കൈപ്പുഴ സെന്റ്മാർഗരറ്റ്സ് യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംപടിഞ്ഞാറ് ഉപജില്ലയിലെ കൈപ്പുഴ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കൈപ്പുഴ സെന്റ്മാർഗരറ്റ്സ് യുപിഎസ് | |
---|---|
വിലാസം | |
കൈപ്പുഴ കൈപ്പുഴ പി.ഒ. , 686602 , കോട്ടയം ജില്ല | |
സ്ഥാപിതം | 27 - 06 - 1892 |
വിവരങ്ങൾ | |
ഫോൺ | 0481 2711588 |
ഇമെയിൽ | stmargaretups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33202 (സമേതം) |
യുഡൈസ് കോഡ് | 32100700903 |
വിക്കിഡാറ്റ | Q87660324 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 106 |
പെൺകുട്ടികൾ | 103 |
ആകെ വിദ്യാർത്ഥികൾ | 209 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ഡാൻസി പി റ്റി |
പ്രധാന അദ്ധ്യാപിക | ഡാൻസി പി റ്റി |
പി.ടി.എ. പ്രസിഡണ്ട് | സ്റ്റിജോ സ്റ്റീഫൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിമോൾ മാത്യു |
അവസാനം തിരുത്തിയത് | |
05-01-2022 | 33202-hm |
= ചരിത്രം
സെൻറ് മാർഗരെറ്റ്സ് യു. പി സ്കൂൾ കൈപ്പുഴ
വിജ്ഞാനശാഖകൾ പ്രകാശവേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇന്ൻ, ലോകത്തിലെ സകല അറിവുകളും വിരൽത്തുമ്പിലെ ഒരു മൗസ് ക്ലിക്കിലൂടെ നമ്മുടെ മുന്നിലെത്തുന്നു. ഇന്നത്തെ പുതുതലമുറക്ക് അദ്ധ്യാപകനെന്നാൽ ഇൻറെർനെറ്റും വിവരസാങ്കേതിക സംവിധാനവുമാണ്. അറിവിൻറെ മായാപ്രപഞ്ചം അവർക്കുമുമ്പിൽ തുറക്കപ്പെടുന്നുവെങ്കിലും അവയുടെ നന്മതിന്മകൾ തിരിച്ചറിയാൻ അവരെ പ്രപ്തരാക്കുന്നത് നല്ലൊരു ഗുരുവും മികച്ചൊരു വിദ്യാലയവും തന്നെയാണ്. വിജ്ഞാനശേഖരണത്തിൽ കുട്ടികളുടെ സഹായിയും സന്മാർഗപ്രവർത്തനങ്ങളിൽ അവരുടെ വഴികാട്ടിയുമായി അന്ധകാരമാകുന്ന അജ്ഞ്ഞതയിൽനിന്നും അറിവാകുന്ന വെളിച്ചത്തിലേക്ക് കുരുന്നുമനസ്സുകളെ നയിക്കുവാൻ അദ്ധ്യാപകനും വിദ്യാലയവും സഹായകമാകുന്നു.
1892 ജൂൺ 27 ന്,വി. മാർഗരെറ്റ് മേരി അലക്കൊക്കിൻറെ നാമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യം വച്ച് കൊണ്ട് ഈ സ്കൂൾ കൈപ്പുഴയിൽ സ്ഥാപിതമായി.ദൈവദാസൻ മാർ മാത്യു മാക്കിൽ ആണ്ഇതിൻറെ സ്ഥാപകൻ. കുടിപ്പള്ളിക്കുടമായി ആരംഭിച്ച സ്കൂൾ പുരോഗതി പ്രാപിച്ച് 1910ൽ ഗവൺമെന്റിൻറെ അംഗീകാരം ലഭിച്ചു. 1947 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പെൺപൈതങ്ങളുടെ വിദ്യാഭ്യാസം സ്വഭാവ രൂപീകരണം അധ്യാത്മിക വളർച്ച, അതുവഴി കുടുംബത്തിൻറെ വളർച്ച, സമൂഹത്തിൻറെ ഉന്നമനം എന്നിവയാണ്ക്രാന്തദർശിയായ മാക്കിൽ പിതാവ് ഇതുവഴി ലക്‌ഷ്യം വച്ചത്. സി ഏലിയാമ്മ കുന്നശ്ശേരിൽ, സി മാർഗരെറ്റ് മഴുവഞ്ചേരിൽ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.1988 മുതൽ 2011 വരെ കോട്ടയം വെസ്റ്റ് സബ് ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡുകൾ നാലു പ്രാവശ്യം കരസ്ഥമാക്കിയിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് 2009 മുതൽ ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം ആരംഭിച്ചു. 2016 -17 ൽ ശതോത്തര രജത ജുബിലീ ആഘോഷിക്കുന്ന ഈ സരസ്വതി ക്ഷേത്രം ഇന്നും ഒരു വടവൃക്ഷമായി പ്രശോഭിക്കുന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്.
