സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും
പരിസ്ഥിതിയും മനുഷ്യനും
പരിസ്ഥിതി നശീകരണം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് ഓരോ ദിവസവും വരുന്ന മാധ്യമ വാർത്തകളിൽ ഒരു കോളത്തിൽ എങ്കിലും പരിസ്ഥിതിയെ കുറിച്ച് പരാമർശിക്കാത്ത ഒരു വാർത്ത പോലും കാണാത്ത ദിവസങ്ങളില്ല. എന്നാൽ ഇപ്പോഴും തലമുറ പരിസ്ഥിതിയെക്കുറിച്ച് ആലോചിക്കാറുണ്ടോ എന്ന് സംശയമാണ് ഓരോ ദിവസവും കഴിയുമ്പോൾ മനുഷ്യരുടെ അതിക്രമങ്ങൾ കൂടി വരികയാണ് ഇന്ന് മനുഷ്യൻ ആലോചിക്കുന്നത് എങ്ങനെ പരിസ്ഥിതിയെ നശിപ്പിക്കാം എന്നാണ് അതുവഴിയാണ് പാടം, ചതുപ്പുകൾ, മുതലായവ നികത്തി, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമിക്കുക, കാടുകൾ, മരങ്ങൾ വെട്ടി നശിപ്പിക്കുക. കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം. പാറകൾ കുന്നുകൾ ഇടിച്ചു നിരത്തുക കമ്പനികളിൽ നിന്നും വമിക്കുന്ന വിഷമയമായ പുക മൂലമുള്ള ദോഷങ്ങളും അവിടെനിന്ന് ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങളും അതുപോലെ ഇന്ന് ലോകമെമ്പാടും പ്രവർത്തിക്കുന്ന ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗങ്ങൾ അതിന്റെ മാലിന്യങ്ങൾ. വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റുകൾ സർവ ജീവജാലങ്ങളെയും കൃഷിക്കും മറ്റും ഉപയോഗിക്കുന്ന രാസ കീടനാശിനികൾ എന്നിവയുടെ അമിതമായ ഉപയോഗം പരിസ്ഥിതിയെ പൂർണമായും നശിക്കുകയാണ് ചെയ്യുന്നത് മനുഷ്യന് ഒന്നും ആലോചിക്കാതെ വൃത്തികെട്ട പ്രവർത്തികൾ ചെയ്തുകൂട്ടുന്നു. പരിസ്ഥിതിയെ നശിപ്പിക്കാൻ മനുഷ്യൻ എന്തു പ്രവൃത്തിയായാലും ചെയ്യും, അതുകൊണ്ട് തന്നെ ഈ പ്രവർത്തി എല്ലാം കണ്ടു ദൈവം ഓരോ രോഗങ്ങളും ദുരിതങ്ങളും തരുന്നത് ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന ഒരു പ്രതിസന്ധിയാണ് കൊറോണ അഥവാ കോവിഡ്-19 ലോകത്ത് ഇന്നുവരെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിൽപരം കടന്നു ഇതെല്ലാം മനുഷ്യരുടെ ആക്രാന്തത്തിനും അതിക്രമങ്ങളും ഉള്ള ശിക്ഷയാണ് ഓരോ മഹാമാരിയും. കഴിഞ്ഞവർഷം പ്രളയം ഈ വർഷം കോവിഡ്, പരിസ്ഥിതിയെ നശീകരണത്തിന് അടിമയാക്കാതെ നന്നായി പരിപാലിക്കുക. മനുഷ്യരുടെ എല്ലാ പ്രവർത്തനങ്ങളും പരിസ്ഥിതിയുടെ നന്മക്കായി ചെയ്യാം അതിക്രമങ്ങൾ അവസാനിപ്പിച്ച് പരിസ്ഥിതി സംരക്ഷിക്കാം, ഭൂമി മനുഷ്യന്റെയല്ല മനുഷ്യൻ ഭൂമിയുടെ താണ്. പച്ചപുതപ്പണിഞ് ആ കുളിരിൽ ഇനിയും മരിക്കാത്ത ഭൂമിയെ കാത്തുസംരക്ഷിക്കുന്ന പ്രകൃതിക്കായ് നമുക്ക് ഒരുമിച്ച് കൈകോർക്കാം.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം