ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം

21:46, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15006 (സംവാദം | സംഭാവനകൾ) (സ്കൂൾ ചരിത്രം ചേർത്തു)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് പിന്നീട് ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി. വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു.