ഗവ. യു.പി.ജി.എസ്. തിരുവല്ല

15:51, 29 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMUPGS (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ. യു.പി.ജി.എസ്. തിരുവല്ല
വിലാസം
തിരുവല്ല

ഗവ. യു.പി.എസ്. തിരുവല്ല
,
689101
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ9447945566
ഇമെയിൽgmupgstvla@gmail.com
കോഡുകൾ
സ്കൂൾ കോഡ്37262 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ഗീത.R
അവസാനം തിരുത്തിയത്
29-09-2020GMUPGS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ബ്ലോക്കിൽ 1890ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അതിപുരാതനവും പ്രശസ്തവുമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ ഉന്നതമായ ആത്മീയ സാംസ്കാരിക പാരമ്പര്യത്തിന്റെ തണലിൽ 125 വർഷം പിന്നിട്ട പാരമ്പര്യമുള്ള ഒരു സരസ്വതി ക്ഷേത്രമാണിത്. മതിൽഭാഗം, കിഴക്കുംമുറി , വെൺപാല ,കല്ലുങ്കൽ, പാലിയേക്കര , തുകലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ ജനതയുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ആശ്രയമായ ഒരേയൊരു വിദ്യാലയമായിരുന്നു മതിൽഭാഗത്തിന്റെ തിലക സ്ഥാനത്തുള്ള ഈ സ്കൂൾ. സ്കൂളിന്റെ തുടക്കം , വളർച്ച മുതലായവയുടെ കാര്യത്തിലും പരമ്പരാഗതമായി കൈമാറിക്കിട്ടിയ അറിവുകളാണ് അടിസ്ഥാനമായിരിക്കുന്നത്. വിദ്യാഭ്യാസം സാർവ്വത്രികമാ ക്കുന്നതിനായി വിദ്യാലയങ്ങൾ ആരംഭിച്ചു തുടങ്ങിയ കാലഘട്ടത്തിൽ ബ്രാഹ്മണ സമുദായത്തിലെ ആചാരങ്ങൾ ആ സമുദായത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന വിധത്തിലായിരുന്നു. സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുമോ എന്ന് ഭയന്ന യാഥാസ്ഥിതികർ ബ്രാഹ്മണ സമുദായത്തിലെ പെൺകുട്ടികൾക്കു മാത്രമായി വിദ്യാലയങ്ങൾ സ്ഥാപിക്കാൻ തുടങ്ങി. അന്നത്തെ തിരുവിതാംകൂർ നാട്ടുരാജ്യത്തിൽ ഈ രീതിയിൽ ആരംഭിച്ച വിദ്യാലയങ്ങളിലൊന്നാണ് ആണ് മതിൽ ഭാഗത്തെ ഈ സ്കൂളും. ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമായി തുടങ്ങിയ മലയാളം പ്രൈമറി വിദ്യാലയം ക്രമേണ നാലാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾആകുന്നതിനൊപ്പം മറ്റ് സവർണ്ണ സമുദായത്തിലെ പെൺകുട്ടികൾക്ക് കൂടി പ്രവേശനം നൽകിത്തുടങ്ങി. വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങൾ കൊണ്ട് ഈ വിദ്യാലയത്തിന്റെ ചിട്ടകളിലും മാറ്റങ്ങളുണ്ടാക്കി. അഞ്ചാം ക്ലാസ് വരെയുള്ള പൂർണമായ പ്രൈമറി സ്കൂൾ , സമുദായം നോക്കാതെയുള്ള പ്രവേശനം , വ്യക്തികളുടെ ഉടമസ്ഥാവകാശത്തിൽ നിന്ന് സർക്കാർ സ്കൂൾ എന്ന പദവിയിലേക്കുള്ള മാറ്റം മുതലായവയായിരുന്നു വളർച്ചയുടെ നാഴികക്കല്ലുകൾ. പ്രദേശനിവാസികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ വളർന്നുവന്നതിനൊപ്പം നിന്ന നാട്ടുകാരായ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരുടെസഹായത്താൽ കാലക്രമേണ ഫസ്റ്റ് ഫോം ,സെക്കൻഡ് ഫോം എന്നീ ക്ലാസ്സുകൾ ഉള്ള മിഡിൽ സ്കൂളായിമാറി .അപ്പോഴും ഇതൊരു ഒരു ഗേൾസ് സ്കൂളായി നിലനിന്നു .നാലാംക്ലാസ് വരെ ആൺകുട്ടികളെ പഠിപ്പിക്കുന്ന ഒരു സംവിധാനത്തോടെ കുറച്ചു കാലം മുന്നോട്ടു പോയി .പിന്നീട് അതും മാറി. തേർഡ് ഫോം വരെയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കാം എന്ന സ്ഥിതി വന്നു. പക്ഷേ നേരത്തെ കിട്ടിയ ഗേൾസ് സ്കൂൾ എന്ന പേര് ഒരു ഓർമ്മ പുതുക്കൽ പോലെ പോലെ ഇന്നും നിലനിൽക്കുന്നു. 1960-കളിൽ സംസ്ഥാനത്ത് ചില സ്കൂളുകൾ മോഡൽ സ്കൂൾ എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടപ്പോൾ ഈ സ്കൂളും ആ പദവി കരസ്ഥമാക്കി. 1970കളിൽ ഇതൊരു ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യം പൂർവ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും മുന്നോട്ടു വെച്ചെങ്കിലും അത് ഒരു കിട്ടാക്കനിയായി ഇന്നും നിലനിൽക്കുന്നു. 1970-കളുടെ അവസാനം ആരംഭിച്ച സ്വതന്ത്ര സ്കൂളുകളുടെ എണ്ണത്തിലുള്ള വളർച്ച ക്രമേണ ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായി. എന്നാൽ ഈ സ്കൂളിലെ അധ്യാപകരുടെയും സ്കൂളിന്റെ അഭ്യുദയ കാംക്ഷികളുടെയും തീവശ്രമം ഇന്നും ഈ സ്കൂളിനെ ശക്തമായി നിലനിർത്തിപ്പോരുന്നു.വളർച്ചയുടെ നിമ്നോന്നതികളിലൂടെ കടന്നു വന്നപ്പോഴെല്ലാം വിദ്യാർത്ഥികളുടെ സാംസ്കാരിക നിലവാരം ഉയർത്തുന്നതിനും ,ജ്ഞാനസമ്പാദനം മെച്ചപ്പെടുത്തുന്നതിനും ,പഠനനിലവാര വളർച്ചയിലൂടെ കുട്ടികൾക്ക് സ്കൂളു മായുള്ള ബന്ധം ദൃഢമാക്കുന്നതിനും, തുടരുന്നതിനും ഉള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് .ഐഎഎസ് ഉൾപ്പെടെയുള്ള ഉന്നത മേഖലയിലെത്തിയ വലിയ ഒരു പൂർവ്വ വിദ്യാർത്ഥി നിരതന്നെ സ്കൂളിൻറെ സാംസ്കാരിക പാരമ്പര്യത്തിന് തെളിവാർന്ന ഉദാഹരണമായി കാണാവുന്നതാണ്.

