എ.എൽ.പി.എസ് കളരിക്കണ്ടി

18:13, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47225 (സംവാദം | സംഭാവനകൾ)


കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പിലാശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1925ൽ സിഥാപിതമായി.

എ.എൽ.പി.എസ് കളരിക്കണ്ടി
വിലാസം
കളരിക്കണ്ടി

എഎൽപിഎസ് കളരിക്കണ്ടി, പിലാശ്ശേരി പിഓ, കുന്നമംഗലം.
,
673571
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ8589828716
ഇമെയിൽkalarikkandyalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47225 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ അസീസ് പി.കെ
അവസാനം തിരുത്തിയത്
25-09-202047225


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
സ്കൂൾ ലോഗോ

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. അയിമ്പളത്ത് ആണ്ടി മാനേജരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1925ൽ ആരംഭിച്ചു. തുടക്കത്തിൽ 25-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ മുനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ. കെ പി സുബെെറാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. കോരൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി കെ അബ്ദുൾ അസീസ്സ് മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

കുുന്നമംഗലം പഞ്ചായത്തിലെ മുണ്ടക്കൽ, കളരിക്കണ്ടി, പടനിലം എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ജെ.ആർ. സി യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

ആൺകുട്ടികളുടെ ടോയ്ലററ് - 04 പെൺകുട്ടികളുടെ ടോയ്ലററ് - 04 ലെെബ്ററി - 01 കംമ്പയൂട്ടർ - 02 റാമ്പ് - 01 ക്ളാസ്സ് മുറികൾ -12 കളി സ്ഥലം - ഉണ്ട് ഓഫീസ്സ് മുറി - ഉണ്ട് വെെദ്ദ്യൂതി - ഉണ്ട് പാചകപ്പുര - ഉണ്ട്

മികവുകൾ

  • പ്രവേശനോത്സവം നാട്ടുകാരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ വളരെ ഗംഭീരമായി നടത്തി.
*ലൈബ്രറി നവീകരണം, പുസ്തക പ്രദർശനം, പിറന്നാളിനൊരു പുസ്തകം എന്ന പദ്ധതി ആരംഭിച്ചു. 
  • സ്കൂൾ പൊതു തിരഞ്ഞെടുപ്പ് മത്സരം, തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും ബാലറ്റ് പേപ്പറും അച്ചടിച്ച് സ്വതസിദ്ധമായ രീതിയിൽ നടത്തി.
  • സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. കുട്ടികൾ ഝാൻസി റാണി, സുഭാഷ് ചന്ദ്രബോസ്, ഗാന്ധിജി, നെഹറു എന്നിവരുടെ വേഷം കെട്ടി റാലിയിൽ അണിചേർന്നു.
  • ചിങ്ങം 1 ന് കർഷക ദിനത്തോടനുബന്ധിച്ച് പയർ, വെണ്ട, തക്കാളി, പച്ചമുളക് എന്നിവ കൃഷി ചെയ്യുകയും ഗംഭീര വിളവെടുപ്പ് നടത്തുകയും ചെയ്തു.
  • ഈ വർഷം പൂർവ്വ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് അധ്യാപകദിനത്തിൽ നടത്താൻ സാധിച്ചു.
  • ഓണാഘോഷം നാട്ടുകാരുടെയും ര&ിതാക്കളുടെയും സഹകരണത്തോടെ വിപുലമായ ഓണസ്സദ്യ, വിവിധ മത്സരങ്ങൾ എന്നിവ നടത്താൻ സാധിച്ചു.
  • സ്കൂൾതല ശാസ്തമേള, സ്കൂൾ ഫുഡ് ഫെസ്റ്റിവൽ എനനിവ ഗംഭീരമായി നടത്തുകയും ചെയ്തു.
  • സബ്ജില്ലാ ശാസ്ത്ര മേളയിൽ ​എൽ.പി. വിഭാഗത്തിൽ ഓഴറോൾ ചാന്പ്യന്മാരാകാൻ സാധിച്ചു.
  • സ്കൂളിന് സ്വന്തമായൊരു ഫുട്ബോൾ ടീം രൂപീകരിക്കുകയും മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രക‌ടനം നടത്താനും സാധിച്ചു.
  • ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾ ഗംഭീരമായി നടത്തി.
  • സ്കൂൾ പഠനയാത്ര, നിലമ്പൂർ തേക്ക് മ്യൂസിയം, ആടിയമ്പാറ സിൽസില വാട്ടർ തീം പാർക്ക് എന്നിവിടങ്ങളിൽ 110 കുട്ടികളും പി.ടി.എ യും കൂടി ആഘോഷപൂരിതമാക്കി.
  • മാർച്ച് 3 ന് നടക്കാൻ പോകുന്ന സ്കൂൾ വാർഷികദിനത്തിലേക്ക് വേണ്ട കലാപരിപാടി ഒരുക്കങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.
 
