സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

................................

യു പി എസ് ചീക്കോന്ന്
വിലാസം
കൈവേലി

കൈവേലി
,
ചീക്കോന്ന് പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽhmcupskaiveli@gmail.com
കോഡുകൾ
സ്കൂൾ കോഡ്16464 (സമേതം)
യുഡൈസ് കോഡ്32040700501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംനരിപ്പറ്റ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന കെ എം
പി.ടി.എ. പ്രസിഡണ്ട്സജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സുമ എം
അവസാനം തിരുത്തിയത്
13-01-2022Suresh panikker


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നരിപ്പറ്റ പഞ്ചായത്തിൻറെ കേന്ദ്ര ആങ്ങാടിയായ കൈവേലിയിലേ‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത വിദ്യാലയം പഴക്കം കൊണ്ട് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളുകളിൽ ഒന്നാണ്. മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ വടക്കെ പറന്പത്ത് പൈതൽ കാലികെട്ടിയ പറന്പത്ത് ചാത്തുവിൻറെ സ്ഥലത്ത് ഒരു ഓലഷെഡ് കെട്ടി പൂഴിക്ലാസ് തുടങ്ങിയതായി പഴമക്കാർ പറഞ്ഞുവരുന്നു. മണലിൽ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുന്ന സന്പരദായമായതിനാൽ ഈ ക്ലാസിനെ പൂഴിക്ലാസ് എന്നാണ് അറിയപ്പെട്ടിരുന്നത്.

       ഇതറിഞ്ഞ തുണ്ടിയിൽ കുഞ്ഞിരാമൻ അടിയോടി പ്രസ്തുത സ്ഥലത്ത് ഒരു വിദ്യാലയം എന്ന രീതിയിൽ ചീക്കോന്ന് ഹിന്ദു ബോയ്സ് സ്കൂൾ സ്ഥാപിച്ചതായി മനസ്സിലാക്കാൻ കഴിയുന്നു.  പൂഴിക്ലാസിൽ പഠിപ്പിച്ചിരുന്ന പൈതൽ മാസ്റ്ററ്‍,  ഏ.പി കുഞ്ഞിക്കണ്ണൻ,  എം കണ്ണൻമാസ്റ്റർ എന്നിവർ തദ്യാര സ്കൂളിൻറെ ആദ്യകാല പ്രവർത്തകരായിരുന്നു.  എന്നാൽ ചീക്കോന്ന് ഹിന്ദു ബോയ്സ് സ്കൂളിൽ പഠിപ്പിച്ചിരുന്നത് കുഞ്ഞിരാമൻ അടിയോടിക്ക് പുറമെ മണിയൂർക്കാരനായ രാമുണ്ണി മാസ്റ്റർ , മരുതുള്ളപറന്പത്ത് കല്ല്യാണി ടീച്ചർ,  കിളിയാനോടുമ്മൽ കല്ല്യാണി ടീച്ചർ . കെ.ഇ ഗോവിന്ദൻ നന്പ്യാർ,  എന്നിവർ ആദ്യകാല അധ്യാപകരായിരുന്നു.  മരുതുള്ള പറന്പത്ത് കല്ല്യാണി ടീച്ചറെ വിവാഹം കഴിച്ചയച്ചതിനാൽ പ്രസ്തുത ഒഴിവിൽ ശ്രീ ടി കോരൻമാസ്റ്ററെ  1949 ൽ അധ്യാപകനായി നിയമിക്കുകയുണ്ടായി.
   തുണ്ടിയിൽ കുഞ്ഞിരാമൻ അടിയോടിയിൽ നിന്ന് സ്കൂൾ മാനേജ്മെൻറ് കെ കൃഷ്ണൻമാസ്റ്റർ വിലയ്ക്ക് വാങ്ങുകയുണ്ടായി.  അന്ന് കേരളം ഭര്ച്ചിരുന്ന പട്ടം താണുപ്പിള്ള സർക്കാർ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട് യുവാക്കൾക്ക് അഞ്ച് ഏക്കർ ഭൂമി സൗജന്യമായി നൽകാൻ തീരുമാനിക്കുകയുണ്ടായി.  കൃഷ്ണൻ മാസ്റ്ററുടെ മകനായിരുന്ന ശ്രീധരന് ഇപ്രകാരം തൃശൂർ ജില്ലയിൽ അഞ്ച് ഏക്കർ ഭൂമി ലഭിച്ചു.  എന്നാൽ ഭൂമി ലഭിച്ചു ഏതാനും മാസം കഴിഞ്ഞപ്പോൾ അസുഖം വന്ന് ശ്രീധരൻ മരണപ്പെടുകയും പ്രസ്തുതത ഭൂമി കൃഷ്ണൻമാസ്റ്റർക്ക് അവകാശപ്പെടുക.യും ചെയ്തു.  ഈ ഭൂമി വിറ്റുകിട്ടിയ പണം ഉപയോഗിച്ച് കൃഷ്ണൻമാസ്റ്റർ ചുറ്റുപാടുമുള്ള പ്രദേശങ്ങലിൽ ചെറിയ ചെറിയ ഭൂമി വാങ്ങിയിരുന്നു.  ഇവയിൽ ചിലത് വിറ്റിട്ടാണ് അന്ന് കന്പോണ്ടർ മാസ്റ്റർ (കൃഷ്ണൻമാസ്റ്റർ) പ്രസ്തുത സ്കൂൾ വിലയ്ക്ക് വാങ്ങി നിലനിർത്തിയത്
      എന്നാൽ അന്നത്തെ സംസ്കൃത പണ്ഡിതനും വിദ്യാഭ്യാസ തൽപ്പരനുമായിരുന്ന വണ്ണത്താം വീട്ടിൽ കോരൻ ഗുരുക്കൾ വിദ്യാലയത്തിൻറെ നടത്തിപ്പിൽ തുണ്ടിയിൽ തന്പ്രാനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു.  എന്തുകാരണം കൊണ്ടാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും തന്പ്രാൻ മാസ്റ്റർ വിദ്യാലയം കൃഷ്ണൻ മാസ്റ്റർക്ക് വിൽക്കുകയാണുണ്ടായത്
  
