എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്
വിലാസം
കരിയംപ്ലാവ്

കരിയംപ്ലാവ് പി.ഒ,
,
689615
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ04692776262
ഇമെയിൽnmhskaria@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിമോൾ എം കു‍‍ഞ്ഞുകുഞ്ഞ്
അവസാനം തിരുത്തിയത്
24-11-202037016


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊടറ്റനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ.  നോയൽ  സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.   എഡ്വിൻ ഹണ്ടർ നോയൽ  എന്ന ഇംഗ്ളീഷ് മിഷനറി 1910-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എൻ എം എച്ച് എസ് കരിയംപ്ലാവ്

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പ‍‍ഞ്ചായത്തിൽ പെരുംമ്പെട്ടി വില്ലേജിലെ സസ്യശ്യമള സുന്ദരമായ ഒരു കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ എയ്ഡഡ് വിദ്യാലയമാണ് എൻ എം എച്ച് എസ് . നോയൽ സ്കൂൾ എന്നാണ് പരക്കെ അറിയപ്പെടുന്നത്. അനേകായിരം വിദ്യാർഥികൾക്ക് വിദ്യ പകർന്ന വിദ്യാലയം 1910ൽ ആണ് സ്ഥാപിക്കപ്പെട്ടത്. ശദാബ്ദി പിന്നിട്ട വിദ്യാലയ മുത്തശ്ശി കരിയംപ്ലാവ് എന്ന കൊച്ചു ഗ്രാമത്തിന് ജനഹൃദയങ്ങളിൽ കുളി‍‍ർമയേകുന്ന ഒരു ഗ‍ൃഹാതുരത്വം പകരുന്നു.

കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ ആരോഗ്യ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ ചെയ്ത ക്രൈസ്തവ വിഭാഗമാണ് ബ്രദറൺ സമൂഹം. കേരളത്തിലെ അവികസിതവും അപരിഷ്കൃതവുമായ സ്ഥലങ്ങൾ തെരെ‍ഞ്ഞെടുത്ത് അവിടെയെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സ്ഥാപിക്കുക വഴി നമ്മുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായിമാറിയ മിഷനറി വീരന്മാരാണ് ഈ സ്കൂളുകളുടെ സ്ഥാപകരും. കേരളക്കരയിൽ മിഷനറിമാരായിരുന്ന ജർമ്മൻകാരനായിരുന്ന വി നാഗൽ, ഇംഗ്ലീഷ് മിഷനറിയായ എഡ്വിൻ ഹണ്ട‍ർ നോയൽ, സ്കോട്ട് ലൻഡുകാരനായ എ സൂട്ടർ തുടങ്ങിയവരുടെ വിവിധ തലങ്ങളിലെ സേവനങ്ങൾ നിസ്തുലവും സ്തുത്യർഹവുമായിരുന്നു.

മിഷനറി ഇ എച്ച് നോയലിന്റെ കുടുംബം ഇംഗ്ലണ്ടിൽ ലണ്ടനിലായിരുന്നു. ഇദ്ദേഹത്തിന്റെ പൂ‍ർവ്വികന്മാർ ഫ്ര‍ഞ്ചുകാരായിരുന്നെന്നും അവരിൽ ഒരാൾ നെപ്പോളിയന്റെ സൈനികോദ്യോഗസ്ഥനായിരുന്നു എന്നും പറയപ്പെടുന്നു.നോയലിന്റെ പിതാവ് മാനസാന്തപ്പെട്ട പ്രോട്ടസ്റ്റന്റ് വിശ്വസിയായിരുന്നു. സുവിശേഷവെളിച്ചം പ്രകാശിച്ചിരുന്ന ഭവനത്തിൽ നോയൽ എന്ന ശിശു 1878 ഏപ്രിൽ 5ന് ജനിച്ചു. നോയലിന് 20 വയസ്സുള്ളപ്പോൾ സുവിശേഷ വേലയ്ക്കായി ജീവിതം സമർപ്പിക്കുന്നതിനുള്ള വിളിയുണ്ടായി. ഇൻഡ്യയിലേക്ക് തിരിക്കുന്നതിനുമുമ്പ് ഒരു വ‍ർഷംകൂടി പ്രർത്ഥനയിൽ പോരാടിയ ശേഷം സ്വന്തരാജ്യം, ചാർച്ചക്കാർ, ഭവനം, സാഹചര്യങ്ങൾ എല്ലാം കൈവെടിഞ്ഞ് ഇൻഡ്യയിൽ വന്നു. 1904 ൽ കേരളക്കരയിൽ എത്തി. ഇക്കാലത്ത് വി നാഗൽ സായ്പ് കൊച്ചിയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോടെപ്പം നോയൽ ഒരു വ‍ർഷം പ്രവർത്തിച്ചു. 1905മുതൽ അദ്ദേഹം കുമ്പനാട്ട് താമസിച്ച് പ്രവർത്തനത്തിൽ ഏർപ്പെട്ടു.

