രൗദ്രഭാവം പ്രകടിപ്പിക്കുന്നതു കാരണം മറുകരയിലെ വിദ്യാർഥികളെ രക്ഷിതാക്കൾ ഇവിടെ അധ്യയനം നടത്താൻ മടികാണിക്കുന്നതിനാലും തുടക്കം മുതൽ തന്നെ വിദ്യാർഥികളുടെ ആകെ സംഖ്യ 30നോട് അടുത്ത് മാത്രമായിരുന്നു. എങ്കിലും സാധാരണക്കാരായ ഇവിടുത്തെ ജനങ്ങൾക്ക് ആശ്രയമായി നിന്ന് ഒട്ടേറെ വിദ്യാർഥികൾക്ക് വിജ്ഞാനത്തിൻെറ വാതായനങ്ങൾ തുറന്നുകൊണ്ട് ഉന്നതിയിലെത്തിക്കാൻ ഈ വിദ്യാലയം തുണയായിട്ടുണ്ട്.

ജിഎൽപിഎസ് ചെർണത്തല
വിലാസം
ചെർണത്തല

ചെർണത്തല
ബങ്കളം പി. ഒ
,
671 314
സ്ഥാപിതം10 ആഗസ്ത് 1973
വിവരങ്ങൾ
ഫോൺ9495045436
ഇമെയിൽ12303glpschernathala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12303 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധ കെ
അവസാനം തിരുത്തിയത്
17-01-202212303


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

  • ഓട് മേഞ്ഞ ഒരു ഹാൾ
  • രണ്ട് കോൺക്രീറ്റ് മുറികൾ
  • കുടിവെളളം
  • ടോയ് ലറ്റ് സൗകര്യം

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • ജെെവ പച്ചക്കറി കൃഷി
  • ജെെവവെെവിധ്യ സംരക്ഷണം
  • പ്ലാസ്ററിക് വിമുക്ത വിദ്യാലയം
  • .............................

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്
  • ഗണിത ക്ലബ്

മുൻ പ്രഥമാധ്യാപകർ

  • ശ്രീ. കണ്ണൻ
  • ശ്രീ.ബാലൻ
  • ശ്രീ.ദാമോദരൻ
  • ശ്രീമതി ബാലാമണി
  • ശ്രീ. ഉണ്ണികൃഷ്ണൻ
  • ശ്രീ.നാരായണൻ
  • ശ്രീ. ഈശ്വരൻ
  • ശ്രീമതി ഓമന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സബ് എഞ്ചിനീയർ, പോലീസ് തുടങ്ങി സർക്കാർ ജോലിയിൽ പ്രവേശിച്ച ഒട്ടേറെ പേർ

ചിത്രശാല

വഴികാട്ടി


"https://schoolwiki.in/index.php?title=ജിഎൽപിഎസ്_ചെർണത്തല&oldid=1313634" എന്ന താളിൽനിന്ന് ശേഖരിച്ചത്