പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന വിദ്യാലയമാണ‍് ആനിക്കാട് സെന്റ് മേരീസ് ഹൈസ്കൂൾ.

സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്
വിലാസം
ആനിക്കാട്

അനിക്കാട് പി.ഒ,
പത്തനംതിട്ട
,
679585
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 05 - 1930
വിവരങ്ങൾ
ഫോൺ04692680430
ഇമെയിൽstmaryshsanikad@yahoo.in
കോഡുകൾ
സ്കൂൾ കോഡ്37008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ..
പ്രധാന അദ്ധ്യാപകൻശ്രീമതി. ജെസ്സി മോൾ തോമസ്
അവസാനം തിരുത്തിയത്
05-12-2020Stmaryshsanikad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആനിക്കാട് പ്രദേശിക ചരിത്രം പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിരി ചെയ്യുന്നത്. മല്ലപ്പള്ളിയിൽ നിന്നും 4 Km കിഴക്കോട്ട് സഞ്ചരിച്ചാൽ ആനിക്കാട് ഗ്രാമത്തിലെത്താം. ഈ പ്രദേശത്ത് പണ്ടുകാലത്ത് ധാരാളം അയിനി (ആഞ്ഞിലി )വ്യക്ഷങ്ങൾ വളർന്നിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് നിർമ്മിച്ച അറക്കൂട്ട് പുരകൾലക്കെല്ലാം ആഞ്ഞിലി നിർലോഭം ഉപയോരിച്ചിരുന്നു.അയിനി മരങ്ങളുലെ കാട് ഉണ്ടായിരന്ന സ്ഥല്ത്തിന് അയിനിക്കാട് എന്നറിയലപ്പെട്ടു. പിൽക്കാലത്ത് ഈ സ്ഥലം ആനിക്കാട് ആയി മാറിയത്.കോട്ടയം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണിത്. മണിമലയാർ ആനിക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തു കൂടി ഒഴുകുന്നു. പ്രധാന സ്ഥല്ങ്ങൾ പാതിക്കാട് , നൂറോന്മാവ്, പുന്നവേലി, പുല്ലുകുത്തി, നീലംപ്പാറ , പുളിക്കാമല, മുറ്റത്തുമാവ് എന്നിവയാണ്. 1600ൽ പരം വർഷം പഴക്കമുള്ള ആനിക്കാട്ടിൽ ശിവപാർവ്വരി ക്ഷേത്രം ,വായ്പ്പൂർ മഹാദേവ ക്ഷേത്രവും ആനിക്കാട് ഗ്രാമത്തിലാണ് . പുണ്യപരാതനമായ മലങ്കോട്ട ദേവസ്ഥാനം പുളിക്കാമലയിൽ സ്ഥിരി ചെയ്യുന്നു. ആനിക്കാട് -കോട്ടാങ്ങൽ പ്രദേശങ്ങലള ബന്ധിപ്പിക്കുന്ന തേലപ്പുഴക്കടവ് തൂക്കു പാലം ഒരു മനോഹര കാഴ്ചയാണ്. കാർഷിക മേഖലയിലും , മൃഗപരിപാലനത്തിലും ഏറെ ശ്രദ്ധയുള്ള ഒരുനാടാണിത്.നാനാജാതി മതസ്ഥർ അധിവസിക്കുന്ന ഒരു പ്രദേശം കൂടിയാണിത്.

