ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി | |
---|---|
പ്രമാണം:33449-1.png | |
വിലാസം | |
പാറക്കുളം കുഴിമറ്റം പി.ഒ. , 686533 , കോട്ടയം ജില്ല | |
സ്ഥാപിതം | 1881 |
വിവരങ്ങൾ | |
ഫോൺ | 0481 2331594 |
ഇമെയിൽ | velluthurithygups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33449 (സമേതം) |
യുഡൈസ് കോഡ് | 32100600411 |
വിക്കിഡാറ്റ | Q87660796 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 199 |
പെൺകുട്ടികൾ | 162 |
ആകെ വിദ്യാർത്ഥികൾ | 361 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ബിന്ദുമോൾ. പി. എസ് |
പ്രധാന അദ്ധ്യാപിക | ബിന്ദുമോൾ. പി. എസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു. റ്റി. റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന |
അവസാനം തിരുത്തിയത് | |
04-01-2022 | 33449-gups |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. 1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ദക്ഷിണമൂകാംബിക എന്ന് പ്രശസ്തമായ പനച്ചിക്കാട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുറ്റിക്കാടുകളും, ഒറ്റയടിപ്പാതകളും, ഓലമേഞ്ഞ വീടുകളും, മണ്ണെണ്ണ വിളക്കുകളും സാധാരണമായ 1881 സെപ്റ്റംബർ മാസത്തിൽ പൂച്ചക്കരി പള്ളിക്കൂടമെന്ന പേരിൽ ഒന്നും രണ്ടും ക്ലാസ്സുകളുമായി ഈ വിദ്യാലയം തുടക്കം കുറിച്ചു. രണ്ടു ക്ലാസ്സ്, രണ്ടധ്യാപകർ, പഠന വിഷയവും രണ്ട് ( ഭാഷയും ഗണിതവും ), രാവിലെ മുതൽ ഉച്ചവരെ പഠനം.യൂണിഫോറമൊന്നും അന്നില്ല. കച്ചത്തോർത്ത് മാത്രം ധരിച്ചെത്തുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുറച്ച് കുട്ടികൾ, ഉച്ചഭക്ഷണമായി അയൽ വീടുകളിലെ മരങ്ങളിൽ നിന്നുള്ള പഴങ്ങൾ ഈ രീതിയിലായിരുന്നു അന്നത്തെ പ്രവർത്തനം 1921-ൽ പൂച്ചക്കേരിൽ പറമ്പിൽ നിന്നും പാറക്കുളത്തേക്ക് വിദ്യാലയം മാറ്റപ്പെട്ടു . പനച്ചിക്കാട് വാര്യത്തെ കാരണവന്മാർ സർക്കാരിന് നൽകിയ 50 സെന്റ് സ്ഥലത്തേക്കാണ് ഈ വിദ്യാലയം മാറ്റപ്പെട്ടത്. ഈ സമയത്ത് മൂന്ന്, നാല് ക്ലാസ്സുകൾ കൂടി ആരംഭിച്ചു. 1, 2 ക്ലാസ്സുകൾ ഉച്ചവരെയും 3, 4 ക്ലാസ്സുകൾ ഉച്ചക്ക് ശേഷവും ക്രമീകരിക്കപ്പെട്ടു. തുടർന്ന് ഡിവിഷനുകളും അധ്യാപകരും വർധിച്ചു. അച്ചടക്കത്തിലും അധ്യാപനത്തിലും മാതൃകാപരമായ ഒരു ശൈലി ആരംഭം മുതൽ ഇവിടെ നിലനിന്നിരുന്നു. ക്ലാസ്സ് ടീച്ചർ തന്നെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുക എന്നതായിരുന്നു അന്നത്തെ രീതി. കുട്ടികളുടെ സ്വഭാവ രൂപവൽകരണം എന്ന ആശയം അനായാസമായി ഇവിടെ പ്രായോഗികമായിത്തീർന്നു. 1945-ൽ ക്ലാസുകൾ 5 വരെയായി. 1980-ൽ യു.പി പദവി ലഭിച്ചു. ഇതോടെ കെട്ടിടങ്ങളുടെ എണ്ണവും വർദ്ധിച്ചു. കൂടാതെ കോമ്പൗണ്ടിന്റെ വിസ്തൃതിയും ഒരേക്കർ ആയി . നഗരവത്കരണത്തിന്റെ പ്രതിഫലനം ഗ്രാമത്തിന്റെ മുഖച്ഛായക്കും മാറ്റം വരുത്തി. 1995-ൽ കമ്പ്യൂട്ടർ റൂം ലൈബ്രറി റൂം എന്നിവ നിർമ്മിച്ചു. 1999-2000-ൽ വാടകക്കെടുത്ത കമ്പ്യൂട്ടറിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസവും ആരംഭിച്ചു. 2002-2003-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു . അങ്ങനെ സാധാരണക്കാരുടെ കുട്ടികൾക്കും അവസരം പ്രാപ്തമായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ സുഖശീതളമായ മൃദുല പ്രവാഹത്തിൽ നിന്നും പുതിയ നൂറ്റാണ്ടിന്റെ ചടുല പ്രയാണത്തിലേക്കുള്ള മാറ്റം ഇവിടെ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.525689 , 76.550583| width=800px | zoom=16 }}