സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ നരിക്കുനിപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗനൺമെൻറ് വിദ്യാലയമാണ് പാറന്നൂർ ജിഎം എൽപി സ്കൂൾ.

GMLPS PARANNUR
വിലാസം
പാറന്നൂര്

പാറന്നൂർ. പി.ഒ,
കോഴിക്കോട്
,
673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം04 - 04 - 1911
വിവരങ്ങൾ
ഫോൺ0495 2247418
ഇമെയിൽgmlpsparannur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47425 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധർമ.എൻ
അവസാനം തിരുത്തിയത്
01-01-202247096-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1 1911ഏപ്രിൽ നാലാം തീയതീ കച്ചേരിപ്പറമ്പിൽ ഒരു താൽക്കാലിക കെട്ടിടത്തിൽപ്രവർത്തനമാരംഭിച്ചു.1912 ഒക്ടോബറിൽ സ്കൂളിന് സ്ഥിരം കെട്ടിടമുണ്ടാക്കി.ഇക്കാലത്ത് സ്കൂളിൻറെ ഉടമയും കാര്യദർശിയുമായി പ്രവർത്തിച്ചത് കൈപുറത്ത് ചാലിൽ കോയാമുട്ടി മൊല്ലയായിരുന്നു.മലബാർ ഡിസിട്രിക്ട് ബോർഡ് മാപ്പിള എൽ പി സ്കൂൾഎന്നായിരുന്നു സ്കൂൾ അറിയപ്പെട്ടിരുന്നത്.1917ൽ സ്കൂൾ നിൽക്കുന്ന സ്ഥലം രണ്ടു വ്യക്തികൾ വിലക്കു വാങ്ങിബോർഡിന് വാടകക്ക് നൽകി.പിന്നീട് ഉടമസ്ഥാവകാശം പല പ്രാവശ്യം കൈമാറ്റം ചെയ്യപ്പെട്ടു.2003-2004 വർഷത്തിൽ രൂപീകരിക്കപ്പെട്ട സ്കൂൾ സംരക്ഷണസമിതി, ഉടമകളിൽനിന്നുംസ്ഥലംവിലക്കുവാങ്ങി സർക്കാറിനെ ഏൽപിച്ചതോടെയാണ് സ്കൂളിന് ഇന്നത്തെ നിലയിലേക്ക് ഉയരാൻ സാധിച്ചത്.ആവശ്യമായ തുക മുഴുവനും പ്രദേശവാസികൾ സംഭാവനയായി നൽകുകയായിരുന്നു.2007 ജൂൺ നാലാംതീയതി സ്കൂളിന് പുതിയ കെട്ടിടം നിലവിൽ വന്നു.വിവിധ സർക്കാർ ഏജൻസികളിൽ നിന്ന് ലഭ്യമായ സഹായങ്ങളാണ് സ്കൂളിനെ ഇന്നത്തെ നിലയിലെത്തിച്ചത്.

ഭൗതികസൗകര്യങ്ങൾ

പതിനഞ്ച് വർഷം മുൻപ് നാട്ടുകാർ വിലക്കു വാങ്ങി സർക്കാറിനു നൽകിയ 12 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എസ് എസ് എ യുടെ ഫണ്ടുപയോഗിച്ച് നിർമിച്ച നാല് ക്ലാസ്സ് മുറികളുംഒാഫീസ് റൂമും, എസ് എസ് എ യുടെ തന്നെ മെയിൻറനൻസ് ഗ്രാൻറുപയോഗിച്ചുണ്ടാക്കിയ ഒരു ഹാളുമുണ്ട്.പ്രവർത്തനക്ഷമമായ മൂന്ന് കമ്പ്യൂട്ടറുകളും ഇൻറർനെറ്റ് കണക്ഷനും ലഭ്യമാണ്. ഒന്നാം ക്ലാസ്സിൽ സ്മാർട്ക്സാസിനാവശ്യമായ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണ്. .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വിദ്യാഭ്യാസ വകുപ്പ് നേര്ട്ട് ഭരണം നടത്തുന്നു.സജീവമായി ഇടപെടുന്ന പി ടി എ,എസ് എം സി,എന്നിവയുടെ പിന്തുണയുണ്ട്.ശ്രീമതി സുധർമ.എൻ ഹെഡ്മിസ്ട്രസും,ടി കെ അബ്ദുൽസലാം പി ടി എ പ്രസിഡണ്ടും, വി സി മുഹമ്മദ് മാസ്റ്റർ എസ് എം സി ചെയർമാനുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി.ചന്ദ്രൻ
കെ.ആമിന
കെ സി ശക്രൻനമ്പൂതിരി
പി മൊയ്തീൻകുട്ടി
കെ.അബ്ദുസ്സലാം
വി.കെ മോഹൻദാസ്



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=GMLPS_PARANNUR&oldid=1169083" എന്ന താളിൽനിന്ന് ശേഖരിച്ചത്