ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നന്നമ്പ്ര പഞ്ചായത്തിലെ ഏക സർക്കാർ (യു.പി )പൊതു വിദ്യാലയം
ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി | |
---|---|
വിലാസം | |
മലപ്പുറം ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി ,കൊടിഞ്ഞി പി.ഒ, , മലപ്പുറം 676309 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04942482735 |
ഇമെയിൽ | gmupskodinhi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19669 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കൃഷ്ണൻ പുനത്തിൽ |
അവസാനം തിരുത്തിയത് | |
03-10-2020 | Kodinhi123 |
ചരിത്രം
കൊടിഞ്ഞി ഗവൺമെന്റ് UP സ്‌കൂൾ
പാട്ടശ്ശേരി പറമ്പിൽ മൂസ എന്നയാൾ കൊടിഞ്ഞി കിഴക്കെ ഇല്ലം എന്ന സ്ഥലത്ത് സ്ഥാപിച്ച സ്‌കൂളാണ് പിന്നീട് കൊടിഞ്ഞി സ്‌കൂളായി മാറിയത് . ഇതിനു നേതൃത്വം കൊടുത്തത് അതേ സ്‌കൂളിലെ അധ്യാപകനായിരുന്ന തിരൂരങ്ങാടിക്കാരൻ കുഞ്ഞയമ്മുതു മാസ്റ്ററായിരുന്നു. 1919 ഒക്‌ടോബർ 10 നാണ് നമ്മുടെ സ്‌കൂൾ കോറ്റത്ത് CP അസീസ് ഹാജിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. ഒരു ഓടിട്ട ചെറിയ കെട്ടിടമായിരുന്നു ആദ്യം ഉണ്ടായിരുന്നത്
ഇതേ കാലഘട്ടത്തിൽ നടുത്തൊടി മൊയ്തീൻ എന്നയാൾ പാറമ്മേൽ എന്ന സ്ഥലത്ത് ഒരു സ്‌കൂൾ സ്ഥാപിച്ചിരുന്നു. പിന്നീട് കോറ്റത്ത് സ്‌കൂളിൽ സൗകര്യമുണ്ടായപ്പോൾ CP അസീസ് ഹാജിയുടെ നേതൃത്വത്തിൽ അവിടുത്തെ കുട്ടികളെ ഉൾപ്പെടുത്തി കോറ്റത്ത് സ്‌കൂൾ വിപുലമാക്കി. മലബാർ ഡിസ്‌ട്രിക് ബോർഡിന്റെ കീഴിലായിരുന്നു അന്ന് സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. എൺപതുകളിൽ കുട്ടികൾ ആയിരത്തി അഞ്ഞൂറിലധികമായപ്പോൾ ഓല ഷെഡുകളിലായിരുന്നു അന്ന് സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് സ്ഥലം ഏറ്റെടുക്കുകയും സർക്കാരിന്റേയും നാട്ടുകാരുടേയും സഹകരണത്തോടെ നമ്മുടെ ഗവൺമെന്റ് UP സ്‌കൂൾ ഇന്നു കാണുന്ന നിലയിലെത്തി
നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഏക ഗവൺമെന്റ് UP സ്‌കൂളായ കൊടിഞ്ഞി ഗവൺമെന്റ് UP സ്‌കൂൾ ഇന്ന് ഭൗതികം, അക്കാദമികം, കലാ കായികം എന്നീ രംഗങ്ങളിൽ മികവിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നു. . == ഭൗതികസൗകര്യങ്ങൾ ==സ്കൂൾ റേഡിയോ , നല്ല ക്ലാസ് മുറികൾ ,
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. മലയാളത്തിളക്കം .സന്നദ്ധ സേന students police . നേർക്കാഴ്ച നേർക്കാഴ്ച1 നേർക്കാഴ്ച2 നേർക്കാഴ്ച3 നേർക്കാഴ്ച4 നേർക്കാഴ്ച5