ഗവ. എൽ.പി.എസ്. മുത്തൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ. എൽ.പി.എസ്. മുത്തൂർ | |
---|---|
വിലാസം | |
മുത്തൂർ ഗവ. എൽ.പി.എസ്. മുത്തൂർ , തിരുവല്ല , 689107 | |
സ്ഥാപിതം | 01 - 06 - 1913 |
വിവരങ്ങൾ | |
ഫോൺ | 9447410037 |
ഇമെയിൽ | glpsmuthoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37209 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ശ്യാമളകുമാരി .ഡി |
അവസാനം തിരുത്തിയത് | |
07-10-2020 | 37209glps |
ചരിത്രം
ആയിരത്തി തൊള്ളായിരത്തി പതിമൂന്നിൽ സ്ഥാപിതമായ മുത്തൂർ ഗവണ്മെന്റ് സ്കൂൾ നൂറ്റിഎഴു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. തിരുവല്ല നഗരത്തിന്റെ വടക്കു ഭാഗത്തായി സ്ഥിതിചെയുന്ന, മഹാത്മാ ഗാന്ധി യുടെ പാദസ്പർശങ്ങളാൽ അനുഗ്രഹം പ്രാപിച്ച മുത്തൂർ എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി സ്ഥിതിചെയ്യുന്ന, ഈ സരസ്വതി ക്ഷേത്രം ലക്ഷകണക്കിന് കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്ന്, അനേകം വ്യക്തി ജീവിതങ്ങൾക്കു പ്രകാശം ഏകിയ സ്ഥാപനം ആണ്. ഈ വിദ്യാലയത്തിന്റെ സ്ഥാപക ചരിത്രം പരിശോധിച്ചാൽ മുത്തൂർ ഭഗവതി ദേവസ്വം വക വസ്തുവാണെന്ന് മനസിലാക്കാം. മുത്തൂർ ദേശത്തെ അഭിവൃദ്ധിക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ശാശ്വതമായ നിലനില്പിനുംവേണ്ടി ഒരു സ്കൂൾ അനുവദിക്കണം എന്ന് അന്നത്തെ കരയോഗത്തിൽ പെട്ട ചില വ്യക്തികളുടെ അപേക്ഷ പ്രകാരം ഗവണ്മെന്റ് അനുവദിച്ചു താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുകയും പിന്നീട് ഗവണ്മെന്റില്ലെക്കു കൊടുക്കുകയും ചെയ്തിട്ടുള്ളതാകുന്നു. ഇന്ന് ഈ സ്കൂളിൽ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളും പ്രീപ്രൈമറിയും സ്കൂളിന്റെ ഒരു ഭാഗത്തു അങ്കണവാടിയും പ്രവർത്തിച്ചും വരുന്നു .
ഭൗതികസൗകര്യങ്ങൾ
തിരുവല്ല ചങ്ങനാശ്ശേരി റോഡിനോട് ചേർന്ന് മുത്തൂർ ജംഗ്ഷന് അടുത്തായി നാല് പത്തിയെട്ട് സെന്റ് സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിൽ രണ്ട് കെട്ടിടങ്ങളിലായി ക്ലാസുകൾ നടക്കുന്നു മെയിൻ കെട്ടിടം മുത്തൂർ കുറ്റപ്പുഴ റോഡിനോട് ചേർന്നാണ് .ഓഫീസും ഹാളും മെയിൻ കെട്ടിടത്തിലാണ് രണ്ടാമത്തെ കെട്ടിടത്തിൽ നാല് ക്ലാസ്സ് മുറികൾ ഉണ്ട്. ഒരു ക്ലാസ്സ് മുറി പ്രീ പ്രൈമറിയാണ്. രണ്ടാമത്തെ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് അങ്കനവാടി പ്രവർത്തിക്കുന്നു കിച്ചണും സ്റ്റോർ മുറിയും ഉണ്ട്. ഹാളിന്റെ ഒരു ഭാഗം ഭക്ഷണ മുറിയായി ഉപയോഗിക്കുന്നു .നല്ല ശുദ്ധജലം ലഭിക്കുന്ന കിണർ സ്കൂളിലുണ്ട്
അധ്യാപകർ
- ശ്രീമതി ശ്യാമളകുമാരി. ഡി (പ്രധാന അദ്ധ്യാപിക)*
- ശ്രീ ബിജു തോമസ് *
- ശ്രീമതി അൻസലന ബീഗം*
- ശ്രീമതി സോണിയ വർഗീസ്*
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ദിനാചരണങ്ങൾ
സ്കൂൾ ഫോട്ടോകൾ
-
ഓണാഘോഷം
-
ഓണാഘോഷം
-
ക്രിസ്മസ്ആഘോഷം
-
ക്രിസ്മസ്ആഘോഷം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* |