ഗവ. എൽ.പി.എസ്. ഇടിഞ്ഞില്ലം
തിരുവല്ല താലൂക്കിലെ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വടക്കേഅറ്റത്തുള്ള ഒരു ചെറിയ ഗ്രാമമാണ് എഴിഞ്ഞില്ലം /ഇടിഞ്ഞില്ലം എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രദേശം. എഴിഞ്ഞില്ലം എന്ന് പേര് വന്നത് 7 ഇല്ലങ്ങളുടെ നാട് എന്ന അർത്ഥത്തിൽ ആണെന്നും എഴുന്ന അല്ലെങ്കിൽ ഉയർന്ന ഇല്ലങ്ങളുടെ നാട് എന്ന അർത്ഥത്തിൽ ആണെന്നും വ്യത്യസ്ത അഭിപ്രായമുണ്ട് . ഇടിഞ്ഞ ഇല്ലങ്ങളുടെ നാടായതിനാൽ ഇടിഞ്ഞില്ലം എന്ന പേരുണ്ടായി എന്നും കരുതുന്നവരുണ്ട് .ഏതായാലും പെരിങ്ങര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ പെരുന്തുരുത്തി മുതൽ ചങ്ങനാശ്ശേരി വരെ എം സി റോഡിന്റെ ഇരുവശങ്ങളിലുമായി ഈ ഗ്രാമം പരന്നുകിടക്കുന്നു ' കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ഇടിഞ്ഞില്ലത്തെ പറ്റി പരാമർശമുണ്ട്.1894 സ്കൂൾ സ്ഥാപിതമായി. പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മുതൽ മുത്തൂർ ആൽത്തറ വരെയുള്ള പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് വേണ്ടി ഉണ്ടായ ആദ്യത്തെ വിദ്യാലയം ആണിത്. എഴിഞ്ഞ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് ക്ഷേത്രക്കുളത്തിന് സമീപം കെട്ടിയുണ്ടാക്കിയ ഓലപ്പുരയിൽ ആയിരുന്നു ആരംഭം. പൂവ്വം സ്വദേശിയും കവിയും പണ്ഡിതനുമായിരുന്ന ചിങ്ങം പറമ്പിൽ ജോസഫ് സാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. സ്ഥലപരിമിതിയും ജീർണ അവസ്ഥയും പുതിയ ഇടം തേടാൻ കാരണമായി. അങ്ങനെയാണ് ഇപ്പോഴത്തെ സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചത്. കിടങ്ങാട്ട് രാമൻപിള്ള ,വെണ്ണലിൽ മത്തായി ,കളരിക്കൽ കുര്യൻ മാപ്പിള, കുന്നക്കാട്ട് ദേവസ്യ, മുക്കാട്ട് വേലായുധൻ പിള്ള തുടങ്ങിയവർ സ്കൂളിന്റെ ഉയർച്ചയ്ക്ക് നേതൃത്വം നൽകിയ മഹത് വ്യക്തികൾ ആണ്. ഏകദേശം 450 കുട്ടികൾ വരെ പഠിച്ചിരുന്ന ഒരു കാലം ഇവിടെ ഉണ്ടായിരുന്നു. 1979 -80 കാലത്തെ പേമാരിയിൽ സ്കൂൾ കെട്ടിടം തകരുകയും നിരവധി രേഖകളും വസ്തുവകകളും നശിച്ചുപോവുകയും ചെയ്തിട്ടുണ്ട്.
