എം.ഡി.എൽ.പി.എസ്. മന്നംതോട്ടുവഴി

22:38, 13 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37223 (സംവാദം | സംഭാവനകൾ)
എം.ഡി.എൽ.പി.എസ്. മന്നംതോട്ടുവഴി
വിലാസം
നിരണം

എം.ഡി.എൽ.പി.എസ്. മന്നംതോട്ടുവഴി, നിരണം , തിരുവല്ല
,
689621
സ്ഥാപിതം01 - 06 - 1907
വിവരങ്ങൾ
ഫോൺ9495080521
ഇമെയിൽmdlpsmannamthottuvazhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്37223 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആനി ഐപ്പ്
അവസാനം തിരുത്തിയത്
13-10-202037223


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പരിശുദ്ധ പരുമല തിരുമേനിയാൽ 1912 -ൽ സ്ഥാപിതമായ മന്നംതോട്ടുവഴി MDLPS, 112 വർഷങ്ങളായി നിരണം പ്രദേശത്തിന് വിദ്യയുടെ ആദ്യപാഠങ്ങൾ പകർന്നുനല്കികൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തോട് ചേർന്നു പ്രീ- പ്രൈമറി എന്ന നിലയിൽ നിരണം പഞ്ചായത്തിലെ 81 - ആം നമ്പർ അംഗനവാടിയും പ്രവർത്തിച്ചുവരുന്നു. അക്കാദമികേതര പ്രവർത്തനങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്ന അദ്ധ്യാപകരും ഇതിനു കൂട്ടായ് നിൽക്കുന്ന കുട്ടികളും ചേർന്നു പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നു. ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.

ഭൗതികസൗകര്യങ്ങൾ

  • സ്‌കൂളിന് കമ്പ്യൂട്ടർ റൂം പണിയുന്നതിന് മുരിക്കനാരിൽ ബേബി എന്ന പൂർവവിദ്യാർഥി സാമ്പത്തികസഹായം നൽകുകയുണ്ടായി .
  • സ്‌കൂളിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പങ്കാളിത്തത്തിൽ ജൈവകൃഷിത്തോട്ടം പരിപാലിച്ചുവരുന്നു .
  • സ്‌കൂൾ പരിസരം വൃത്തിയാക്കി തരുന്നതിനും ജൈവവൈവിധ്യ ഉദ്യാനം മാറ്റുകൂട്ടുന്നതിനും ഒരു കുളം നിർമ്മിച്ച് ഭൂവസ്ത്രം ഇട്ട് വൃത്തിയാക്കുന്നതിനും പഞ്ചായത്തുതലത്തിൽ തീരുമാനമുണ്ടായിട്ടുണ്ട് .
  • സ്‌കൂളിൽ പഞ്ചായത്തുവക മഴവെള്ള സംഭരണി ക്രമീകരിച്ചിട്ടുണ്ട് .
  • നാലു ക്ലാസ് മുറികൾ ഒരു ഓഫീസ് മുറി, പാചകശാല, യൂറിനൽ സൗകര്യം എന്നിവ ഉണ്ട് .

ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം

എം.ഡി.എൽ.പി.എസ്. മന്നംതോട്ടുവഴി യുടെ ഹൈടെക് സ്‌കൂൾ - ഹൈടെക് ലാബ് പദ്ധതികളുടെ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി. ഒക്ടോബർ12 ന് സംസ്ഥാനതല ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തുന്നതിന്റെ തത്സമയ സംപ്രേക്ഷണം വീക്ഷിക്കുന്നതിനായി സ്ക്കൂളിൽ ചേർന്ന പ്രത്യേക PTA യോഗവും സ്കൂൾതല ഹൈടെക് പ്രഖ്യാപനവും PTA പ്രസിഡണ്ട് രമ്യ പ്രശാന്ത് രക്ഷിതാക്കളുടേയും അധ്യാപകരുടേയും സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചു .സംസ്ഥാനത്തെ മുഴുവൻ പ്രൈമറി സ്ക്കൂളുകളും ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഒരു ലാപ്ടോപ്പ്, പ്രൊജക്ടർ സ്പീക്കർ എന്നീ ഡിജിറ്റൽ സാമഗ്രികൾ kite പത്തനംതിട്ടയിൽ നിന്നു ലഭിച്ചു. ഈ ഉപകരണങ്ങൾ ഉൾപ്പെടുത്തി സ്മാർട്ട് ക്ലാസ് റൂം സജീകരിച്ചു. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്മാർട്ട് ക്ലാസ് റൂം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.

മികവുകൾ

  • സമീപ സ്‌കൂളുകളെ പിൻതള്ളികൊണ്ട് 32 പോയിന്റുകളോടെ തിരുവല്ല സബ്ജില്ലാ കലോൽത്സവത്തിൽ ഉന്നതസ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു .
  • ശിശുദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്ത്തല മത്സരത്തിൽ ഉന്നതവിജയം നേടുന്നതിന് കുട്ടികൾക്ക് കഴിഞ്ഞു .
  • പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ബഹു.നിരണം രാജൻ എന്ന കലാ പ്രതിഭയെ കുട്ടികൾക്കു പരിചയ പ്പെടുത്തുകയും അതിലൂടെ കുട്ടികൾക്ക് കുറെയേറെ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുകയും ചെയ്തു .
  • LSS Scholarship പരീക്ഷയിൽ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കിയിട്ടുണ്ട് .

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പൂർവ്വവിദ്യാർഥിയായ ബഹുമാന്യനായ Fr. Zachariya panakkamattom(കോർ -എപ്പിസ്കോപ്പ )
  • ബി. എ രണ്ടാം റാങ്കും, എം. എ ഒന്നാം റാങ്കും നേടിയ അഞ്ജന രമേശ് എന്ന പൂർവ്വവിദ്യാർത്ഥിനി ഇപ്പോൾ ഐ.എ.സ് കോച്ചിങ് ചെയ്യുന്നു .

ദിനാചരണങ്ങൾ

വായനാദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, ശിശുദിനം, റിപ്പബ്ലിക്‌ദിനം, ഓണം, ക്രിസ്തുമസ്, പുതുവത്സരം തുടങ്ങിയവ സ്കൂളും അംഗനവാടിയും ചേർന്ന് സമുചിതമായി ആഘോഷിക്കാറുണ്ട്.

അദ്ധ്യാപകർ

ഒരു പ്രഥമാദ്ധ്യാപികയും രണ്ടു ദിവസവേതന അദ്ധ്യാപകരും PTA നിയമിച്ച ഒരു അദ്ധ്യാപികയും ഇവിടെ ജോലി ചെയ്യുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവൃത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര
  • പാട്ട്, നൃത്തം, പ്രവൃത്തി പരിചയം, യോഗ മുതലായവ ഇവിടെ അഭ്യസിപ്പിച്ചു വരുന്നു.
  • ഓരോ പ്രത്യേക ദിനങ്ങളോടനുബന്ധിച്ചു പതിപ്പുകൾ തയ്യാറാക്കുന്നു.

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • സ്മാർട്ട് എനർജി ക്ലബ്
  • ഗണിതശാസ്ത്ര ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്
  • ഇക്കോ ക്ലബ്ബ്

സ്‌കൂൾ ചിത്രങ്ങൾ

എം.ഡി.എൽ.പി.എസ്. മന്നംതോട്ടുവഴി ചിത്രങ്ങളിലൂടെ

വഴികാട്ടി