സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പക്ഷേ ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്തു നിന്നും പ്രഗത്ഭനായ ഒരു അദ്ധ്യാപകൻഈ സ്കൂളിൽപ്രഥമ അദ്ധ്യാപകനായി വന്നു. പി.ആർവില്യം എന്നായിരുന്നു അദ്ദേഹത്തിൻറ പേര്. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം ,ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ഒരു പുതിയ സ്കൂൾതുടങ്ങാൻശ്രീ പിആർവില്യം ശ്രമമാരംഭിച്ചു. സ്കൂൾ റിക്കോർഡ് അനുസരിച്ച് 1935 മെയ് മാസം, മുപ്പതാം തിയതി കാട്ടാക്കട ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ സ്കൂളിലെ ഇന്നും നിൽക്കുന്ന മുത്തശ്ശി പ്ലാവിന്റെ ചുവട്ടിൽഈശ്വരധ്യാനത്തോടെ ആരംഭിച്ചതാണ് ഈ പളളിക്കൂടം.സ്കൂളിന് സ്ഥലം ലഭ്യമാക്കിയത് കാട്ടാക്കട പ‍ഞ്ചായത്തിലെ കാട്ടാക്കട സ്വദേശിയായ ശ്രീ. കേശവപിളള എന്ന മാന്യ വ്യക്തിയാണ്.
                         സ്കൂൾസ്ഥാപിതമായതിനുശേഷം സ്കൂളിലെ അദ്ധ്യാപകനും മാനേജർകുടുംബാംഗവുമായിരുന്ന ശ്രീ.ബോറസ് വില്യത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുമായി അരുവിക്കര ഡാമിലേക്ക് ഒരു വിനോദയാത്ര പോയി.തദവസരത്തിൽഒരു കുട്ടി ഡാംറിസർവോയറിലേക്കു വീണു.നീന്തൽ‍ വശമുണ്ടായിരുന്ന ബോറസ് വില്യം  ഡാമിൽ ചാടി കുട്ടിയെ രക്ഷിച്ചു. എന്നാൽ‍ ഡാമിൽ നിന്ന് കരകയറുവാൻകഴിയാതെ അദ്ദേഹം മരിച്ചു. രക്ഷപ്പെട്ടയാളാണ് കാട്ടാക്കടക്കു സമീപമുളള ശ്രീ.വേലപ്പൻപിളള .

ആദ്യ പ്രഥമാധ്യാപകൻശ്രീ.ജോസഫ് ആയിരുന്നു.ആദ്യ വിദ്യാർഥി ശ്രീ.വേലായുധൻ‍‍‍ ആയിരുന്നു. 1929-ൽ പ്രി‌പ്പറേറ്ററി ക്ലാസ് ആരംഭിച്ചു. ആദ്യകാലത്ത്പത്താം ക്ലാസ് പരീക്ഷ കാഞ്ഞിരംകുളം സ്കൂളിലും മറ്റുമാണ് എഴുതേണ്ടിയിരുന്നത്. 1952-ൽഈ സ്കൂളിൽആദ്യമായി പത്താം ക്ലാസ് പരീക്ഷ നടന്നു. മുൻ എം.പി ശ്രീ.എ ചാറൽസ് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയാണ്. കാട്ടാക്കട ഇംഗ്ലീഷ് സ്കൂൾ അപ്ഗ്രേഡ് ചെയ്തതോടെ ഇത് എച്ച്.എസ് കാട്ടാക്കട എന്നറിയപ്പെട്ടു. 2003-ൽഹയർസെക്കന്ററി കോഴ്സ് അനുവദിച്ചതോടെ പി.ആർവില്യം ഹയർസെക്കന്ററി സ്കൂൾ പുനർനാമകരണം ചെയ്തു. ആകെയുളള ആയിരത്തി ഒരുന്നൂറ്റി ഇരുപത്തി നാല് വിദ്യാർഥികളിൽ അ‍ഞ്ഞൂറ്റി എൺപത്തി ഒൻപത് ആൺകുട്ടികളും അ‍ഞ്ഞൂറ്റി മുപ്പത്തി അഞ്ച് പെൺകുട്ടികളും ഉണ്ട്. ആകെ അധ്യാപകർ നാൽപ്പത്തിരണ്ടും .ഹൈസ്കൂളിലെ പ്രഥമാധ്യാപിക എസ്. ഗിൽഡയാണ്. ഹയർസെക്കന്ററി പ്രിൻസിപ്പിൽഡി. സ്ററാൻലോ ജോൺ.2018 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 220 കുട്ടികളിൽ ഇരുപത് പേർക്ക് ഫുൾ എ+ ഗ്രേഡും, 20 പേർക്ക് ഒൻപത് എ+ ഗ്രേ‍ഡും കിട്ടി. വിജയശതമാനം 99.5 ആയിരുന്നു.മുൻ വർഷങ്ങളിലും 98% ത്തിൽ അധികം എസ് എസ് എൽ സിയ്ക്ക് വിജയം നിലനിർത്തിപോരുന്നു.

അകാലത്തിൽ പൊലിഞ്ഞു പോയ നമ്മുടെ ഗോപൻ സാർ