1927 മെയിൽ എം. ഡി. മാനേജ്മെന്റിന്റെ കീഴിൽ ഒരു എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ബധനി സന്യാസ സമൂഹാധ്യക്ഷനായിരുന്ന എം. എ. അച്ഛൻ സ്കൂളിന‍് നേതൃത്വം നൽകി. പാലമറ്റത്ത് ശ്രീ. കെ. കെ. ഫിലിപ്പ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1940-ൽ തിരുവല്ല രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ സേവറിയോസ് തിരുമേനി ഇതിനെ മിഡിൽ സ്കൂളാക്കി ഉയർത്തി. 1950-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. കൊച്ചിക്കുഴി കെ. വി. മത്തായി ആയിരുന്നു ഹൈസ്കൂളിന്റെ പ്രധാനാധ്യാപകൻ. 2003-04-ൽ ഇംഗ്ലീഷ് മീഡിയം പ്രവര്ത്തനം ആരംഭിച്ചു. 2005 സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷമായിരുന്നു.2019-2020 നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പദ്ധതികൾ നടന്നു വരുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി യു. പി. ഹൈസ്കൂൾ വിഭാഗത്തിനായി 15 ക്ലാസ്സ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. 10 കമ്പ്യൂട്ടറുകൾ അടങ്ങുന്ന ഒരു കമ്പ്യൂട്ടർ ലാബും, ബ്രോഡ്ബാന്റ് കണക്ഷനും എഡ്യൂസാറ്റ് സൗകര്യവും ലഭ്യമാണ‍്. പ്രവർത്തനസജ്ജമായ ഒരു സയൻസ് ലാബും രണ്ട് ലക്ഷം രൂപാ വിലമതിക്കുന്ന പുസ്തകങ്ങളടങ്ങിയ ബൃഹത്തായ ഒരു ലൈബ്രറിയുമുണ്ട്. വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സയന്സ് ലാബ്, ലൈബ്രറി എന്നിവയ്ക്കുള്ള പുരസ്കാരവും ഈ സ്കൂളിന‍് ലഭിച്ചിട്ടുണ്ട്.KITE നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്ക് ആക്കി. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സഹകരണത്തോടെ ക്ലാസ്മുറികൾ നവീകരിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്. - 2002-ൽ ഈ വിദ്യാലയത്തിൽ സ്കൗട്ട് ട്രൂപ്പും ഗൈഡ് കമ്പിനിയും രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസജില്ലയിലെ സ്കൗട്ട് & ഗൈഡ്സ് ഒന്നിച്ച് പ്രവർത്തിക്കുന്ന ഏക സ്കൂളാണിത്. 2004 മുതൽ 2020 വരെയുള്ള 16 വർഷളിൽ കേരളാഗവര്ണറുടെ പരമോന്നതബഹുമതിയായ രാജ്യപുരസ്കാർ സ്കൗട്ടിലെ 100 കുട്ടികൾക്കും ഗൈഡ്സിലെ 135 കുട്ടികൾക്കും ലഭിച്ചിട്ടുണ്ട്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. - പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മുൻപന്തിയിലാണ‍്. പലതരത്തിലുള്ള ക്ലബ്ബ് പ്രവര്ത്തനങ്ങൾ ഭംഗിയായി നടത്തപ്പെടുന്നു. ഉപജില്ല, ജില്ല, സംസഥാനതലങ്ങളിൽ നടത്തപ്പെട്ട മേളകളിലും കലോത്സവങ്ങളിലും മികച്ച വിജയം നേടാൻ സാധിച്ചു.
  • Little Kites Club
  • Road Safety
  • Maths Club
  • Social Science Club
  • Science Club

മാനേജ്മെന്റ്

മലങ്കര കത്തോലിക്കാസഭ തിരുവല്ലാ അതിരൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റാണ‍് ഈ സ്കൂളിന്റെ ഭരണം നടത്തുന്നത്. തിരുവല്ല അതിരൂപതാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് മാർ കൂറിലോസ് രക്ഷാധികാരിയായും റവ. ഫാ. മാത്യു പുനക്കളം കോർപ്പറേറ്റ് മാനേജരായും ശ്രീമതി. ജെസ്സിമോൾ തോമസ് പ്രധാനാദ്ധ്യാപികയായും പ്രവർത്തിക്കുന്നു. ഈ മാനേജ്മെന്റിന്റെ കീഴിൽ പല വിഭാഗങ്ങളിലായി 15 സ്കൂളുകൾ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.