ഇംഗ്ലീഷ് മിഷനറിയായ എഡ്വിൻ ഹണ്ട‍ർ നോയൽ എ ഡി 1910ൽ കരിയംപ്ലാവിൽ എത്തി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഇത് കൂടാതെ കേരളത്തിൽ അങ്ങോളമിങ്ങോളം സ്കൂളുകൾ സ്ഥാപിച്ചു. നിലവിൽ 18 നോയൽ മെമ്മോറിയൽ സ്കൂളികൾ കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി പ്രവർത്തിക്കുന്നു. 2ഹൈസ്കൂളുകളും,4 അപ്പർപ്രൈമറിസ്കൂളുകളും, 12 ലോവർപ്രൈമറിസ്കൂളുകളും ഉണ്ട്.

കഴിഞ്ഞ ശതകത്തിൽ ക്രിസ്തൻ മിഷനറിമാരുടെ മലയാളക്കരയിലെ സാമൂഹിക സേവനങ്ങൾ കണ്ടിലെന്നു നടിക്കാനോ അവഗണിക്കാനോ സാധ്യമല്ല. ഒരു നൂറ് വ‍ർഷങ്ങൾക്ക് മുമ്പ് ഗ്രാമങ്ങളിൽ സ്കൂളുകൾ നന്നേ കുറവായിരുന്നു. ഏറ്റവും പിന്നോക്കം നിന്ന സ്ഥലങ്ങളിൽ ആതുരാലയങ്ങൾ, വിദ്യാലയങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയവ സ്ഥാപിച്ചു.

1943 സെപ്റ്റംബർ 30 ന് ആ മഹത് വ്യക്തി ഇഹലോകവാസം കഴിഞ്ഞ് കർത്തൃസന്നിധിസിൽ ചേർക്കപ്പെട്ടു. അത് രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലഘട്ടമായിരുന്നു.

സ്കൂളുകളുടെ പേരിന്റെ രൂപപരിണാമം

മിഷണറി നോയൽ ഇംഗ്ലണ്ടിലെ "ബ്രദറൺ മിഷന്റെ” പ്രവർത്തകനായിട്ടാണ് ഇന്നാട്ടിൽ എത്തിച്ചേർന്നത്. അതിന്റെ സാമ്പത്തിക സഹായത്തോടുകൂടി സ്ഥാപിച്ച സ്കൂളുകൾക്ക് "ബ്രദറൺ മിഷൻ (ബി എം) സ്കൂളുകൾ ” എന്നു പേരിട്ടു. അക്കാലത്ത് മലയാളം സ്കൂളുകളും ഇംഗ്ലിഷ് സ്കൂളുകളും ഉണ്ടായിരുന്നു. നോയൽ സ്ഥാപിച്ച 26 സ്കൂളുകളിൽ 1ട്രെയിനിങ് സ്കൂളും 2 ഹൈസ്കൂളുകളും 6 മിഡിൽസ്കൂളുകളും 18 പ്രൈമറിസ്കൂളുകളും ഉൾപ്പെട്ടിരുന്നു. അന്ന് നാട്ടുഭാഷ മലയാളം ആയിരുന്നെങ്കിലും ഡിപ്പാ‍ർട്ടുമെന്റെ വെർനാക്കുലർ സ്കൂളുകൾ എന്നാണ് പേരിട്ടിരുന്നത്. പിൽക്കാലത്ത് അവ മലയാളം സ്കൂളുകൾ എന്ന് വിളിക്കപ്പെട്ടു.

