ജി യു പി എസ് കോണത്തുകുന്ന്

18:05, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- അഡ്മിൻ23457 (സംവാദം | സംഭാവനകൾ)
ജി യു പി എസ് കോണത്തുകുന്ന്
വിലാസം
കോണത്തുകുന്ന്

ജി .യു,പി.എസ്.കോണത്തുകുന്ന് .തൃശ്ശൂർ
,
680123
സ്ഥാപിതംതിങ്കൾ - ജൂൺ - 1913
വിവരങ്ങൾ
ഫോൺ0480 2863350
ഇമെയിൽgupskkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്23457 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവൃന്ദ .പി .വി
അവസാനം തിരുത്തിയത്
25-09-2020അഡ്മിൻ23457


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലുർ പഞ്ചായത്തിൽ തെക്കുംകര വില്ലേജിൽ കോണത്തുകുന്നു ദേശത്തുറോഡരികിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .ശ്രീ .രാവുണ്ണിമേനോൻ(കൊച്ചി മഹാരാജാവിന്റെ മുതൽ പിടിപ്പുകാരൻ ,കാരണവർ )ഗ്രാമവാസികളുടെ ചിരകാല അഭിലാഷമായിരുന്ന വിദ്യാലയമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ 68 സെന്റ് സ്ഥലം സംഭാവനയായി നൽകി . 1913ജൂൺ 16 ഈ വിദ്യാലയം ആരംഭിച്ചു .പ്രൈമറി സ്കൂൾ കരൂപ്പടന്ന എന്ന പേരിലാണ് തുടങ്ങിയത് പിന്നീട് അത് എം.എസ് .വെള്ളാങ്ങല്ലുർ ,പി .എസ് . വെള്ളാങ്ങല്ലുർ എന്നിങ്ങനെ രൂപാന്തരം പ്രാപിച്ചു, യു പി എസ് വെള്ളാങ്ങല്ലുർ ആയി ഒടുവിൽ ജി .യു . പി .എസ് കോണത്തുകുന്ന് എന്നായി മാറി .

 കൊച്ചി രാജ്യത്തെ വിദ്യാഭ്യാസ മേലദ്ധ്യ ക്ഷനായിരുന്ന ശ്രീ .മത്തായി അവറുകളുടെ കാലത്താണ് 10 മുറികളോടുകൂടിയ ഒരു സ്ഥിര കെട്ടിടം പണിതത് .ഈ വിദ്യാലയത്തിലെ പ്രഥമവിദ്യാർത്ഥി മുടവങ്കാട്ടിൽ മൊഇദീൻകുട്ടി മകൻ ഹൈദ്രോസ് ആണ്.1949 വരെ ഇംഗ്ലീഷ്മീഡിയത്തിലുള്ള നാലര ക്ലാസ് ഇവിടെ പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് അതു നിർത്തി അഞ്ചാം ക്ലാസ് തുടങ്ങി .1962 ൽ യു പി സ്കൂൾ ആയി ഉയർത്തി .1914 - 15 ൽ 60 ഉം 1915 -16ൽ 33 ഉം 1916 - 17 ൽ 73 ഉം കുട്ടികൾ പ്രേവേശനം നേടിയിട്ടുണ്ട് .ഇഷ്ടമുള്ള വേഷം ധരിച്ചുവരാൻ അവകാശമുണ്ടായിരുന്നു .പ്രേവേശനത്തിനു ഫീസും പഠനം നിറുത്തി പിന്നീട്പ്രേവേശനം നേടുന്നവർക്ക് പിഴയും നിർബന്ധമായിരുന്നു .എല്ലാ വിഷയങ്ങളിലും പാസായാൽ മാത്രമേ ക്ലാസ് കയറ്റം അനുവദിച്ചിരുന്നുള്ളു അക്കാരണത്താൽ മൂന്നാം ക്ലാസ്സിൽ എത്തുമ്പോൾ കുട്ടികൾ എഴുത്തു,വായന ഗണിതം എന്നിവയിൽ അസാധാരണ മികവ് പുലർത്തിയിരുന്നു .

== ഭൗതികസൗകര്യങ്ങൾ ==ക്ലാസ്സ് മുറികൾ -‍‍‍‍നിലവിൽ 14.

      ♦പുതിയ സ്കൂൾ കെട്ടിടത്തിൽ പ്രീപ്രൈമറി ,ഒന്ന്  ക്ലാസ്സുകളിൽ  ശീതികരണ സംവിധാനം (A/C) സജ്ജമാക്കിയിട്ടുണ്ട്.  
      ♦അതിവിശാലമായ കമ്പ്യൂട്ടർ ലാബ്  L C D പ്രൊജക്ടർ എന്നിവയും ഉണ്ട്.
      ♦ലൈബ്രറി സജ്ജീകരിക്കുന്നതിന്  സ്ഥലസൗകര്യം ലഭ്യമല്ല.എങ്കിലും ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.
      ♦മികച്ച ഫർണീച്ചറുകളോടു കൂടിയ സയൻസ് ലാബാണെങ്കിലും പരിമിതമായ സൗകര്യങ്ങളേ ഉള്ളു.
      ♦വിദ്യാലയത്തിന്റെ സുരക്ഷയും പൊതു സുരക്ഷയും കൂടി കണക്കിലെടുത്തുകൊണ്ട്  10 C C T V ക്യാമറകൾ ഒരുക്കിയിട്ടുണ്ട്.
      ♦പാചകപുര കുറച്ചുകൂടി മെച്ചപ്പെടേണ്ടതാണ്.
      ♦കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആധുനിക ടോയലിറ്റുകൾ സജ്ജമാണ്.
      ♦കുഴൽ കിണർ ,ഫിൽറ്റർ അടക്കമുള്ള  കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
      
