(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കർണ്ണൻ
അമ്മേ, വെറുക്കരുതെന്നെ ഞാൻ കർണ്ണനാ _
ണന്നമ്മ കൈവിട്ട സൂര്യസുതനിവൻ
അമ്മ തൻ നാമം കളയാതിരിക്കുവാൻ
അന്നു വെള്ളത്തിലൊഴുക്കിയതാണെന്നെ
സൂതന്റെ കുഞ്ഞായ് വളർന്നു പ്രതാപിയാം
സൂര്യന്റെ പുത്രൻ
വിധിനിയോഗത്തിനാൽ
ആക്ഷേപ, ഹാസ്യ ശരങ്ങൾ വർഷിച്ചു കൊ_
ണ്ടാരൊക്കെയോ പണ്ട് കുറ്റപ്പെടുത്തവേ
അർദ്ധ സിംഹാസനം നൽകിയെന്നെ തുണ -
ച്ചാജന്മ സൗഹൃദം മാത്രം കൊതിച്ചൊരാൾ
കൂടെപ്പിറന്ന വരൊക്കെ തഴഞ്ഞിട്ടും
കൂടെപ്പിറപ്പിനെക്കാളും തുണച്ചവൻ
ആശ്രയം തന്നൊരാ സ്നേഹനിധിയ്ക്കായി
നിശ്ചയം ആത്മാവു കൂടി കൊടുത്തു ഞാൻ
ഞാൻ വിട്ടു പോന്നൊരാ ഭൂമിയിലിനിയെത്ര
വ്യർത്ഥ ജന്മങ്ങളീ കർണ്ണനു തുല്യരായ്
നേർവഴിയേ തെന്ന് തെല്ലുമറിയാതെ
നേർവഴിയാണെന്ന തോർത്തു നടപ്പവർ
ആത്മാവു കൂടി കൊടുത്തുറ്റ സൗഹൃദം
കാത്തുസൂക്ഷിയ്ക്കുവാൻ വെമ്പി മണ്ടുന്നവർ
ജന്മമൊന്നുണ്ടെനിക്കിനിയുമെന്നാകിലോ
ഇച്ഛയെനിക്കില്ല സൂര്യസുതനാവാൻ
എന്നിലെ എന്നെ തിരിച്ചറിഞ്ഞന്നു ഞാൻ
ഞാനായി വാണിടും ലോകമേ ചൊൽവു ഞാൻ