സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പടിക്കച്ചാൽ
വിലാസം
പടിക്കച്ചാൽ

padikkachal
,
670702
സ്ഥാപിതം1957
കോഡുകൾ
സ്കൂൾ കോഡ്14807 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻAsha K
അവസാനം തിരുത്തിയത്
14-01-2022Sajinatp


പ്രോജക്ടുകൾ



ചരിത്രം

വിദ്യാഭ്യാസ രംഗത്തു വളരെ പിന്നോക്കം നിന്നിരുന്ന പടിക്കച്ചാൽ ,ഈയംബോർഡ് ,നെല്യാട്ടേരി ,ഉളിയിൽ പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരായ കുട്ടികളെ അക്ഷര ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ പടിക്കച്ചാൽ സ്‌കൂളിന് ആരംഭം തൊട്ട് സാധിച്ചിട്ടുണ്ട് .1957മാർച്ച് 27 ന് മൊയ്‌തീൻഹാജി എന്നവരുടെ ചായക്കടയിൽ ഏകാദ്ധ്യാപക വിദ്യാലയമായാണ് പടിക്കച്ചാൽ ഗവ :എൽപി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് .തൃശൂർ സ്വദേശിയായ യശഃ ശരീരനായ മത്തായി മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തനം തുടങ്ങിയത് .38 വിദ്യാർത്ഥികളായിരുന്നു സ്‌കൂൾ ആരംഭിക്കുമ്പോൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് .തുടർ വർഷങ്ങളിൽ സ്‌കൂളിന് സ്‌ഥലവും കെട്ടിടവും ലഭിക്കാതിരുന്നതിനാൽ പടിക്കച്ചാലിൽ നിന്നും സൗകര്യപ്രദമായ മറ്റൊരു സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കെ പടിക്കച്ചാൽ സ്വദേശിയായ മഹാമനസ്കയായ നബ്രോൺകുമ്പ എന്ന സ്ത്രീ 16.5 സെന്റ് സ്ഥലം ദാനമായി നൽകുകയും നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓലഷെഡ് പണികഴിപ്പിക്കുകയും ചെയ്തു .ഈ കെട്ടിടം കാലപ്പഴക്കത്താൽ ജീർണിക്കുകയും ഉപയോഗ ശൂന്യമാവുകയും ചെയ്തതിനെത്തുടർന്ന് ഏകദേശം 50 വർഷം മുന്നേ അന്നത്തെ ആധുനിക രീതിയിലുള്ള നാലു ക്ലാസ് മുറികളോട് കൂടിയ ഓടുമേഞ്ഞ കെട്ടിടം പണികഴിപ്പിച്ചു .ഈ കെട്ടിടമാണ് 2019 -20 ൽ പൊളിച്ചുമാറ്റി മൂന്നുക്ലാസ് മുറികളോട് കൂടിയ രണ്ട് നിലകെട്ടിടമാക്കി മാറ്റി പണി കഴിപ്പിക്കാൻ തീരുമാനിച്ചത് .ഇതിൽ താഴത്തെ നിലയുടെ നിർമ്മാണം 2020 -21 ൽ പൂർത്തിയാക്കി .രണ്ടാം നിലയുടെ പ്രവൃത്തി വളരെവേഗത്തിൽ നടന്നുകൊണ്ടിരിക്കുന്നു .രണ്ടുനിലകളുടെ നിർമ്മാണം അന്നത്തെ സ്ഥലം MLA ആയിരുന്ന ശ്രീ .ഇപി ജയരാജൻ അവർകളുടെ ആസ്തിവികസനഫണ്ടിൽ നിന്നും 56 ലക്ഷം രൂപ ഉപയോഗിച്ച് കൊണ്ടാണ് നടക്കുന്നത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

മത്തായി മാസ്റ്റർ ,ഗോപാലൻമാസ്റ്റർ ,സദാനന്ദൻ മാസ്റ്റർ ,മൊയ്തീൻമാസ്റ്റർ ,കുഞ്ഞികണ്ണൻ മാസ്റ്റർ ,ബാലൻമാസ്റ്റർ ,കാദർകുട്ടി മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പടിക്കച്ചാൽ&oldid=1293956" എന്ന താളിൽനിന്ന് ശേഖരിച്ചത്