ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിൽ ഒതുക്കുങ്ങൾ പഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്കൂളായ പരിമിതമായ ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ചെറുകുന്ന് ജി.എം.എൽ.പി.സ്കൂൾ ബോഡ് ഓഫ് മാപ്പിള ബോയ്സ് ഗവൺമെന്റ് എലിമെന്ററി സക്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന് | |
---|---|
വിലാസം | |
ചെറുകുന്ന് ഒതുക്കുങ്ങൽ പി.ഒ. , 676528 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | gmlpscherukunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19804 (സമേതം) |
യുഡൈസ് കോഡ് | 32051300308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ഒതുക്കുങ്ങൽ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 88 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ റഷീദ്. സി |
പി.ടി.എ. പ്രസിഡണ്ട് | നൗഫൽ. വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന. പി. ടി |
അവസാനം തിരുത്തിയത് | |
13-01-2022 | 19804 |
ചരിത്രം
പൂർണമായും വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ ഗവ:മാപ്പിള സ്കൂൾ തിരൂരങ്ങാടി താലൂക്കിൽ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ ചെറുകുന്ന് മേലേകുളമ്പ് എന്ന ഗ്രാമത്തിലാണ് .പ്രധാനഅധ്യാപകനും,4 സഹഅധ്യാപകരും ഒരു P.T.C.M ഉം അടങ്ങുന്ന ഇവിടെ 1 മുതൽ 4 വരെ ക്ലാസുകളിലായി 88 കുട്ടികളും ഇപ്പോൾ പഠിക്കുന്നു.98 വർഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്.കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തിൽ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാൽ ഈ പ്രദേശത്തെ ചെറുകുന്ന് എന്നറിയപ്പെടാൻ തുടങ്ങി എന്നാണ് പറയുന്നത്..ഇവിടെ സ്വതന്ത്രഭാരതത്തിനു മുമ്പ് 1924 ൽ സ്ഥാപിതമായ ഈ സ്കൂൾ പുത്തൂർ മേനോൻ എന്ന വ്യക്തിയുടെ കെട്ടിടത്തിൽ വാടകയ്ക്കാണ് പ്രവർത്തിച്ചത്.അദ്ധേഹത്തിനുശേഷം സഹോദരിയുടെ മകനും,കോട്ടക്കൽ നായാടിപ്പാറ ഗവ: സ്കൂൾ ഹെഡാമാസ്റ്ററുമായിരുന്ന ശ്രീ കുഞ്ഞിരാമൻ നായർ മാസ്റ്ററുടെ ഉടമസ്ഥതയിൽ വന്നുചേർന്ന ഈ കെട്ടിടത്തിൽ അധ്യയനത്തിനു ശേഷം ഓത്തുപ്പള്ളിയായും പ്രവർത്തിച്ചിരുന്നു.ജാതിമത ഭേതമന്യേ ഈ ഗ്രാമത്തിലെ മുഴുവൻ കുട്ടികളും ഇവിടെ പഠിക്കുകയും,ശേഷം സമയം മുസ്ലിം കുട്ടികൾക്കുള്ള മതപഠനശാലയായും പ്രവർത്തിച്ചിരുന്നു എന്നത് മതസൌഹാർദം ഗ്രാമത്തിലായിരുന്നു നിലനിന്നിരുന്നത് എന്നതിന് തെളിവായി കാണുന്നതിൽ തെറ്റില്ല.കുഞ്ഞിരാമൻ നായർ മാസ്റ്ററിൽ നിന്നും ഇണ്ണാമൻ എന്ന വ്യക്തി കെട്ടിടം വാങ്ങുംമ്പോഴും 1 മുതൽ 5 വരെയുള്ള ഒരു pre KER എലിമെന്റെറി സ്കൂളായി ഇത് പ്രവർത്തിച്ചിരുന്നു.1 /12/1924 ൽ തുടങ്ങിയ ഈ ഗവ: സ്കൂൾ 1962 വരെ 1 മുതൽ 5 വരെയുള്ള Board of mappila boys govt. elimentary school എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നും സുഗമമായ വഴിയോ കളിസ്ഥലമോ ഇല്ലാത്ത ഈ ഗവ.സ്കൂൾ കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ ശ്രീ കുന്നത്തടത്തിൽ അബു 1994-95 അധ്യയനവർഷം മുതൽ രണ്ട് റൂമും ഒരു ഓഫീസ് മുറിയും അടങ്ങുന്ന post KER കെട്ടിടം നിർമ്മിച്ച് ഗവൺമെന്റിന് സ്കൂളിനായി വാടകയ്ക്ക് നൽകി,പക്ഷെ ഇപ്പോഴും pre KER കെട്ടിടത്തിലും അധ്യയനം നടത്തുന്ന ഈ ഗവ. സ്കൂളിൽ രണ്ട് കക്കൂസും,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോന്നു വീതം മൂത്രപ്പുരകളും,കുടിവെള്ളവും (അത്യാവശത്തിന്)തുടങ്ങിയ നാമമാത്രമായ സൌകര്യങ്ങളാണ് ഉള്ളത്. എന്നാൽ ഇവിടത്തെ പൂർവ്വ:വിദ്യാർത്ഥികൾ പലരും,ഡെപ്യട്ടി കലക്ടർ,അധ്യാപകർ തുടങ്ങി പല ഉന്നത സ്ഥാനങ്ങളിലും എത്തിപ്പെട്ടതാണെന്നത് വിസ്മരിക്കാൻ പറ്റാത്തതാണ്. കോട്ടക്കൽ നായാടിപ്പാറ എന്ന സ്ഥലത്തല്ലാതെ ഈ ഗ്രാമത്തിനടുത്തെങ്ങും ഇതല്ലാതെ മറ്റൊരു പ്രാഥമിക വിദ്യാഭാസ സ്ഥാപനവും ഉണ്ടായിരുന്നില്ല എന്നത് 98 വർഷം പഴക്കമുള്ള ഈ ഗവ.സ്കൂളിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.നിരവധി പ്രധാന അധ്യാപകരും,സഹ അധ്യാപകരും ഈ സ്കൂളിനെ കർമ നിരതമാക്കിയിട്ടുണ്ടെകിലും സ്വന്തമായി സ്ഥലമോ മറ്റു സൌകര്യങ്ങളോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് നഗ്നസത്യമാണ്.ചുറ്റുവട്ടത്ത് ഇതിനോടകം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നു വന്നിട്ടുണ്ട് . computer , edusat,ഉച്ചഭാഷിണി,ഒക്കെ ഈ സ്കൂളിനു സ്വന്തമായി ഉണ്ടെകിലും ഒരു വാടകകെട്ടിടത്തിന്റെ എല്ലാ പരിമിതികളും ഈ സ്ഥാപനം അനുഭവിച്ചുകൊണ്ട് തന്നെയാണ് സേവനപാതയിൽ സഞ്ചരിക്കുന്നത് എന്നത് ഒരു ദുഃഖസത്യമാണ്..........
അധ്യാപകർ'
ഭൗതികസൗകര്യങ്ങൾ
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
മികവ്=
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 16 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 23 കി.മി. അകലം.
{{#multimaps: 11°0'56.95"N, 76°1'34.75"E |zoom=18 }} - -