അദ്ധ്യാപകസേവനം ഹെഡ്മിസ്ട്രെസ്സ് ഉൾപ്പടെ 11 അദ്ധ്യാപകർ തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ പരിശീലനവും സ്മാർട്ട് ക്ലാസും മനുഷ്യൻറെ സാങ്കേതിക സംസ്കാരത്തിൻറെ ഉറവിടവും ജീവനാഡിയും ഇലക്ട്രോണിക്സ് ആണെന്ന് പറഞ്ഞാൽ തെറ്റില്ല .ക്ലാസ്സ് മുറികളിൽ കുട്ടികൾ കണ്ടും കേട്ടും സെർച്ച് ചെയ്തുമാണ് പഠനപ്രവർത്തനങ്ങൾ നടത്തുന്നത് .അതിനു പറ്റിയ നല്ല ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നു . പഠന വിഷയങ്ങൾ കുട്ടികൾക്ക് വ്യക്തമാക്കാൻ സഹായിക്കുന്ന രീതിയിലുള്ള സ്മാർട്ട് ക്ലാസ്സ് റൂം സ്കൂളിൻറെ മറ്റൊരു പ്രത്യേകതയാണ്. പച്ചക്കറികൃഷി പ്രകൃതിയുമായി ഇണങ്ങി വളരുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനുംവിഷമില്ലാത്ത പച്ചക്കറിയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും നീണ്ടൂർ കൃഷിഭവനുമായി ചേർന്ന് സ്കൂൾ വളപ്പിൽ മികച്ചൊരു പച്ചക്കറി തോട്ടം ഒരുക്കി, കുട്ടികൾ മാതൃകയായി. കുട്ടികൾ തന്നെ വളമിട്ടും വെള്ളമൊഴിച്ചും വളർത്തിയെടുത്ത പച്ചക്കറികൾ അവർക്ക് തന്നെ ആഹാരമായി നൽകിയപ്പോൾ കുട്ടികൾക്കുണ്ടായ സന്തോഷം അവർണ്ണനീയമായിരുന്നു.
ആരോഗ്യപരിപാലനം സ്കൂളിലെ കുട്ടികളുടെ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായിഹെൽത്ത് നേഴ്സിൻറെ സേവനം സ്കൂളിൽ ലഭ്യമാണ്. ആഴ്ച തോറും കുട്ടികളെ പരിശോധിച്ച് ആവശ്യമായ മെഡിക്കൽ സഹായം ലഭ്യമാക്കുന്നു സെമിനാറുകൾ സംഘടിപ്പിച്ച് ശരിയായ ബോധവൽക്കരണം നൽകുന്നു. വായനക്കളരി മലയാള മനോരമ, ദീപിക,മംഗളം ദിനപ്പത്രങ്ങളുമായി ചേർന്ന് സ്കൂളിൽ വായനക്കളരി പ്രവർത്തിച്ചു വരുന്നു. സ്കൂളിൽ മികച്ച ഒരു ഗ്രന്ഥശാലയും പ്രവർത്തിക്കുന്നു. പുവർഫണ്ട് കുട്ടികളിൽ സഹാനുഭൂതിയും കരുണയും വളർത്തുന്നതിനും തങ്ങളിൽ പാവപ്പെട്ടവരെ സഹായിക്കുന്നതിനും അവരവരാൽ കഴിയുന്ന സേവനങ്ങൾ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിലേക്കായി പുവർഫണ്ട് ശേഖരണം നടത്തുന്നു. സ്കൂളിൽ നിന്നും അർഹരായ കുട്ടികൾക്ക് യുണിഫോം, പഠനോപകരണങ്ങൾ, വൈദ്യസഹായം തുടങ്ങി നിരവധി സഹായങ്ങൾ ചെയ്തു വരുന്നു. യാത്രാസൗകര്യം സുരക്ഷിതത്വം അദ്ധ്യാപകരുടെ മേൽനോട്ടത്തിലും അനുകൂലമായ സാഹചര്യങ്ങളിലും സ്കൂൾ പരിസരത്ത് കുട്ടികൾ സുരക്ഷിതരാണ്. പുറത്ത് നിന്നുള്ള യാതൊരു ഇടപെടലുകളും സ്കൂളിൽ അനുവദനീയമല്ല. കുട്ടികളുടെ സുരക്ഷ മുൻകൂട്ടി കണ്ടു കൊണ്ട് രക്ഷകർത്താക്കൾ തന്നെ കുട്ടികളുടെ യാത്രാസൗകര്യം ഏർപ്പാട് ചെയ്തിരിക്കുന്നു.
