S.S.H.S. Memadangu

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ




S.S.H.S. Memadangu
വിലാസം
മേമടങ്ങ്

ST SEBASTIAN'S HS MEMADANGU
,
മേമടങ്ങ് പി.ഒ.
,
686672
,
എറണാകുളം ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഇമെയിൽmemadangusshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്28038 (സമേതം)
യുഡൈസ് കോഡ്32080901306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി പി ജോസ്
പി.ടി.എ. പ്രസിഡണ്ട്അജി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ രെജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji





ചരിത്രം

ഏതൊരു പ്രദേശത്തിന്റെയും വളർച്ചയുടേയും വികാസത്തിന്റെയും അടിസ്ഥാനഘടകമായി വർത്തിക്കുന്നത്‌ ആ പ്രദേശത്ത്‌ സ്ഥിതിചെയ്യുന്ന കലാലയങ്ങളായിരിക്കും. മേമ്മടങ്ങ്‌ നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്നു തങ്ങളുടെ കുട്ടികളുടെ ഉപരിപഠനത്തിന്‌ അധികം അകലെയല്ലാതൊരു ഹൈസ്‌കൂൾ എന്നത്‌ . ആ സ്വപ്‌നം യാഥാർത്ഥ്യമായത്‌ 1983 ജൂൺ മാസത്തിലാണ്‌. എറണാകുളം ജില്ലയുടേയും ഇടുക്കി ജില്ലയുടേയും സംഗമസ്ഥാനമായ മേമ്മടങ്ങിൽ സ്ഥിതിചെയ്യുന്ന സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂളിന്റെ ആദ്യകാല മാനേജർ ഫാ. ജേക്കബ്‌ വട്ടക്കാട്ടും ആദ്യ ഹെഡ്‌മാസ്‌റ്റർ ശ്രീ. റ്റി.ജെ. മാത്യുവുമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഫാ. തോമസ്‌ പിട്ടാപ്പിള്ളി, ഫാ. ജോസഫ്‌ കണ്ടത്തിൻകര, ഫാ. ജോസഫ്‌ ഇടപ്പാട്ടുകാവുങ്കൽ, ഫാ. അഗസ്റ്റിൻ പള്ളിക്കുന്നേൽ, ഫാ. സ്റ്റെൻസ്ലാവൂസ്‌ നെടുംപുറം, ഫാ. ജോർജ്‌ മുളഞ്ഞനാനി, ഫാ. സെബാസ്റ്റ്യൻ കല്ലുങ്കൽ എന്നിവർ മാനേജർമാരായും ശ്രീ. വി.പി. മത്തായി, ശ്രീമതി. സാറാമ്മ ജോസഫ്‌, ശ്രീ. വി.എൽ. ജോർജ്ജ്‌, ശ്രീ. വി.സി. ജോസഫ്‌, ശ്രീ. പി.സി. ജോണി, ശ്രീ. ജോസ്‌മഞ്ചപ്പിള്ളിൽ എന്നിവർ ഹെഡ്‌മാസ്റ്റർമാരായും ഈ സ്ഥാപനത്തെ വളർച്ചയുടെ പാതയിലൂടെ കൈപിടിച്ചു നടത്തി. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ഫാ. ജോർജ്ജ്‌ മുണ്ടക്കലും ഹെഡ്‌മാസ്റ്റർ ശ്രീ. പയസ്‌ ജോസഫുമാണ്‌. ഇവരുടെ ധീരമായ നേതൃത്വത്തിൽ സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂൾ പുരോഗതിയുടെ പാതയിലൂടെ പ്രയാണം തുടരുകയാണ്‌. വളർച്ചയുടെ നാൾവഴിയിൽ സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂളിന്‌ വിജയങ്ങളുടെ ഒരുപിടി കഥകൾ പറയാനുണ്ട്‌. അനവധി വർഷങ്ങൾ ഈ മഹത്തായ സ്ഥാപനം എസ്‌.എസ്‌.എൽ.സി. പരീക്ഷയ്‌ക്ക്‌ നൂറ്‌ ശതമാനം വിജയം കരസ്ഥമാക്കുകയുണ്ടായി. ഈ കലാലയത്തിൽ നിന്ന്‌ പഠിച്ചിറങ്ങിയവർ ഇന്ന്‌ സമൂഹത്തിന്റെ വ്യത്യസ്‌ത മണ്ഡലങ്ങളിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട്‌. ഇവരിൽ എടുത്തുപറയേണ്ട ഒരു പേരാണ്‌ സിൽജോ വി.െക. വള്ളോതടത്തിലിന്റേത്‌. 1996 ൽ സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂളിൽ നിന്ന്‌ 499 മാർക്കോടെ എസ്‌.എസ്‌.എൽ.സി പാസ്സായ ഈ മിടുക്കൻ ഇന്ന്‌ ഐ.എഫ്‌.എസ്‌. പാസ്സായി ഉന്നതമായ ഉദ്യോഗം വഹിക്കുന്നു. കലാകായികരംഗങ്ങളിലും സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂളിന്‌ നേട്ടങ്ങളുടെ നിരവധി അസുലഭ മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട്‌. അങ്ങനെ എല്ലാ രംഗങ്ങളിലും വളർച്ചയുടെ പടികൾ ചവിട്ടിക്കയറി തന്റെ യാത്ര തുടരുകയാണ്‌ ഈ സ്‌കൂൾ. സ്കൂളിനു് വാഹന സൗകര്യം ഉണ്ട്.വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം നല്കുന്നു.പത്താം ക്ലാസ്സിൽനിന്നും ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് റിവർവാലി വൈസ്മെൻക്ലബ്ബ് പാരിതോഷികം നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കോർപ്പറേറ്റ് . കോതമംഗലം ഡയോസിസ്.ഞങ്ങളുടെ രക്ഷാധികാരി മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ പിതാവാണു്.രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ..ഫാദർ സ്റ്റാൻലി കന്നേൽ ആണു്.സ്കൂൾ മാനേജർ റവ.ഫാദർ ജെയിംസ് വടക്കേക്കുടി ആണു്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

|- |1983 - 89 |ടി ജെ മാത്യു |- |1989 - 93 |മാത്യു വി വി |- |1993 - 98 |വി എൽ ജോർജ്ജ് |- |1998 - 00 |വി സി ജോസഫ് |- |2000 - 03 |പി സി ജോസഫ് |- |2003 - 05 |എം വി ജോസ് |- |2005-10 |പയസ് ജോസഫ് |- |2010-14 |ജോർജ്ജ് ‍ഡാനിയേൽ |- |2014-15 |സണ്ണി അഗസ്ററിൻ |- |2015-17 |ഇമ്മാനുവൽ കെ.ഐ |- |2017- |തങ്കച്ചൻ ഒ.ജെ ‌ അദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവർത്തനങ്ങൾ

സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.


വഴികാട്ടി

  • മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ വാഴക്കുളത്തു നിന്നും കൂത്താട്ടുകുളം റൂട്ടിൽ 3 കി.മീ ദൂരം



Map

മേൽവിലാസം

സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂൾ, മേമ്മടങ്ങ്

"https://schoolwiki.in/index.php?title=S.S.H.S._Memadangu&oldid=2535466" എന്ന താളിൽനിന്ന് ശേഖരിച്ചത്