"ബ്രദറൺ മിഷൻ (ബി എം) സ്കൂളുകൾ ” "നോയൽ മെമ്മോറിയൽ സ്കൂളുകൾ (എൻ എം)” ആയത് നോയലിന്റെ മരണശേഷം ആണ്.

ശദാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ ഉന്നത നിലയിൽ ജീവിക്കുന്നു. കിലോമീറ്ററുകൾ താണ്ടി ഈ സ്കൂളിലെത്തി വിദ്യയഭ്യസിച്ച അനേകർ ഉണ്ട്.

പ്രാരംഭത്തിൽ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച് 1917ൽ ഒരു ഹൈ & ട്രെയിനിങ് സ്കൂളായി ഉയർന്നു. പില്കാലത്ത് ട്രെയിനിങ് സ്കൂൾ നിർത്തലാക്കി. ഇപ്പോൾ അപ്പർപ്രൈമറിതലത്തിൽ 3ക്ലാസ്സും ഹൈസ്കൂൾതലത്തിൽ 3ക്ലാസ്സും പ്രവർത്തിക്കുന്നു. ഇതേ കോമ്പൗണ്ടിൽ എൻ എം എൽ പി സ്കൂളും പ്രവർത്തിക്കുന്നു.

ആദ്യകാല സാരധികൾ

മാനേജ‍‍‍ർ  : മി. ഇ എച്ച് നോയൽ

കറസ്പോണ്ടന്റ്  : മി. ജോൺ മാത്യൂസ്

ക്ലാ‍ർക്ക്  : പി എം തോമസ് , എൻ എ ചാക്കോ

അദ്ധ്യാപകർ

1. മി. കെ കെ ജോൺ ,ബി എ , എൽ റ്റി (പ്രധമാദ്ധ്യാപകൻ)

2. മി. വി റ്റി ജേക്കബ് , ബി എ ,എൽ റ്റി (ട്രെയിനിംഗ് സ്കൂൾ അസിസ്റ്റന്റ്)

3. മി. എൻ ജോസഫ്, ബി എ

4. മി. ഇ എസ്സ് ജേക്കബ് , ബി എ

5. മി. എം ഇ ചാക്കോ (പാർട്ട് ബി എ മുൻഷി)

ഭൗതികസൗകര്യങ്ങൾ

5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 6 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • സ്കൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്റ്റ്വീവാർഡ് അസ്സോസിയേഷൻ ഓഫ് ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 18 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീ.വർഗ്ഗീസ് ഏബ്രഹാം ഇപ്പോൾ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് മോളി എം ജേക്കബ് ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1910 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 ഓ. സി. നൈനാൻ
1972 - 83 ലിസി സക്കറിയ
1983 - 85 പി. ററി. ഫിലിപ്പ്
1987 - 89 എൻ.തോമസ് മാത്തുണ്ണി
1989 - 90 സി.ററി.സൂസന്നാമ്മ
1990 - 98 Annie Jacob
1998-2000 Philip N.Mathew
2001-2004 Annie Abraham
2004- 05 Lilly Varghse
2005 - 08 Saramma Idiculla

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr.P.A. THOMAS, famous Plastic surgeon
  • Professor M.J. Kuriien Pathanamthitta Catholicate college‍
  • O.M.Rajukutty /W.M.E overseer‍
  • DR.C J .THOMAS (SCIENTIST IN U S A)
  • DR.P A PHILIP,U S A
  • Dr.Manoj Medical College Kottayan
  • SAJI JOHN H M N M H S OOTTUPARA
  • JOHNSON K M, H M , N M U P S KEEKOZHOOR
  • DR.SURESH M.K (ST,THOMAS COLLEGE RANNI)

വഴികാട്ടി

{{#multimaps: 9.419262, 76.756961| zoom=15}}