അവബോധന ക്ലാസ്സുകൾ , കൌണ്സിലിംഗ് സൗകര്യം മൂല്യങ്ങൾക്ക് പ്രാധാന്യം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്കും ,രക്ഷകർത്താക്കൾക്കുമായി സാമൂഹിക സേവന രംഗങ്ങളിലെ പ്രമുഖർ നയിക്കുന്ന ബോധന ക്ലാസ്സുകളും , കൌണ്സിലിംഗ് സൌകര്യവും സ്കൂളിനുണ്ട് .ആധുനിക കാലഘട്ടത്തിലെ വൈകൃതങ്ങൾക്ക് നടുവിൽ കൃത്യതയോടും വ്യക്തതയോടും കൂടി ലൈംഗിക അറിവ് പകർന്നുനൽകാൻ പ്രത്യേകം ക്ലാസുകൾ വിദഗ്ദ്ധരുടെ കീഴിൽ നടത്തപ്പെട്ടു. വ്യക്തിശുചിത്വം ,പരിസരശുചിത്വം എന്നിവയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിന് പ്രത്യേക പരിശീലനവും നൽകിവരുന്നു.
ഉച്ചഭക്ഷണ മെനു
വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിൽ പാകം ചെയ്യുന്ന ഉച്ചഭക്ഷണം കുട്ടികൾക്ക് സ്കൂളിൽനിന്നുതന്നെ ലഭ്യമാക്കുന്നു .പോഷക സമൃദ്ധമായ പാൽ ,മുട്ട
കൂടാതെ വിശേഷ അവസരങ്ങളിൽ പായസം ,ഫ്രൈഡ റൈസ്, മാംസം എന്നിവയും നൽകുന്നു.2017 ഇൽ ശതോത്തര രജത ജൂബിലി ആഘോഷിക്കുന്നതിൻറെ ഭാഗമായി പുതിയ ഡൈനിങ്ങ് ഹാളും പാചകപ്പുരയും നിർമ്മിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പരിസ്ഥിതി ദിനം പ്രകൃതി നമ്മുടെ അമ്മയാണ് പ്രകൃതി സംരക്ഷണത്തിൻറെ ആവശ്യകത കുട്ടികളിൽ വളർത്തുന്നതിൻറെ മുന്നോടിയായി തൈകൾ വിതരണം ചെയ്തു.
വായനാദിനം ജൂൺ 19 ന് ആരംഭിച്ച് ഒരാഴ്ച്ച നീണ്ടു നിന്ന വായനാവാര ആഘോഷത്തിൽ സെൻറ് ജോർജ്ജ് വി എച്ച് എസ്. എസ് ലെ ഭാഷാധ്യാപകൻറെ ക്ലാസും ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷാമരം, പുസ്തകപ്രദർശനം, വിവിധങ്ങളായ മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളാൽ ഓരോ ദിനവും സമ്പന്നമായിരുന്നു. അങ്ങനെ വായനയുടെ ലഹരി കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു.
സ്വാതന്ത്ര്യദിനം
ദേശസ്നേഹത്തെ ഊട്ടിയുറപ്പിക്കാനുതകുന്നവയായിരുന്നു സ്വാതന്ത്ര്യദിനാഘോഷങ്ങൾ. തൻറെ സേവനകാലത്തെമുഴുവൻ ആവേശവും ഉൾക്കൊണ്ട് വിമുക്ത ഭടൻ ശ്രീ. മത്തായി കരികുളം കുട്ടികളുമായി തൻറെ അനുഭവങ്ങൾ പങ്കു വയ്ക്കുകയും അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടത്തിയ സ്വതന്ത്രദിന പരേഡ് കുട്ടികൾക്ക് പുതിയ ഒരു അനുഭവമാകുകയും ചെയ്തു. ഫാദർ തോമസ് പ്രാലേൽ പതാക ഉയർത്തുകയുംസ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ
ഓണ൦ ജീവിത വ്യഗ്രതയിൽ നമുക്ക് കൊടുക്കാനും വാങ്ങാനും കഴിയാതെ പോകുന്ന സ്നേഹത്തിൻറെ ഊഷ്മളത പങ്കിടാനായി കള്ളവും ചതിയുമില്ലാത്ത ഒരു നാളയെ വളർത്തുന്നതിനായി ഓണ൦ ആഘോഷിച്ചു. അത്തപ്പൂക്കളം, മലയാളിമങ്ക, മാവേലിമന്നൻ എന്നീ ക്ലാസ്സ് തല മത്സരങ്ങൾ ഓണാഘോഷത്തിന് കൊഴുപ്പേകുന്നവയായിരുന്നു. വിഭവസമൃദ്ധമായ സദ്യയോടു കൂടി ഓണാഘോഷത്തിനു സമാപനമായി.
