സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/നാടോടി വിജ്ഞാനകോശം

ശീർഷകം

നാടൻപാട്ടുകൾ

നാട്ടൂഭാഷയുടേയും സാഹിത്യത്തിൻറേയും പ്രകൃത്യാലുള്ള ശുദ്ധിയും കാവ്യഭംഗിയും പ്രസരിക്കുന്ന തനതുസംഗീതരൂപങ്ങളാണ് നാടൻപാട്ടുകൾ.ഭാഷയുടേയും സാഹിത്യത്തിൻറേയും എന്നതിലുപരി ഇവ സംസ്കാരത്തിൻറെകൂടി ചിഹ്നങ്ങൾ ആണ്.ഒന്നിലധികം ആളുകൾ ചേർന്ന് രചിച്ചവയോ പല കാലഘട്ടങ്ങളിലൂടെ പരിണാമംനടന്നുകൊണ്ടിരിക്കുന്നവയോ ആണ് മിക്ക നാടൻപാട്ടുകളും.ജനങ്ങളുടെ നിത്യവൃത്തിയുംപ്രകൃതിയുമായി നിലനിന്നിരുന്ന ഗാഢബന്ധവും ചൂണ്ടിക്കാണിക്കുന്ന ചരിത്രപഠനസാമഗ്രികൾ കൂടിയാണ്നാടൻപാട്ടുകൾ.കാലഘട്ടം,സമൂഹത്തിലെസ്ഥാനമാനങ്ങൾ,ദൈവാരാധനാക്രമങ്ങൾ,കാർഷികചര്യകൾ,പൊതുജനാരോഗ്യം,യുദ്ധങ്ങളും കലാപങ്ങളും,ആഘോഷങ്ങൾ,വീരകഥാപാത്രങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശാലമായ വൈവിധ്യം കേരളത്തിലെ നാടൻപാട്ടുകളിൽ കാണാം.ഉറക്കുപാട്ടുകളും കൃഷിപ്പാട്ടുകളും മുതൽ ഓണപ്പാട്ടുകളും പടപ്പാട്ടുകളും വരെ മലയാളത്തിൻറെ നാടൻപാട്ടുശേഖരങ്ങളിൽ പെടുന്നു.അശ്രദ്ധമായി പാടിത്തകർക്കാവുന്ന ചെറുശീലുകൾ മുതൽ ശ്രദ്ധയോടെ കൃത്യമായി മണിക്കൂറുകൾ വരെ ദീർഘമായി ഉരുക്കഴിക്കേണ്ടുന്ന അനുഷ്ഠാനഗീതികൾ വരെ ഈ ശൃംഖലയിൽ പെടുന്നു.