ഗവ. എൽ പി എസ് പാങ്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
ഗവ. എൽ പി എസ് പാങ്കോട് | |
---|---|
വിലാസം | |
ജി.എൽ.പി.എസ്. പാങ്കോട്, പാങ്കോട്.പി.ഒ. , 682310 , എറണാകുളം ജില്ല | |
സ്ഥാപിതം | 0 - 0 - 1917 |
വിവരങ്ങൾ | |
ഫോൺ | 04842765070 |
ഇമെയിൽ | lpspancode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25612 (സമേതം) |
യുഡൈസ് കോഡ് | 32080500301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഐക്കരനാട് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൽസി പി സി |
പി.ടി.എ. പ്രസിഡണ്ട് | ലിജു ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര സുരേഷ് |
അവസാനം തിരുത്തിയത് | |
11-01-2022 | GOVT.L.P.SCHOOL PANCODE |
ചരിത്രം
എറണാകുളം ജില്ലയിൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ കുന്നത്തു നാട് നിയോജക മണ്ഡലത്തിലെ ഐക്കരനാട് പഞ്ചായത്തിൽ ഐക്കരനാട് നോർത്ത് വില്ലേജിൽ ഗവ.എൽ.പി സ്കൂൾ പാങ്കോട് സ്ഥിതി ചെയ്യുന്നു.
രാജഭരണ കാലത്ത് വിദ്യാഭ്യാസം ഏതാനും ചില വിഭാഗങ്ങൾക്ക് മാത്രമായിരുന്നപ്പോൾ ഗ്രാമവാസി-കൾക്ക് അത് അന്യമായിരുന്നു. ബ്രട്ടീഷ് ഭരണകാലത്ത് കടമറ്റം പള്ളി വികാരിയായിരുന്ന തേനുങ്കൽ ടി.ജെ. ഗീവർഗ്ഗീസ് മൽപ്പാനച്ചൻ 1917-ൽ പ്രദേശവാസികൾക്ക് അറിവിന്റെ തിരിനാളമായി ഈ വിദ്യാലയം ആരംഭിച്ചു.
തിരുവതാംകൂർ മഹാരാജാവിന്റെ ആയുധ നിർമാണ ആലകൾ സ്ഥിതി ചെയ്തിരുന്ന പ്രദേശത്തെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാക്ഷേത്രം ആലയ്ക്കാമുകൾ സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത്
തേനുങ്കൽ ടി.ജെ. ഗീവർഗീസ് മൽപ്പാനച്ചന്റേയും നാട്ടിലെ സമനസ്സുകളുടെയും പരിശ്രമത്തിൽ ആരംഭിച്ച ഈ വിദ്യാക്ഷേത്രം 105-ാം വയസ്സിലും നാടിനും നാടിന്റെ മക്കൾക്കും അറിവിൻ തിരിനാളമായി ഇന്നും ശോഭ പടർത്തുന്നു. 1929 - ൽ ഡിപ്പാർട്ട്മെന്റിലേക്ക് സറണ്ടർ ചെയ്ത് സർക്കാർ വിദ്യാലയമാക്കി. ഇപ്പോൾ ഗവ.എൽ.പി സ്കൂൾ പാങ്കോട് എന്നറിയപ്പെടുന്നു.
ആലുവ വിദ്യാഭ്യാസ ജില്ലയിലെ കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഓഫീസിന്റെ പരിധിയിൽ വരുന്ന ഈ സരസ്വതി നിലയത്തിൽ പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു. പ്രൈമറി വിഭാഗത്തിൽ പ്രധാനാധ്യാപിക ഉൾപ്പെടെ 4 അധ്യാപകരും പ്രീ പ്രൈമറി തലത്തിൽ ഒരു ടീച്ചറും ഒരു ആയയും സേവനമനുഷ്ഠിച്ചു വരുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ അക്കാദമിക പിന്തുണയും സഹായങ്ങളും കോലഞ്ചേരി BRC യിൽ നിന്നും ലഭിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പുത്തൻകുരിശ് - പെരുമ്പാവൂർ (PP. റോഡ്) റൂട്ടിൽ പാങ്കോട് പള്ളിപടി യിൽ നിന്നും കിഴക്കോട്ട് 0.75 Km സഞ്ചരിച്ച് സ്കൂളിൽ എത്താം
- കോലഞ്ചേരി പടിഞ്ഞാറേ പെട്രോൾ ബങ്കിന് എതിരെയുള്ള റോഡ് വഴി പാങ്കോട് റുട്ടിൽ 2.5 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- കടയിരുപ്പിൽ നിന്നും പാറേപ്പീടിക വഴി 2.0 km സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .
{{#multimaps:11.736983, 76.074789 |zoom=13}}