അദ്ധ്യാപകദിനം കുട്ടികളോടുള്ള സ്നേഹവും,തൊഴിലിനോടുള്ള ആത്മാർത്ഥതയും ഒന്നിക്കുമ്പോഴാണ് ഒരുവൻ പരിപൂർണ അധ്യാപകനാവുന്നത്. ഗുരുഭക്തി വർധിപ്പിക്കുന്നതിനായി ഗുരുവന്ദനം നടത്തുകയും മുതിർന്ന കുട്ടികളെ കൊണ്ട് ക്ലാസ്സ് എടുപ്പിക്കുകയും ചെയ്തു. ഇതെല്ലാം അദ്ധ്യാപകർക്കുള്ള ഗുരുദക്ഷിണയായിരുന്നു.
ശിശുദിനം വൈവിധ്യ പൂർണമായ ഒരു ശിശുദിനാഘോഷമായിരുന്നു ഈ വർഷം സ്കൂളിൽ നടന്നത്. കാലത്തിനനുസരിച്ച്കുട്ടികൾ കോലം മാറിയപ്പോൾ പ്രച്ഛന്നവേഷം എന്ന കല രംഗത്ത് അവതരിക്കപ്പെട്ടത് വളരെ പുതുമയോടെ ആയിരുന്നു. മേളകൾ എന്തിനും ഏതിനും മത്സരമുള്ള ഈ കാലഘട്ടത്തിൽ തുടർച്ചയായ പദവി നിലനിർത്തുക എന്നത് അസാധ്യമാണ്. അങ്ങനെ നോക്കുമ്പോൾ തുടർച്ചയായ നാല് വർഷങ്ങളിൽ എല്ലാ മേളകൾക്കും തന്നെ ഓവറോൾ നിലനിർത്തി പോരുന്ന പാരമ്പര്യമാണ് ഇവിടെയുള്ളത്.
നേട്ടങ്ങൾ സെൻറ് മാർഗരെറ്റ്സ് സ്കൂൾ കഴിഞ്ഞ കുറെ വർഷക്കാലമായി പഠന കലാ പ്രവർത്തന രംഗങ്ങളിൽ നിരവധി പുരസ്കാരങ്ങളാണ് കൈവരിച്ചിട്ടുള്ളത്.
അവബോധന ക്ലാസ്സുകൾ , കൌണ്സിലിംഗ് സൗകര്യം മൂല്യങ്ങൾക്ക് പ്രാധാന്യം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്കും ,രക്ഷകർത്താക്കൾക്കുമായി സാമൂഹിക സേവന രംഗങ്ങളിലെ പ്രമുഖർ നയിക്കുന്ന ബോധന ക്ലാസ്സുകളും , കൌണ്സിലിംഗ് സൌകര്യവും സ്കൂളിനുണ്ട് .ആധുനിക കാലഘട്ടത്തിലെ വൈകൃതങ്ങൾക്ക് നടുവിൽ കൃത്യതയോടും വ്യക്തതയോടും കൂടി ലൈംഗിക അറിവ് പകർന്നുനൽകാൻ പ്രത്യേകം ക്ലാസുകൾ വിദഗ്ദ്ധരുടെ കീഴിൽ നടത്തപ്പെട്ടു. വ്യക്തിശുചിത്വം ,പരിസരശുചിത്വം എന്നിവയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിന് പ്രത്യേക പരിശീലനവും നൽകിവരുന്നു.
കൈപ്പുഴ സെന്റ്മാർഗരറ്റ്സ് യുപിഎസ്/വിദ്യാലയ സംരക്ഷണ യജ്ഞ റിപ്പോർട്ട് 2017 ജനുവരി 27
വഴികാട്ടി
{{#multimaps:9.67042,76.511701| width=800px | zoom=16 }}