ഗവ. എൽ.പി.എസ്. പൊടിയാടി
വിലാസം
പൊടിയാടി

ഗവ.എൽ. പി. എസ്സ് പൊടിയാടി
,
689110
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ04692642455
ഇമെയിൽglpspodiyadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്37214 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി റസീന എച്ച്
അവസാനം തിരുത്തിയത്
30-08-202137214


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.വിദ്യാഭ്യാസ തല്പരരായ ഒരുകൂട്ടം വ്യക്തികളുടെ ശ്രമഫലമായി 1915 ൽ സ്ഥാപിതമായി. പൊടിയാടിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരാളം വ്യക്തികളെ വാർത്തെടുത്തിട്ടുണ്ട്. സ്വകാര്യ വ്യക്തികളാൽ സ്ഥാപിക്കപ്പെട്ടെങ്കിലും പിന്നീട് സർക്കാർ സ്കൂളായി മാറി. എസ്. എസ്. എ. യുടെ ക്ലസ്റ്റർ റിസോഴ്സ് സെന്ററും ഗ്രാമ പഞ്ചായത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പിന്റെ ഇമ്പ്ലിമെന്റിങ് സെന്ററും ഈ സ്കൂൾ ആണ്.

നെടുമ്പ്രം പഞ്ചായത്തിലെ ഏക ഗവ. എൽ. പി. സ്കൂളാണ് ജി എൽ പി എസ് പൊടിയാടി. 1915 ൽ സ്ഥാപിതമായ പൊടിയാടി സ്കൂൾ ശതാബ്‌ദി പിന്നിടുമ്പോൾ, ഭൗതിക സാഹചര്യങ്ങൾ അക്കാദമിക സൗകര്യങ്ങൾ എന്നിവയിൽ മികച്ചുനിൽക്കുന്നു. പൗർണമി മഠം സംഭാവന ചെയ്ത സ്കൂൾ വാൻ സ്കൂളിന് വളരെയധികം പ്രയോജനമാണ്. കുട്ടികളുടെ എണ്ണത്തിലും ക്രമാതീതമായ വർദ്ധനയുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മുമ്പോട്ട് വരാൻ സാധിക്കുന്നുണ്ട്.വിദ്യാലയ പ്രവർത്തനങ്ങളിൽ വിവിധ ക്ലബ്ബുകളും പിറ്റിഎ, എസ് ആർ ജി, എംപിറ്റിഎ ഇവയും സജ്ജീവമായി പ്രവർത്തിക്കുന്നു കൊച്ചുമഠത്തിൽ കുടുംബം വകയായി നൽകിയ 70 സെന്റ് ഭൂമിയിൽ ഈ സ്കൂൾ പൊടിയാടിയുടെ ഹൃദയഭാഗത്തു ആരംഭിക്കുകയും പിന്നീട് ഇത് സർക്കാർ സ്കൂളായി മാറുകയും ചെയ്തു. വിദ്യാഭ്യാസ തല്പരരായ ഒരു കൂട്ടം വ്യക്തികളുടെ ശ്രമം ഫലമായി 1915 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. പൊടിയാടിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ധാരാളം വ്യക്തികളെ വാർത്തെടുത്തിട്ടുണ്ട് . സ്വകാര്യ വ്യക്തികളാൽ സ്ഥാപിക്കപ്പെട്ടങ്കിലും പിന്നീട് സർക്കാർ സ്കൂളായി മാറി . നെടുമ്പ്രം പഞ്ചായത്തിലെ ഏക ഗവണ്മെന്റ് എൽ പി സ്കൂളാണിത് .എസ്സ് എസ്സ് ഏ യുടെ ക്ലസ്റ്റർ റിസോഴ്സ് സെന്ററും ഗ്രാമ പഞ്ചായത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പിന്റെ ഇമ്പ്ലിമെന്റിങ് സെന്ററും ഈ വിദ്യാലയമാണ്. 2012-'13 അധ്യയന വർഷത്തിൽ ശ്രീ. പി. ജെ. കുര്യൻ എം. പി. യുടെ പ്രാദേശിക ഫണ്ട് പ്രയോജനപ്പെടുത്തി അടുക്കള, സ്റ്റോർ റൂം, ഭക്ഷണ ശാല ഇവ ഉൾപ്പെടുന്ന പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ആദ്യ കാലഘട്ടങ്ങളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി ധാരാളം ഡിവിഷനുകളിലായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം സമൂഹത്തിലെ അനഭിലഷീണയമായ ചില പ്രവണതകൾ മൂലം, അതായത് ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടുള്ള താല്പര്യം മൂലം ഒരു വലിയ പരീക്ഷണ ഘട്ടത്തിൽ എത്തിച്ചേരുകയും കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ് നേരിടുകയും ചെയ്തു. അങ്ങനെ ഈ സ്കൂൾ ഓരോ ഡിവിഷനുകളായി ചുരുങ്ങുകയും കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുകയും ചെയ്തു.