   അഞ്ചാം തരം വരെ ഡിവിഷൻ ഉണ്ടായിരുന്ന അന്നത്തെ സ്കൂളിൽ ഒഞ്ചിയം വെടിവെപ്പുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പി രാമക്കുറുപ്പ് കുറേക്കാലം പ്രസ്തുത വിദ്യാലയത്തിൽ അധ്യാപകനായിരുന്നു.  ശരീരത്തിൽ വെടിയുണ്ടയുടെ അവശിഷ്ടങ്ങളുമായി സ്കൂളിൽ പ്രവർത്തിച്ചിരുന്ന രാമക്കുറുപ്പ്  ഈ പ്രദേശങ്ങളിൽ പുരോഗമനപ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ സദാ ജാഗരൂകനായിരുന്നു.
      1957 ൽ കേരളത്തിൽ അധികാരത്തിൽ വന്ന ഇ.എം.എസ്സിൻറെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് യു.പി സ്കൂളാക്കി ഉയർത്തി കിട്ടാൻ അന്നത്തെ നിയോജക മണ്ഡലം എം.എൽ.എ ആയിരുന്ന സി.എച്ച് കണാരൻറെ പരിശ്രമവും രാമക്കുറുപ്പ് മാഷിൻറെ ഇടപ്പെടലും വലിയ ഒരു നിമിത്തമാവുകയായിരുന്നു.  അങ്ങനെ നരിപ്പറ്റയിലെ ആദ്യത്തെ യു.പി സ്കൂളായി കൈവേലിയിൽ ചീക്കോന്ന് യു.പി സ്കൂൾ ഉയർന്നു വന്നു.
     അന്ന് മാനേജർ ആയിരുന്ന കൃഷ്ണൻ മാസ്റ്റർ വടകര ചോറോടുകാരനായിരുന്ന ബാലകൃഷ്ണൻ മാസ്റ്ററെ മീത്തൽ വയൽ സ്കൂളിൽ നിന്നാണ് കൂട്ടികൊണ്ടുവന്നത്.  ഈ സമയത്ത് അന്നത്തെ അധ്യാപകനായിരുന്ന ശ്രീ കോരൻമാസ്റ്റർക്ക് ഇൻസ്പെക്ഷൻ സമയത്ത് കുട്ടികൾ കുറഞ്ഞതു കാരണം ജോലി നഷ്ടപ്പെടുകയും രക്ഷിതാക്കളുടെ ശ്രമഫലമായി കോരൻ മാസ്റ്റർക്ക് ജോലിയിൽ തിരിച്ചുവരാനും കഴിഞ്ഞു.  മാനേജറും ഹെഡ് മാസ്റ്ററുമായിരുന്ന ശ്രീ കൃഷ്ണൻ മാസ്റ്റർ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ഹെഡ് മാസ്റ്ററായി ശ്രീ കോരൻമാസ്റ്ററും പിന്നീട് ശ്രീ എൻ.കെ നാണുമാസ്റ്ററും  പി പത്മാസിനി ടീച്ചറും ശ്രീ അശോകൻമാസ്റ്ററും പ്രധാനാധ്യാപകരായിരുന്നു.  ഇന്നത്തെ ഫ്രധാനാധ്യാപകൻ ശ്രീ വി.പി സുരേഷ് മാസ്റ്ററാണ്
     ആദ്യകാലത്ത് പി.ടി.എ നടത്തിയ പ്രവർത്തനങ്ങളൊന്നും തന്നെ കണ്ടെത്താൻ കഴിയുന്നില്ല്.  എന്നാൽ ഈ പ്രദേശത്തെ രാഷ്ടീയ സാമൂഹ്യരംഗത്തെ പ്രഗത്ഭവ്യക്തികളുടെ ഇടപ്പെടലും വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. കല്ലങ്കോട് കാഞ്ഞരോളി കണാരൻ ഒരുകാലത്ത്  പി.ടി.എ പ്രസിഡന്റായി പ്രവർത്തിച്ചത് രേഖകളിൽ കാണുന്നു.  1987 നു ശേഷം കൃഷ്ണൻമാസ്റ്ററുടെ മാനേജ്മെന്രിന് ആവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകുന്ന പി.ടി.എ കമ്മിറ്റി നിലവിൽ വരികയുണ്ടായി.  ശ്രീ കെ കെ മുരളിയും ശ്രീ പി.പി ഗോപാലനും പിന്നീടുള്ള കാലങ്ങളിൽ പ്രസിഡന്റുമാരായി പ്രവർത്തിക്കുകയും സ്കൂളിൻറെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ അകമഴിഞ്ഞ സഹായങ്ങൾ നൽകുകയും ചെയ്തു.  ഇപ്പോൾ പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നത് ശ്രീ  കെ കെ മുരളിയാണ്.