ഗവ. എൽ.പി.എസ്. ഇടിഞ്ഞില്ലം | |
---|---|
വിലാസം | |
ഇടിഞ്ഞില്ലം ഗവ. എൽ.പി.എസ്. ഇടിഞ്ഞില്ലം , 689107 | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഫോൺ | 9446977173 |
ഇമെയിൽ | jayasreer654@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37211 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയശ്രീ.ആർ |
അവസാനം തിരുത്തിയത് | |
26-09-2020 | 37211 |
ചരിത്രം
= ഭൗതികസൗകര്യങ്ങൾ
മികവുകൾ
2018-19 അധ്യയന വര്ഷം നടപ്പിലാക്കിയ ജനകീയ ലൈബ്രറി എന്ന പ്രവർത്തനം വിദ്യാലയവുമായി വളരെ കാലമായി അകന്നു നിന്ന നാട്ടുകാരെ സ്കൂളിലേക്ക് അടുപ്പിക്കുന്നതിന്റെ ആദ്യ ചവിട്ടുപടിയായി . നാട്ടുകാരിൽ നിന്ന് അന്ന് സമാഹരിച്ച 265 പുസ്തകങ്ങൾ ലൈബ്രറിയുടെ ഭാഗമായതോടെ , കുറച്ചു നാട്ടുകാരും പൂർവ്വവിദ്യാര്ഥികളും സ്കൂൾ പ്രവർത്തനവുമായി സഹകരിക്കാൻ മുന്നോട്ടു വന്നു. അന്ന് രൂപീകരിച്ച സ്കൂൾ/പൂർവവിദ്യാർഥി സംഘം നാട്ടുകാരിൽനിന്നു ശേഖരിച്ച പണമുപയോഗിച്ചു സ്കൂൾ പെയിന്റടിച്ച ഭംഗിയാക്കി , ക്ലാസ് മുറികളിലെ എലെക്ട്രിഫിക്കേഷൻ പ്ലംബിംഗ് ജോലികൾ പൂർത്തിയാക്കി . മികച്ച വായനാമൂലയൊരുക്കി . പൂർവാധ്യാപകരുടെ കൂട്ടായ്മ രൂപീകരിച്ചു . വായന/ലേഖന പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി അക്ഷരദീപം എന്ന പേരിൽ സ്കൂൾ സമയത്തിന് മുൻപ്/ശേഷം എന്നിങ്ങനെ മലയാളം ക്ലാസുകൾ നടത്തിവരുന്നു. ഇംഗ്ലീഷ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് നു അധിക പഠനസമയം-സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചു . പ്രീ പ്രൈമറി ക്ലാസ്സുകളിൽ മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കി. കുട്ടികളുടെ വായനമൂല ഉപയോഗപ്പെടുത്തി സർഗാത്മക ക്യാമ്പുകൾ നടത്തി. കുട്ടികളുടെ മികച്ച രചനകൾ ഉപയോഗിച്ച് "മുകുളങ്ങൾ" എന്ന കയ്യെഴുത്തുമാസിക പ്രസിദ്ധീകരിച്ചു .
'
'== പാഠ്യേതര പ്രവർത്തനങ്ങൾ ==
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ
-
പ്രവേശനോത്സവം
-
പരിസ്ഥിതിദിനം
-
പരിസ്ഥിതിദിനം
-
പരിസ്ഥിതിദിനം
-
പരിസ്ഥിതിദിനം
-
വായനാദിനം
-
മുഹമ്മദ് ബഷീർ അനുസ്മരണം
-
മാതൃഭൂമീ സീഡ് ടീം സന്ദർശനം
-
പച്ചക്കറിവിളവെടുപ്പ്
-
ഇടിഞ്ഞില്ലം സ്കൂൾ മാതൃഭൂമി വാർത്തയിൽ
-
പ്രതിഭയെ ആദരിക്ക
-
സീഡ് -വാഴക്കൊരുകൂട്ട്
-
സീഡ് -വാഴക്കൊരുകൂട്ട് -food fest
-
ശ്രദ്ധ -പ്രവർത്തനം
-
ഓണാഘോഷം
-
പാവനാടകം
-
English skit
-
ക്രിസ്മസ് ആഘോഷം
-
പഠനോത്സവം
-
കയ്യെഴുത്തു മാസിക പ്രകാശനം
-
Annual day
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* |