സ‍ംരക്ഷണ പ്രതി‍‍‍‍‍‍‍‍‌‌ക്ജ്ഞ

ദിനാചരണങ്ങൾ

  • 1-6-2016ന് പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ ഉൽഘാടനം ചെയ്തു.
  • 6-6-2016 ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃ&ത്തൈ വിതരണം, മുറ്റത്തൊരു കറിവേപ്പ്, ക്ലാസ്സുകളിൽ ചിത്ര രചന, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ. ഹിദേഷ് കുമാർ വൃ&ത്തൈ വിതരണം ഉൽഘാടനം ചെയ്തു.
  • 17-6-2016 ന് വായനാ വാരത്തോടനുബന്ധിച്ച് നവോദയ വായനശാലയുമായി സഹകരിച്ച് പുസ്തക പ്രദർശനം നടത്തി. പോസ്റ്റർ നിർമ്മാണം, വായനക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടന്നു. സ്കൂൾ പി.ടി.എ. , എസ്.എസ്.ജി എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
  • 27-6-2016 ന് വായനാദിന സമാപനം, പിറന്നാളിനൊരു പുസ്തകം നൽകൽ പദ്ധതി തുടങ്ങി.
  • 8-7-16 ന് ബഷീർ കൃതികൾ പരിചയപ്പെടൽ, പാത്തുമ്മയുടെ ആട് നാടകാവതരണം എന്നിവ നടത്തി.
  • 21-7-2016 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബ് ആഭിമുഖ്യത്തിൽ ചാന്ദ്ര മനുഷ്യനുമായി അഭിമുഖം, ചുമർപത്രിക, ക്വിസ് മത്സരം, ചാർച്ച് പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
  • 4-8-2016 ന് ഹിരോഷിമ നാഗസാക്കി ദിനാചരണം, ക്വിറ്റ് ഇന്ത്യ അനുസ്മരണം, തെരഞ്ഞെടുപ്പ് നടത്തിപ്പ് ചർച്ചാ ആസൂത്രണം എന്നിവ നടന്നു.
  • 5-8-16 ന് പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നു.
  • 6-8-16 ന് ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനം, ക്വിസ് മത്സരം എന്നിവ നടന്നു.
  • 8-8-16 ന് സ്കൂൾ ഇലക്ഷനിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.
  • 10-8-16 ന് ദേശീയ വിര നിർമ്മാർജ്ജന ദിനത്തിൽ വിദ്യാർത്ഥികൾക്ക് ഗുളികകൾ നൽകി.
  • 15-8-16 ന് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. പതാക ഉയർത്തൽ, വർണ്ണാഭമായ സ്വാതന്ത്ര്യദിന റാലി, പ്രസംഗ മത്സരം, കലാപരിപാടികൾ, പായസ വിതരണം എന്നിവ സംഘടിപ്പിച്ചു.
  • 17-8-16 ന് കാർഷിക ദിനാഘോഷവുമായി ബന്ധപ്പെട്ട് വിത്തു വിതരണം നടത്തി.
  • 25-8-16 ന് സ്കൂളിൽ കൃഷിയിറക്കി.
  • 5-9-2016 ന് അധ്യാപക ദിനാഘോഷത്തിൽ പൂർവ്വ അധ്യാപകരായ അശോകൻ മാസ്റ്റർ, വാസന്തി ടീച്ചർ എന്നിവരെ ആദരിക്കുകയും അധ്യാപകരുടെ കലാ മത്സരവും നടന്നു., വിദ്യാർത്ഥികൾ ക്ലാസ്സെടുത്തു.
  • 9-9-2016ന് ഓണാഘോഷ പരിപാടികൾ രാവിലെ ആരംഭിച്ചു. പൂക്കളമിടൽ, വിപുലമായ ഓണസ്സദ്യ, ഓണപ്പാട്ട് എന്നിവ നടന്നു. പഞ്ചായത്ത് മെന്പർമാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു.
  • 3-10-2016 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, ഗാന്ധിജിയുടെ സന്ദേശങ്ങൾ പരിചയപ്പെടുത്തൽ, പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും ശുചാകരണവാരത്തിൻറെ പ്രവർത്തനം ആരംഭിച്ചു.
  • 4-10-2016 ന് സ്കൂൾതല ശാസ്ത്രമേള വിപുലമായ രീതിയിൽ നടത്തി.
  • 21-10-2016 ന് സ്കൂൾതല കായിക മത്സരം നടത്തി.
  • 27-10-2016 മുതൽ 28-10-2016 വരെ ആർ.ഇ.സി. സ്കൂളിൽ നടന്ന ഉപജില്ലാ ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കുകയും എൽ.പി. ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തു.
  • 1-1-2016 ന് കേരളപ്പിറവി ദിനത്തിൽ പ്രത്യേക അസംബ്ലി ചേരുകയും അസംബ്ലിയിൽ കേരളപ്പിറവി സന്ദേശം, പ്രതിജ്ഞ എന്നിവ എടുത്തു.
  • 3-11-2016 മുതൽ 5-11-2016 വരെ പയമ്പ്ര സ്കൂളിൽ നടന്ന ഉപജില്ലാ കായിക മത്സരത്തിൽ പങ്കെടുത്തു.
  • 15-11-2016 ന് മടപ്പള്ളിയിൽ നടന്ന എൽ.പി. വിഭാഗം ശാസ്ത്രമേളയിൽ കുന്ദമംഗലം ഉപജില്ലയെ പ്രതിനിധീകര്ച്ച് പങ്കെടുത്തു.
  • 8-12-2016 ന് ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേർന്നു.
  • 3-1-2017 ന് സ്കൂളിൽ ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.
  • 15-1-2017 ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്, മുഹമ്മദൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ എൽ.പി., യു.പി. വിഭാഗത്തിൽ പങ്കെടുത്തു.
  • 27-1-2017 ന് സ്കൂൾ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി പൂർവ്വ വിദ്യാർത്തകിളുടെയും നാട്ടുകാരുടെയും സ്കൂൾ സംര&ണ പ്രതിജ്ഞ എന്നിവ നടന്നു.
  • 30-1-2017 ന് നിലമ്പൂർ തേക്ക് മ്യൂസിയം, ആടിയമ്പാറ, മഞ്ചേരിയിലെ സിൽസില വാട്ടർ തീം പാർക്ക് എന്നിവിടങ്ങളിലേക്ക് ൧൧൦ കുട്ടികളുമായി പഠനയാത്ര നടത്തി.