    കക്കട്ടിലുള്ള ടി കണാരൻ മാസ്റ്ററെ സ്കൂളിൽ അധ്യാപകനായി ചേർക്കാൻ അവസരമുണ്ടായപ്പോൾ മാനേജർ കക്കൂസ് നിർമ്മിക്കാനുള്ള സ്ഥലം വാങ്ങിച്ചു നൽകണമെന്നാവശ്യപ്പെട്ടത് പ്രകാരം കാലികെട്ടിയ പറന്പത്ത് ചാത്തുവിൽ നിന്ന് ഒരു ചെറിയ മൂത്രപുരയ്ക്കുള്ള സ്ഥലം അന്നത്തെ നാട്ടുമധ്യസ്ഥൻമാർ ഇടപ്പെട്ട് വാങ്ങിച്ചു നൽകുകയുണ്ടായി.  എന്നാൽ കണാരൻമാസ്റ്റർക്ക് പാതിരപ്പറ്റ സ്കൂളിൽ ജോലികിട്ടിയത് കാരണം സ്കൂളിന് സ്ഥലം സൗജന്യമായി ലഭിച്ച സ്ഥിതിയാണുള്ളത്.
    കൈവേലിയിലും ചുറ്റുപാടുമുള്ള തിനൂർ , മുള്ളന്പത്ത് , കുന്പളചോല,  താവുള്ളകൊല്ലി, താനിയുള്ളപ്പൊയിൽ, വള്ളിൽത്തറ, നെടുമണ്ണൂർ, മേക്കോട്ട തുടങ്ങിയ വിശാലമായ പ്രദേശങ്ങളിൽ നിന്ന് വന്നു ചേരുന്ന 500 ൽ പരം വിദ്യാർകളുള്ള പ്രസ്തുത വിദ്യാലയത്തിൽ നിന്ന് പഠിച്ചവരിൽ ആദ്യത്തെ ബിരുദധാരി കല്ലുമ്മൽ ഗോപി ' എയർഫോഴ്സ് ' ആണ്.  ഈ വിദ്യാലയത്തിൽ പഠിച്ച് നാനാ മേഖലകളിൽ എത്തിപ്പെട്ട നിരവധി ആളുകൾ ഉണ്ടെങ്കിലും ഫ്രശസ്തനായ ഒരു ഡോക്ടർ ശ്രീ .വി.ടി മോഹനൻ ഇന്നും സേവനരംഗത്തുണ്ട്.  
     കലാ രംഗത്തും കായിക രംഗത്തും നിരവധി പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച വിദ്യാലയത്തിന് ഈ മേഖലകളൽ നിരവധി അവാർഡുകളും സമ്മാനങ്ങളും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.  1990 ലെ പഞ്ചായത്തിലെ മികച്ച വിദ്യാലയമായി പഞ്ചായത്തിൻറെ ട്രോഫി ഈ വിദ്യാലയം നേടിയെടുക്കുകയുണ്ടായി
   സ്കൂളിൻറെ ഇന്നത്തെ മാനേജർ  ശ്രീമതി സി കല്ല്യാണിയാണ്.  സ്കൂളിനോട് ചേർന്ന്  കുറച്ചു സ്ഥലവും അതിൽ ഒരു കിണറം അടുത്ത കാലത്തായി നിർമിക്കാനും സ്വന്തമായി ഒരു ബസ് വാങ്ങിക്കാനും കഴിഞ്ഞിട്ടുണ്ട്.  കാലികെട്ടിയ പറന്പത്ത് ചാത്തുനിൻറെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ സംഭാവന നൽകിയ സ്ഥലത്ത് 1990 ൽ പി. ടി. എ കമ്മിറ്റി ഒരു വാട്ടർടാങ്കും പൈപ്പും സ്ഥാപിച്ചിട്ടുണ്ട്.  ഇരുപത്തഞ്ച്  അധ്യാപകർ പഠിപ്പിക്കന്നു.  എന്നാൽ സർവീസിലുരിക്കെ മരണപ്പെട്ട കുഞ്ഞിനാരായണൻമാസ്റ്റർ, എം എം മാത്യൂസാർ, എൻ .കെ ചന്ദ്രൻ മാസ്റ്ററും കെ . ആർ മോഹൻദാസ് മാസ്റ്ററും എന്നെന്നും ഓർമ്മകളിൽ ജിവിക്കുന്നു.
   നരിപ്പറ്റയുടെ സാമൂഹ്യ രാഷ്ട്രീയ മേഖലക്ക് നേതൃത്വം നൽകുന്ന നിരവധി ആളുകളുടെ പഠനക്കളരി ആയിരുന്ന ചീക്കോന്ന് യു.പി സ്കൂൾ അതിൻറെ വളർച്ചയുടെ പടവുകൾ ചവിട്ടി ക്കയറുകയാണ്