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇപ്പോൾ ഈ സ്കൂളിൽ എത്തിക്കൊണ്ടിരിക്കുന്നത്. വലിയ ഒരു പ്രതിസന്ധി നേരിട്ട ഈ ഘട്ടത്തിൽ ആണ് 2009-'10 അധ്യയന വർഷം മുതൽ പ്രീ- പ്രൈമറി ആരംഭിച്ചു പ്രവർത്തനം തുടങ്ങിയത്.ഇപ്പോൾ ഈ സ്കൂളിൽ 81 വിദ്യാർഥികൾ നിലവിൽ ഉണ്ട്. ഇത് കൂടാതെ ഈ സ്ഥാപനത്തിലെ ഒരു പൂർവ വിദ്യാർഥിയുടെ സംഭാവനയായി ഈ സ്കൂളിന് 2011 ൽ ഒരു വാഹനം ലഭിക്കുക ഉണ്ടായി. ഇതും കുട്ടികളുടെ എണ്ണം വർധിക്കുന്നതിന് സഹായകം ആയിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യം ഈ വിദ്യാലയത്തിന്റെ നടത്തിപ്പിനെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും സമൂഹത്തെ ബോധവത്കരിച്ചു ഇതിന്റെ നടത്തിപ്പ്, പ്രവർത്തനങ്ങൾ എന്നിവ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

2013-'14 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തി. 2012-'13 അധ്യയന വർഷത്തിൽ സ്കൂൾ കെട്ടിടം നവീകരിച്ചു. ശിശു സൗഹൃദ ക്ലാസ് മുറികൾ സജ്ജീകരിച്ചു. കളിയുപകരണങ്ങൾ സ്ഥാപിച്ചു. 2014-'15 അധ്യയന വർഷത്തിൽ ശ്രീ പി.ജെ കുര്യൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് (എംപി ഫണ്ട് ) പ്രയോജനപ്പെടുത്തി അടുക്കള, സ്റ്റോർ റൂം, ഭക്ഷണശാല ഇവ ഉൾപ്പെടുന്ന പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പഞ്ചായത്തിന്റെ സഹായത്തോടെ സ്മാർട്ട് ക്ലാസ്സ്‌റൂം സജ്ജീകരിച്ചു. ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കി. എല്ലാ കുട്ടികൾക്കും ഇരിക്കാൻ റൈറ്റിംഗ് പാഡുള്ള കസേര ക്രമീകരിച്ചു. പ്രീ പ്രൈമറി കുട്ടികൾക്ക് ഇരിക്കാൻ പാകത്തിന് ചെറിയ ഡെസ്കും ബെഞ്ചും ക്രമീകരിച്ചു. ക്ലാസ് റൂമുകൾക്കു സെപറേഷൻ വാളുകൾ ഇല്ലായിരുന്നു. പഞ്ചായത്തിൽ നിന്ന് സ്ക്രീനുകൾ ലഭിച്ചതോടെ ആ പ്രശ്നത്തിന് പരിഹാരം ആയി. എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ക്രമീകരിച്ചിട്ടുണ്ട്. പ്രീ പ്രൈമറി നവീകരിച്ചു ഉദ്ഘാടനം നടത്തി. പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ്സുകളും ടൈലുകൾ ഇട്ടതാണ്. കുട്ടികൾക്ക് മഴ നനയാതെ കൈ കഴുകാൻ സൗകര്യത്തിനു മേൽക്കൂര പണിതു. പഞ്ചായത്തിന്റെ സഹായത്തോടെ നവീകരിച്ച ശുചിമുറികൾ, അഡാപ്റ്റഡ് ടോയ്ലറ്റ് ഇവ ഒരുക്കി. സ്കൂളിലേക്ക് അന്യ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ നടപ്പാത കോൺക്രീറ്റ് ചെയ്തു ചങ്ങല ഇട്ടു.

മികവുകൾ

ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. ഹലോ ഇംഗ്ലീഷ്, മലയാള തിളക്കം, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജ്ജീവമായി നടന്നു വരുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തപ്പെടുന്നു. News Reading, Quiz, English Riddles, Thought of the day തുടങ്ങിയ കാര്യങ്ങൾ അവതരിപ്പിക്കുന്നു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ എല്ലാ വെള്ളിയാഴ്ചയും മൂന്നു മണിക്ക് ക്ലാസ് തലത്തിൽ നടത്തപ്പെടുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു പ്രേത്യേക അസ്സെംബ്ളികൾ, ക്വിസ് പരിപാടികൾ എന്നിവ നടത്തപ്പെടുന്നു. യുറീക്ക വിജ്ഞാനയുത്സവം, ശിശുദിന ( ബ്ലോക്ക് തലം, ജില്ലാ തലം ), ശാസ്ത്രഗണിതമേളകൾ, എൽ എസ് എസ് ഇവയിൽ ഈ സ്കൂളിലെ കുട്ടികൾ മികവ് കാട്ടി. ഉപജില്ലാ ശാസ്ത്രമേളയിൽ സ്കൂൾ overall മൂന്നാം സ്ഥാനത്തിൽ വന്നു. മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.

ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം

12-10-2020-ന് സർക്കാർ നിർദ്ദേശ പ്രകാരം നടത്തി.

സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം

      ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം പി .ടി .എ അംഗം ശ്രീ .ശശിധരകുറുപ്പ് ഉദ്ഘാടനം ചെയ്തു.അധ്യാപകരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു.
                         നെടുമ്പ്രം ഗ്രാമപഞ്ചായത്ത് സ്കൂളിൽ  ഒരു സ്മാർട്ട്റൂം ഒരുക്കിത്തന്നു.  15/03/18-ൽ പഞ്ചായത്തു പ്രസിഡന്റ് ശ്രീ .ജി .സുനിൽകുമാർ സ്മാർട്ട് റൂം ഉദ്ഘാടനം ചെയ്തു.ലാപ്ടോപ്പിന്റെ ചെറിയ സ്ക്രീനിനു പകരം പ്രോജെക്ടറിന്റെ ബിഗ്‌സ്‌ക്രീനിൽ കാണുക എന്നത് കുട്ടികൾക്ക് ഒരു നൂതനഅനുഭവമായി മാറി.  ദിനാചരണങ്ങൾ ,ഐ.സി .ടി .പ്രവർത്തനങ്ങൾ ,ക്വിസ് പ്രോഗ്രാമുകൾ ,l.s.s പരിശീലനം ,ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ,കളിപ്പെട്ടി ഇവയും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്നു .കൂടാതെ കഴിഞ്ഞ അധ്യയന വർഷം kite-ൽ നിന്നും 2laptop, projector,സ്പീക്കർ ഇവയും ലഭിച്ചത് ക്‌ളാസ് റൂം പ്രവർത്തനങ്ങൾക്ക് വളരെ സഹായമായി.

മുൻസാരഥികൾ

ക്രമ നമ്പർ

പ്രധാന അധ്യാപകർ

1 ശാന്തമ്മ പി. കെ
2

അബ്‌ദുൾ കരീം പി. എ

3

പി. ഡി. സുമ

4 പ്രിൻസ് എം. ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. ദാമോദരൻ (Rtd. DMO)
  2. ശ്രീ. ഡി വിജയകുമാർ (Rtd. Bank Officer)
  3. ഡോ. പത്മകുമാർ (Rtd. Physician, Kottayam Medical College)
  4. ശ്രീ. ദീപു എം (Prof. Enginering college)
  5. ശ്രീ. സുകുമാരൻ നായർ (Rtd. Excise Officer)
  6. ശ്രീ. രാജപ്പൻ (Rtd. SI)

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്രമ നമ്പർ അധ്യാപകർ
1 ശ്രീമതി. റസീന. എച്ച് (HM)
2 ശ്രീമതി. ആനിമോൾ എബ്രഹാം പി.ജി
3 ശ്രീമതി. അന്നമ്മ പി. എ
4 ശ്രീമതി. നിത്യശ്രീ വി. സി

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

ഗവ. എൽ.പി.എസ്. പൊടിയാടി/നേർക്കാഴ്ച

*കൈയ്യെഴുത്ത് മാസിക
*ഗണിത മാഗസിൻ                              -    ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
*പ്രവൃത്തിപരിചയം                               -    പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.  
*ഇക്കോ ക്ലബ്ബ്                                      -    സ്കൂളിൽ നല്ലൊരു പൂന്തോട്ടം  ഉണ്ട്.  ജൈവപച്ചക്കറികൃഷിയും  ചെയ്യുന്നുണ്ട്.
*പഠന യാത്ര
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.

ക്ലബ്ബുകൾ

വിദ്യാരംഗം കലാസാഹിത്യവേദി, ഇംഗ്ലീഷ് ക്ലബ്, ഗണിത ക്ലബ്‌, വായന ക്ലബ്, പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ സജ്ജീവമായി പ്രവർത്തിച്ചു വരുന്നു.

ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളും

സ്കൂൾ ഫോട്ടോകൾ

സ്കൂളിൽ നടത്തപ്പെട്ട വിവിധ പരിപാടികളുടെ ചിത്രങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._പൊടിയാടി&oldid=1076832" എന്ന താളിൽനിന്ന് ശേഖരിച്ചത്