ഭൗതികസൗകര്യങ്ങൾ

പ്രശസ്തമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് തൊട്ടടുത്തായി ശാന്തമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.ഇവിടെ 7 ക്ലാസ് മുറി കളുണ്ട്. അധ്യാപനേതര പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട് . സ്കൂളിന് അതിർത്തി മതിൽ ഉണ്ട്. സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യമുണ്ട്. സ്കൂളിന് ഒരു കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഗണിതലാബ്, സയൻസ് ലാബ് എന്നിവയുണ്ട്.വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ റാമ്പ് ഉണ്ട്.വിദ്യാർത്ഥി സൗഹൃദ പ്രീ പ്രൈമറി ക്ലാസ്റൂം, ജൈവ വൈവിധ്യ ഉദ്യാനം, സുരക്ഷിതമായി സ്കൂളിൽ എത്തിച്ചേരുവാൻ വേണ്ട വാഹന സൗകര്യം ഇവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.

പ്രധാനാധ്യാപിക

ശ്രീമതി. ഗീത. R

സ്‌റ്റാഫ്

  • ശ്രീമതി. ഗീത. R-പ്രധാനാധ്യാപിക
  • ശ്രീ. തോമസ് കുര്യാക്കോസ് -പി ഡി ടീച്ചർ
  • ശ്രീമതി. രമാദേവി -പി.ഡി. ടീച്ചർ
  • ശ്രീമതി. പ്രസീതാദേവി - ജൂനിയർ ഹിന്ദി ലാംഗ്വേജ് ടീച്ചർ
  • ശ്രീമതി. ജാസ്മിൻ മോൾ -UPST
  • ശ്രീമതി. രമ്യ . S-LPST
  • ശ്രീമതി. ഹരിപ്രിയ -LPST
  • ശ്രീമതി. പ്രിയ .S-UPST
  • ശ്രീ. അഭിരാജ് -office attendant
  • ശ്രീ. ബിജു-PTCM

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത ക്ലബ്.
  • സയൻസ് ക്ലബ്.
  • സാമൂഹ്യശാസ്ത്ര ക്ലബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൈവ വൈവിദ്ധ്യ ഉദ്യാനം.
  • ഇംഗ്ലീഷ് ക്ലബ്
*നേർക്കാഴ്ച