= ഭൗതികസൗകര്യങ്ങൾ

24 ക്ലാസ് മുറികൾ , സ്മാർട്ട് റൂം, കന്പ്യൂട്ടർ ലാബ്, ആവശ്യമായ ടോയ്റ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ =കെ കൃഷ്ണൻ മാസ്റ്റർ , ടി കോരൻ മാസ്റ്റർ , എൻ.കെ നാണുമാസ്റ്റർ , പി പത്മാസിനി അമ്മ സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എ അശോകൻ
  2. എൻ.കെ ബാലൻമാസ്റ്റർ
  3. പി.കെ ബാലൻമാസ്റ്റർ
  4. പി .പി രവീന്ദ്രൻ മാസ്റ്റർ
  5. ടി.പി.കെ ശാന്തടീച്ചർ

= നേട്ടങ്ങൾ

അക്കാദമിക തലങ്ങളിൽ മികച്ച നേട്ടങ്ങൾ , കലാ കായിക ശാസ്ത്രരംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.വി.ടി മോഹനൻ
  2. എ.കെ കണ്ണൻ
  3. ശ്രീജിത്ത് കൈവേലി
  4. നന്ദനൻ മുള്ളന്പത്ത്
  5. ബിനീഷ് പാലയാട്
  6. സുധൻ കൈവേലി
  7. പ്രമോദ് ചെറുവത്ത് , ബിജിന എൻ പി

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=യു_പി_എസ്_ചീക്കോന്ന്&oldid=1281766" എന്ന താളിൽനിന്ന് ശേഖരിച്ചത്