ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം
മനയ്ക്കൽജഗ്‌ഷനിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായിട്ടാണ് ഗവണ്മെന്റ് എൽ .പി സ്‌കൂൾ സ്ഥിതിചെയ്യുന്നത് .വർഷങ്ങൾക്കുമുൻപ് കാരുവള്ളി എന്ന പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറി തലം പഠിക്കുന്നതിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി ഈ അവസരത്തിൽ കാരുവള്ളിയിൽ ഒരു സ്‌കൂൾ എന്ന ആശയം ഉടലെടുക്കുകയും ചില സ്വമനസുകൾ ചേർന്ന് ഒരു ഗവണ്മെന്റ് സ്കൂളിനുവേണ്ടിപരിശ്രെമിച്ചു .അതിന്റെ ഫലമായി വെട്ടുകല്ലിൽ കാടുപിടിച്ചു കിടന്നിരുന്ന കാരുവള്ളി എന്ന പ്രദേശത്തു ഓല ഷെഡിൽ ഒരു ഒറ്റമുറി സർക്കാർ സ്കൂൾ 1916 ൽ പ്രവർത്തനം ആരംഭിച്ചു .കുഞ്ഞികുട്ടിയമ്മ ടീച്ചർ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ് .ഈ നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാനപങ്കുവഹിച്ചുകൊണ്ട് ഈ വിദ്യാലയം ഇന്ന് രണ്ട് കെട്ടിടങ്ങളിലായിനിലകൊള്ളുന്നു
ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം | |
---|---|
വിലാസം | |
കാരുവള്ളി വള്ളംകുളം പി.ഒ , തിരുവല്ല , 689541 , പത്തനംത്തിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1912 |
വിവരങ്ങൾ | |
ഇമെയിൽ | vallamkulamglps@gmail.com |
വെബ്‍സൈറ്റ് | - |
കോഡുകൾ | |
സ്കൂൾ കോഡ് | 37309 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംത്തിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-10-2020 | Sreejithkoiloth |
ഭൗതികസൗകര്യങ്ങൾ
പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ തിലകകുറിയായി നിലകൊള്ളുന്ന വിദ്യാലയമാണ് ഞങ്ങളൂടേത്. ഗവൺമെന്റ്. എൽ . പി. എസ്, വള്ളംകുളം വിദ്യാർത്ഥി സൗഹൃദ, പരിസ്ഥിതി സൗഹൃദ വിദ്യാലയമാണ്. കുട്ടികൾക്കായി അഞ്ച് ക്ലാസ്സ് റൂമുകളാണുള്ളത്. അറിവിന്റെ കേന്ദ്രമായി പരിലസിക്കുന്ന ഈ വിദ്യാലയം ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും പഠനത്തിനായി ഉപയോഗിക്കുന്നതിൽ ഒരു പടി മുന്നിലാണ്. ഡിജിറ്റൽ ക്ലാസ്സ് റൂമിന്റെ സാധ്യതകൾ എല്ലാവിഷയങ്ങളുടെ പഠനത്തിന് മാത്രമല്ല കലാപഠനത്തിനും പരമാവധി പ്രയോജനപ്പെടുത്താൻ ഈ വിദ്യാലയം എന്നും ശ്രദ്ധപുലർത്തുന്നു.2020 -21 അധ്യയനവർഷം ഒരു ലാപ്‌ടോപ്പും പ്രൊജറ്ററുംസ്കൂളിന് ലഭിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ ക്ലബ്
- Nature club
- I T Club
- നേർക്കാഴ്ച
ചരിത്രം
ഹൈടെക് പൂർത്തീകരണ പ്രഖ്യപനം
ഗവണ്മെന്റ് എൽ .പി സ്കൂളിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യപനത്തിന്റെ സ്‌കൂൾ തല ഉത്‌ഘാടനം വാർഡ് മെമ്പർ ഓമനക്കുട്ടൻ നിർവഹിച്ചു .അധ്യാപകരും പി റ്റി എ പ്രസിഡന്റും രക്ഷിതാക്കളും ഏതാനം കുട്ടികളും ചടങ്ങിൽ പങ്
വഴികാട്ടി
{{#multimaps: 9.3750327,76.6073008 | width=800px | zoom=10 }}