ഗവ. ഹൈസ്കൂൾ നെടുമ്പ്രം
ചരിത്രം
ഗവ. ഹൈസ്കൂൾ നെടുമ്പ്രം | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
നെടുബ്രം നെടുബ്രം പി.ഒ, , തിരുവല്ല 689110 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 04692643453 |
ഇമെയിൽ | ghsnedumprom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37043 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോളമ്മ അലക്സാണ്ടർ |
അവസാനം തിരുത്തിയത് | |
26-11-2020 | 37043 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നെടുമ്പ്രം ഗ്രാമപഞ്ചായത്തിലാണ് നെടുമ്പ്രം പുതിയകാവ് ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.കേരള സംസ്ഥാന രൂപവത്കരണ സമയത്ത് നെടുമ്പ്രം കൊല്ലം ജില്ലയിലും ആലപ്പുഴ ജില്ല രൂപം കൊണ്ടപ്പോൾ ആലപ്പുഴ ജില്ലയിലുമായിരുന്നു. 1982 നവംബർ 1 ന് പത്തനംതിട്ട ജില്ല രുപവത്കരണത്തോടെ നെടുമ്പ്രം പഞ്ചായത്ത് ജില്ലയുടെ പടിഞ്ഞാറെ അതിരായി. നീളം കൂടിയതും വീതി കുറഞ്ഞതുമായ ഒരു പ്രദേശമായതിനാലാവാം നെടുംപുറം എന്ന പേര് ഈ ദേശത്തിനുണ്ടായതെന്ന് കരുതപ്പെടുന്നു. നെടുംപുറം ലോപിച്ച് നെടുമ്പ്രം എന്നായതാവാം.
വിവിധ ജാതി മത വിഭാഗത്തിൽ പ്പെട്ട ജനങ്ങൾ വസിക്കുന്ന ഈ പ്രദേശം പ്രാചീന കലകൾക്കും ഉത്സവങ്ങൾക്കും എന്നും പ്രാധാന്യം നൽകിയിട്ടുണ്ട്. വിവിധ ജനവിഭാഗങ്ങൾ ഐക്യത്തോടും പരസ്പര വിശ്വാസത്തോടും കഴിയുന്ന ഒരു ചെറിയ ഗ്രാമമാണിത്.
പൊതു വിദ്യാഭ്യാസം മധ്യതിരുവിതാംകൂറിൽ ആരംഭിച്ച വേളയിൽ തന്നെ ഈ പഞ്ചായത്തിലും വിദ്യാലയങ്ങൾ ആരംഭിച്ചു. പഞ്ചായത്തിലെ ആദ്യ ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനമായ നെടുമ്പ്രം പുതിയകാവ് സർക്കാർ പ്രൈമറി സ്കൂൾ 1915 ൽ ആരംഭിച്ചു. പുത്തൻകാവ് ദേവീക്ഷേത്രത്തിന്റെ തൊട്ടു തെക്കുവശത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 1981 ൽ യു.പി സ്കൂൾ ആകുകയും 1982 ൽ ഹൈസ്കൂളിന്റെ ആദ്യത്തെ ക്ലാസ്സ് ഇവിടെ ആരംഭിക്കുകയും ചെയ്തു. നെടുമ്പ്രം ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഈ സർക്കാർ വിദ്യാലയം.
ആദ്യകാലത്ത് നെടുമ്പ്രം ഗ്രാമത്തിലെ മുഴുവൻ കുട്ടികളുടെയും അക്ഷരവെളിച്ചമായിരുന്നു ഈ വിദ്യാലയം. ഗതകാല പ്രൗഡിക്ക് അല്പം കോട്ടം തട്ടിയെങ്കിലും തലയെടുപ്പോടെ തന്നെ ഈ വിദ്യാലയം ഇന്നും അറിവിന്റെ പ്രഭ വിതറി കൊണ്ടേയിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1951-1953 | എം.വി.എബ്രഹാം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവല്ല അമ്പലപ്പുഴ റോഡിൽ പൊടിയാടിയിൽ നിന്ന് 1 km
|
{{#multimaps:9.369094, 76.549844|zoom=15}}