             ഈ സംവിധാനങ്ങൾ എല്ലാം തന്നെ പൊതുജന  പങ്കാളിത്തത്തോടെ നടപ്പിലാക്കിയിട്ടുള്ളതാണ്.പഞ്ചായത്തിലെ തന്നെ എറ്റവും കൂടുതൽ കുട്ടികൾഅധ്യയനംനടത്തുന്നഈവിദ്യാലയംഭൗതികസൗകര്യങ്ങളുടെഅപര്യാപ്തതയിലുംമുന്നേറികൊണ്ടിരിക്കുകയാണ്.ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ പതിയേണ്ടത് വളരെ അത്യവശ്യം തന്നെയാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

♦ വിദ്യാലയത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ യോഗ,തായ്ക്ക്വോണ്ട, പ്രവർത്തിപരിചയം,നൃത്ത ക്ലാസുകൾ നടത്തി വരുന്നു.കൂടാതെ ♦ശാസ്ത്രവാസന പ്രോത്സാഹിപ്പിക്കന്നതിനായിശാസ്ത്രപ്രദർശനങ്ങൾ ശാസ്ത്രസാങ്കേതിക സർവകലാശാല സന്ദർശനം, ♦പരിസ്ഥിതി സംരക്ഷണ പ്രാധാന്യം ഇവ മനസ്സിലാക്കുന്നതിനായി പ്രകൃതി പഠന ക്യാമ്പ്,ഫീൽഡ് ട്രിപ്പ് എന്നിവയും ♦ദിനാ ചരണങ്ങളുടെ ഭാഗമായി പ്രശസ്തരായ വ്യക്തികളുടെ ക്ലാസുകൾ സംഘടിപ്പിക്കൽ പോസ്റ്റോഫീസ് ,ഫയർസ്റ്റേഷൻ എന്നിവ സന്ദർശിക്കൽ പരിസ്ഥിതി പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളിലേക്കുളള സന്ദർശനങ്ങൾ, ♦സ്ററാമ്പ് നാണയ പ്രദർശനങ്ങൾ ഫുട്ബോൾ ഷൂട്ടൗട്ട് വിഷയ ബന്ധിതമായ ക്വിസ് മത്സരങ്ങൾ, ♦വായന പ്രോത്സാഹിപ്പിക്കുന്നതിനായി പത്രവായന,പത്രക്വിസ് .കുട്ടികളിലെ സർഗ്ഗാത്മക ശേഷി വികസനത്തിനായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ കൂടാതെ പ്രാദേശികവാണിഎന്ന പ്രത്യേക കലാപരിപാടി,ബാലസഭകൾ എന്നിവയും നടത്തി വരുന്നു. ♦ ഗണിതശേഷി വികാസത്തിനായി ഗണിതം മധുരം ക്യാമ്പ് സംഘടിപ്പിക്കുന്നു. 3.30 നു ശേഷമുളള സമയം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരങ്ങൾ,ഗണിതത്തിന്റെ അടിസ്ഥാനാശയങ്ങൾ എന്നിവ ഉറപ്പിക്കുന്നതിനായി ക്ലാസുകൾ നടക്കുന്നു.

മുൻ സാരഥികൾ

     •കെ.കെ അപ്പുക്കുട്ടൻ  മാസ്റ്റർ(1974-1992)
     •ആമിന ടീച്ചർ(1992-1994)
     •പീറ്റർ മാസ്റ്റർ(1994-1998)
     •എൻ. യു സുബ്രഹ്മണ്യൻ മാസ്റ്റർ(1998-2006)
     •കെ.എ വർഗ്ഗീസ് മാസ്റ്റർ(2006-2016)
     •പി.വൃന്ദ  2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ജേർണലിസ്റ്റ് ജിഗീഷ്
 • ഡോ.സോണി
 • ഡോ.അഞ്ജു പി എസ്
 • ഡോ.സജീർ സി എം
 • ഡോ.മിഥുൻ മോഹൻ
 • ഡോ.ജോരിഷ വി ജെ
 • ജിത്ത് പി എസ്(മാനേജർ ഫെഡറൽ ബാങ്ക്)
 • അഫ്സൽ ടി എ (റാങ്ക് ഹോൾഡർ )

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി=={{#multimaps:10.2785,76.2110 |zoom=10}}