ഗവ. എൽ.പി.എസ്. ആലംതുരുത്തി
ഗവണ്മെന്റ് എൽ പി സ്കൂൾ ആലംതുരുത്തി ചിത്രം
വിലാസം
ആലംതുരുത്തി

ആലംതുരുത്തി പി.ഒ,
തിരുവല്ല,പത്തനംതിട്ട
,
689113
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ9605380534,9947256688
ഇമെയിൽgovtlpsalamthuruthy@gmail.com
കോഡുകൾ
സ്കൂൾ കോഡ്37201 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിരിജാ കുമാരി എസ്സ്
അവസാനം തിരുത്തിയത്
28-09-2020Glps37201


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരു: ആലംതുരുത്തി അപ്പർ കുട്ടനാട് മേഖലയിൽ ഉൾപ്പെട്ട ഒരു ഗ്രാമം ആണ്. കേരളത്തിലെ വൈഷ്‌ണവ തിരുപതി എന്ന് അറിയപ്പെടുന്ന തിരുവല്ലയുടെ ഗ്രാമദേവനായ ശ്രീവല്ലഭനുമായി ഈ സ്ഥലത്തിനു ബന്ധം ഉണ്ട്. ശ്രീവല്ലഭൻ്റെ മൂത്ത സഹോദരി ആയി ആലംതുരുത്തി ഭഗവതിയെ കണക്കാക്കുന്നു ആ ദേവിയുടെ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.

പത്തനംതിട്ട ജില്ലയിൽ ,തിരുവല്ല താലൂക്കിൽ , കാവുംഭാഗം വില്ലേജിൽ പെരിങ്ങര പഞ്ചായത്തിൽ ആലംതുരുത്തി എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഗവ . എൽ . പി എസ് ആലംതുരുത്തി . ഇത് പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ എഴിഞ്ഞില്ലം ( ഇടിഞ്ഞില്ലം) ജംഗ്ഷനയിൽ നിന്നും ഏദേശം ഒന്നര കിലോ മീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.

ഈ പ്രദേശത്തുകാർക്കു പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഏക സ്ഥാപനം ആണിത് . പാടശേഖരങ്ങളാൽ ചുറ്റപെട്ടുകിടക്കുന്ന ഈ പ്രദേശം മഴക്കാലത്ത് വെള്ളപൊക്ക ഭീഷണി നേരിടാറുണ്ട് . ഭൂരിഭാഗം ജനങ്ങളും കർഷകരും കൂലിപ്പണിക്കാരും ആണ്,തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അടുത്ത പ്രദേശത്തു സ്കൂൾ ഉണ്ടായിരുന്നില്ല. 4 കിലോമീറ്റർ അകലെ ആയ്യിരുന്നു ഏറ്റവും അടുത്ത സ്കൂൾ. ഈ സാഹചര്യത്തിൽ ഞാഴപ്പള്ളി ഇല്ലക്കാർ ഇല്ലം വക 49 സെനറ്റ് ഭൂമി സ്കൂളിന് ആയി വിട്ട് നൽകി.ഈ ഭൂമിയിൽ നാട്ടുകാരുടെ സഹായത്തോടെ സ്കൂൾ ആരംഭിക്കുകയും പിന്നീട് ഗവൺമെൻ്റ് ഏറ്റുമെടുക്കുകയും ഉണ്ടായി. ഇപ്പോഴുള്ള കെട്ടിടം ഗവൺമെൻ്റ് പണികഴിപ്പിച്ചിട്ടുള്ളതാണ്.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

01. ഗിരിജ കുമാരി എസ് ( ഹെഡ്മിസ്ട്രസ്)

02. ജ്യോതി എസ് പണിക്കർ ( അദ്ധ്യാപിക )

03. സിന്ധുകുമാരി ടി കെ ( അദ്ധ്യാപിക )

04. അശ്വതി വി ബി ( അദ്ധ്യാപിക )

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ആലംതുരുത്തി&oldid=1024055" എന്ന താളിൽനിന്ന് ശേഖരിച്ചത്