സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുളിയനംമ്പ്രം യു പി എസ്
വിലാസം
പുളിയനമ്പ്രം

പുളിയനമ്പ്രം.പി .ഒ,
കണ്ണൂർ
,
670675
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04902393511
കോഡുകൾ
സ്കൂൾ കോഡ്14465 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ സലിം . ടി.കെ
അവസാനം തിരുത്തിയത്
27-12-2021MT 1259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഒരു ദേശത്തിന്റെ വിജ്ഞാന ദാഹത്തിന്റെ കൂട്ടായ്മയിൽ പിറന്ന പുളിയനമ്പ്രം മുസ്ലിം യു.പി.സ്കൂൾ ഒരു നൂറ്റാണ്ട പിന്നിട്ടിരിക്കുകയാണ്‌. ബ്രിട്ടീഷ് ആധിപത്യത്തിന്റെ അ സ്വസ്ഥതകളിൽ സാധാരണക്കാരും ഗ്രാമീണരും ഉടുതുണിക്ക് മറുതുണിയില്ലാതെയും പഎൽ .പിട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ കാലം.ഔപചാത്തരിക വിദ്യാഭ്യാസത്തെക്കുറിച്ചോ മറ്റു സമ്പ്രദായങ്ങളെക്കുറിച്ചോ ആലോചിക്കാൻ പോലുമാവാത്ത സാമൂഹിക ചുറ്റുപാടുകൾ.വിദ്യാലയം എന്ന കാഴ്ചപ്പാടു പോലും അന്യമായിരുന്ന കാലത്ത് മേനാരി പ റമ്പിൽ സർവ്വപ്രതിബന്ധങ്ങളും തരണം ചെയ്ത് അന്നത്തെ ഏതാനും മുസ്ലിം തറവാട്ടുകാരാണ് ഒരു ഓത്തുപള്ളിക്കൂടം സ്ഥാപിക്കുന്നത് .ഓലകൊണ്ട് കെട്ടിമേഞ്ഞ ഒരു കുടിൽ. അച്ചടിച്ച പുസ്തകങ്ങളൊ ബെഞ്ചുകളോ ഇല്ലാത്ത ഒരു മൺതറ മാത്രം. സ്വന്തം നാടിനു വേണ്ടി നമ്മുടെ പ്രദേശത്തും നിരവധി പേർ മുന്നിട്ടിറങ്ങി. ബ്രട്ടീഷ് ഗവൺമെന്റിന്റെ കാല ഘട്ടത്തിൽ പിന്നീട് ഓത്തുപള്ളിക്കൂടം എലിമെന്ററി സ്കൂളായി ഉയർത്തി. ഒറ്റ ക്ലാസ് മുറിയിൽ നിന്ന് രണ്ടായും മൂന്നായും ഒരു ലോവർ പ്രൈമറി സ്കൂളായി. സാഹചര്യങ്ങൾ പ്രതികൂലമായിട്ടും നാനാജാതി മതസ്ഥരും പഠിതാക്കളായത്തിയതോടെ പുളിയനമ്പ്രത്തിന്റെ സ്കൂളായി മാറുകയായിരുന്നു. ചരിത്രത്തിന്റെ നാൾവഴികളിൽ ഒട്ടേറെ മുഹൂർത്തങ്ങൾ പിന്നീടുണ്ടായി. രാഷ്ട്രീയ. സാമൂഹിക . സാമ്പത്തിക. സാംസ്കാരിക മേഖലകളിൽ വികസനത്തിന്റെ കാഴ്ചപ്പാടുകൾ മാറി, സ്കൂളിന്റെ ഭരണസാരഥ്യം പുളിയനമ്പ്രം മനാറുൽ ഇസ് ലാം കമ്മിറ്റി ഏറ്റെടുത്തു.പുളിയ നമ്പ്രം മുസ് ലിം എൽ പി സ്കൂൾ യു.പി സ്കൂളായി ഉയർത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.1979ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. ഒറ്റക്കെട്ടിടത്തിൽ നിന്നും 9 ക്ലാസ് മുറിയുള്ള മൂന്ന് കെട്ടിടങ്ങൾ നിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

കരിയാട് പഞ്ചായത്തിലെയും ചൊക്ലി ഉപജില്ലയിലെയും മികച്ച ഭൗതിക സൗകര്യമുള്ള സ്കൂളുകളിൽ ഒന്നാണ് പുളിയനമ്പ്രം മുസ്‌ലിം യു.പി.സ്കൂൾ.േ

വൈദ്യുതീകരിച്ച മൂന്ന് കെട്ടിടങ്ങൾ, ഓഫീസ് മുറി, കുടിവെള്ള സംവിധാനങ്ങൾ, ഗ്രൗണ്ട്,  കംപ്യൂട്ടർ മുറി, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, എന്നിവ സ്കൂളിന് മാറ്റുകൂട്ടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകൾ, (സയൻസ്, ഗണിതം, സോഷ്യൽ, ശുചിത്വം, ആരോഗ്യം) - എന്നിവയുടെ പ്രവർത്തനം.

സ്കൗട്ട് ..... സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്: കരാട്ടെ പരിശീലനം

മാനേജ്മെൻറ്

പുളിയന(മ്പം മനാറുൽ ഇസ് ലാം മദ്രസ കമ്മറ്റി മാനേജർ: ഒ.പി.മുസ്തഫ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=പുളിയനംമ്പ്രം_യു_പി_എസ്&oldid=1122535" എന്ന താളിൽനിന്ന് ശേഖരിച്ചത്