ഇ.എ.എൽ.പി.എസ്. ആമല്ലൂർ

23:19, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37215 (സംവാദം | സംഭാവനകൾ)

.

ഇ.എ.എൽ.പി.എസ്. ആമല്ലൂർ
വിലാസം
ആമല്ലൂർ

ഇ.എ.എൽ.പി.എസ്. ആമല്ലൂർ ,മഞ്ഞാടി പി. ഒ, തിരുവല്ല
,
689105
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ9495732973
ഇമെയിൽealpsamalloor17@gmail.com
കോഡുകൾ
സ്കൂൾ കോഡ്37215 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരിക്കുട്ടി ജേക്കബ്
അവസാനം തിരുത്തിയത്
25-09-202037215


പ്രോജക്ടുകൾ




== ചരിത്രം == ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ

   അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾക്കായി 1915 ൽ ഒരു താത്ക്കാലിക ഷെഡിൽ ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. തുടർന്ന് അഭിവന്ദ്യ ഏബ്രഹാം മാർത്തോമ്മായുടെ കാലത്ത് കെട്ടിടം നിർമ്മിക്കുകയും പ്രൈമറി സ്കൂൾ ആയി മാറ്റുകയും ചെയ്തു. പിന്നീട് മാർത്തോമ്മ ഇവാഞ്ചലിസ്റ്റിക് അസ്സോസിയേഷനു കൈമാറിയ ഈ സ്കൂൾ ഇപ്പോൾ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന  ലോവർ പ്രൈമറി സ്കൂൾ ആണ്. ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. സ്കൂളി്ന്റെ പുരോഗതിക്കായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്.
 ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിക്കുന്നു. പ്രദേശത്തെ ഏക വിദ്യാലയമായ ഇവിടം ദൂരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നല്ല ഒരു കെട്ടിടവും അടുക്കളയും രണ്ട് ശുചി മുറിയും വിശാലമായ കളിസ്ഥലവും ഉണ്ട്. സ്കൂളിന്റെ ഒരു വശത്തും മുൻപിലും റോഡ് ഉണ്ട്. തിരുവല്ല മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട ഈ സ്കൂളിന് ഒരു ചുറ്റുമതിൽ ആവശ്യമാണ്. ഈ സ്കൂളിന് പുതിയ ഒരു അടുക്കള നിർമ്മിച്ചു നൽകിയത് പൂർവ വിദ്യാർത്ഥിയായിിരുന്ന ഡോക്ടർ തോമസ് കുര്യൻ ആണ്.അദ്ദേഹം സ്കൂൾ പെയിൻറ് അടിക്കുന്നതിന് വേണ്ട സഹായം നൽകുകയും ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും പ്ലൈവുഡ് കൊണ്ട് വേർതിരിച്ച് ഭംഗിയാക്കി ത്തരികയും ചെയ്തു.

  സ്കൂൾ മാനേജ്മെന്റിൽ നിന്നും അറ്റകുറ്റ പണികൾക്ക് സാമ്പത്തിക സഹായം ലഭിച്ചു. 
   ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ചർച്ചിന്റെ വകയായി ഡെസ്ക്കുകളും ബഞ്ചുകളും, കമ്പ്യൂട്ടർ ടേബിളും നൽകുകയും സ്കൂളിന്റെ അറ്റകുറ്റ പണികൾക്ക് സഹായം നൽകുകയും ചെയ്യുന്നു.
  ആമല്ലൂർ വൈ.എം.എ.  ഫാനുകൾ, സ്റ്റീൽ പാത്രങ്ങൾ, പഠനോപകരണങ്ങൾ, കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിവ നൽകുകയും ചെയ്തു.

സ്കൂളിൽ വൈദ്യുതി എടുക്കുന്നതിന് ആമല്ലൂർ റസിഡൻസ് അസോസിയേഷൻ സഹായം നൽകി. നേഴ്സറി കുട്ടികൾക്ക് ഇരിക്കാൻ പ്ലാസ്റ്റിക് കസേരകളും നൽകി.

കുഞ്ഞപ്പൻ ഡോക്ടറും കുടംബവും സ്കൂൾ കെട്ടിടം പെയിൻറ് ചെയ്തു തന്നു.വത്സമ്മ ആനിക്കാട്ടിൽ.മറിയാമ്മ ടീച്ചർ,മോളി മുണ്ടമറ്റം എന്നിവർ അലമാരയും.കുട്ടികൾക്ക് കുട.കസേര ,സ്റ്റീൽ പാത്രം എന്നിവ നൽകി

അനീഷ് കാഞ്ഞിരക്കാട്ടും സ്നേഹിതരും സ്കൂളിന് വാട്ടർ ടാങ്കും പൈപ്പും നൽകി.കൂടാതെ സാമ്പത്തികമായി സഹായിച്ചവരുമുണ്ട്.

മികവുകൾ

   ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് ഗ്രേഡുകൾ നേടി.ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.

മുൻ സാരഥികൾ

മുൻ കാലങ്ങളിൽ സാരഥികളായി പലരും പ്രവർത്തിച്ചിട്ടുണ്ട്.തീർത്തും ശോചനാവസ്ഥയിൽ ആയിരുന്ന സ്കൂളിനെ പൂരോഗതിയിൽ എത്തിച്ചത് ശ്രീമതി തബീഥ സി.ഐ പ്രധാന അധ്യാപിക ആയപ്പോഴാണ്. കൂടാതെ ലോക്കൽ മാനേജർ ആയിരുന്ന റെവ. ഏബ്രഹാം സി പുളിന്തിട്ട സ്കൂളിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നേതൃത്വം നൽകി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • Hello English. മലയാളത്തിളക്കം.
  • ഗണിത വിജയം.കമ്പ്യൂട്ടർ പഠനം
  • മധുരം മലയാളം.ശ്രദ്ധ. കളിപ്പങ്ക. ഡാൻസ് പരിശീലനം. ക്വിസ് മത്സരം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ് പ്രവർത്തനങ്ങൾ

വഴികാട്ടി

തിരുവല്ല കോഴഞ്ചേരി റൂട്ടിൽ മഞ്ഞാടി ജംഗ്ഷനിൽ നിന്നും നവജീവോദയം റോഡിൽ ഒരു കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ചർച്ചിന്റെയും മൃഗാശുപത്രി യുടെയും അടുത്താണ് സ്കൂൾ.

"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.എസ്._ആമല്ലൂർ&oldid=1009678" എന്ന താളിൽനിന്ന് ശേഖരിച്ചത്