അദ്ധ്യാപകർ

റീജ കെ [ H M] റസിയ കെ രമണി ടി ഷീന ബാലൻ സജിൽ കുമാർ വി ആയിഷാബി പി ടി റിൻഷ യു നായർ ദിവ്യ ജസീന ടി ഷരീഫ പി കെ [ Arabic teacher]

ക്ളബുകൾ

===സയൻസ് ക്ളബ്===ഷീന ബാലൻ ===ഗണിത ക്ളബ്===ആയിഷാബി പി ടി ===ഹെൽത്ത് ക്ളബ്===സജിൽ കുമാർ വി ===ഹരിതപരിസ്ഥിതി ക്ളബ്===ജസീന ടി കാർ‍‍ഷിക ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന കാർ‍‍ഷിക വിളവ്

പ്രമാണം:Vilaveduppu.jpg
കാർ‍‍ഷിക വിളവ്

===ഹിന്ദി ക്ളബ്===റസിയ കെ ===അറബി ക്ളബ്===ഷരീഫ പി കെ ===സാമൂഹൃശാസ്ത്ര ക്ളബ്===റീജ കെ

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3274571,75.8968732|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കളരിക്കണ്ടി&oldid=1002982" എന്ന താളിൽനിന്ന് ശേഖരിച്ചത്