മികവുകൾ

വിവിധ പഠന പ്രവർത്തനങ്ങളുംപാഠ്യേതര പ്രവർത്തനങ്ങളും അടുക്കും ചിട്ടയോടും നടന്നുവരുന്നു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ സബ്ജില്ലാ തലത്തിൽ മികച്ച വിജയം .വിവിധ ഭാഷാ പ്രയോഗം മെച്ചപ്പെടുത്തുന്ന പദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് ,സുരിലി ഹിന്ദി, എന്നിവയും ഗണിത വിജയം , ശ്രദ്ധ തുടങ്ങിയ പദ്ധതികളുടെ പരിശീലനവും നടന്നുവരുന്നു. കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. LSS,USS സ്കോളർഷിപ്പുകൾക്ക്പരിശീലനം , ഭാഷാ അസംബ്ലി, പഠനയാത്ര , ദിനാചരണങ്ങൾ എന്നിവ മികച്ച രീതിയിൽ നടന്നു വരുന്നു . സമൂഹത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടുള്ള താല്പര്യം ഈ സ്കൂളിനെയും ബാധിച്ചു എങ്കിലും അധ്യാപകരുടെ ആത്മാർത്ഥവും അക്ഷീണവുമായ പരിശ്രമത്തിലൂടെ സ്കൂളിന്റെ നിലവാരം മെച്ചപ്പെട്ടുവരുന്നു. ഇതിന് ഉത്തമോദാഹരണമാണ് കുട്ടികളുടെ എണ്ണത്തിൽ ഓരോവർഷവും ഉണ്ടാവുന്ന ഗണ്യമായ ഉയർച്ച . ഓരോ കുട്ടിയുടേയും കുടുംബ പശ്ചാത്തലം മനസ്സിലാക്കി കൊണ്ട് അവരോട് ഇടപെടുന്ന അധ്യാപകരും ജീവനക്കാരുമാണ് ഈ സ്കൂളിന്റെയും പുരോഗതിക്ക് പ്രധാനകാരണം. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഓരോ കുട്ടിയും ശ്രദ്ധിക്കുന്നുവെന്നതും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.ഓരോ കുട്ടിയിലുമുള്ള സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് സ്കൂൾ നടപ്പിലാക്കിവരുന്ന പദ്ധതികളെല്ലാം തന്നെ വിജയത്തിൽ എത്തുന്നു . അതിനാൽ സബ് ജില്ലാ, ജില്ലാതല മേളകൾ വരെ കുട്ടികളെ പങ്കെടുപ്പിക്കുവാനും സാധിക്കുന്നു.

  • 2019 -20 അധ്യയന വർഷത്തിൽ തിരുവല്ല സബ്ജില്ലാ കലാമേളയിൽ പെൻസിൽ ഡ്രോയിംഗിന് ഒന്നാം സ്ഥാനം നേടി മൂന്നാം ക്ലാസുകാരൻ അക്ഷയ് R കൃഷ്ണ സ്കൂളിന്റെ അഭിമാനമായി. ശാസ്ത്രരംഗം പരിപാടിയിൽസബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആറാം ക്ലാസ് വിദ്യാർത്ഥി അർജുൻ K സുരേഷിൻറെ നേട്ടവും അഭിമാനാർഹമാണ് .

ഓരോ വിഷയവുമായി ബന്ധപ്പെട്ട് പാഠപുസ്തകത്തിനപ്പുറമുള്ള അറിവ് പകർന്നു കൊടുക്കുവാൻ അധ്യാപകർ സദാ ജാഗരൂകരാണ്. വിവിധയിനം പൂച്ചെടികൾ ഔഷധസസ്യങ്ങൾ മരച്ചീനി വാഴ തുടങ്ങിയവയാൽ സമൃദ്ധമായ ജൈവവൈവിധ്യ ഉദ്യാനവും ഇവിടെയുണ്ട് .

സ്കൂൾ ചിത്രങ്ങളിലൂടെ

 
പ്രവേശനോത്സവം2019
 
പ്രവേശനോത്സവം2019
 
പരിസ്‌ഥിതി ദിനാചരണം.
 
അന്താരാഷ്ട്ര യോഗാ ദിനം 2019
 
ഓണാഘോഷം
 
ഓണാഘോഷം
 
ശിശുദിനം
 
വിദ്യാലയം പ്രതിഭയോടൊപ്പം -കഥകളിഗായകനായ ശ്രീ തിരുവല്ല ഗോപിക്കുട്ടൻ നായർ
 
വിദ്യാലയം പ്രതിഭയോടൊപ്പം -കഥകളിഗായകനായ ശ്രീ തിരുവല്ല ഗോപിക്കുട്ടൻ നായർ
 
ശ്രദ്ധ-സ്കൂൾ തല ഉദ്ഘാടനം 2019
 
ഉല്ലാസ ഗണിതം
 
ജൈവ വൈവിദ്ധ്യ ഉദ്യാനക്കാഴ്ചകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു.പി.ജി.എസ്._തിരുവല്ല&oldid=1026194" എന്ന താളിൽനിന്ന് ശേഖരിച്ചത്