സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. എച്ച്. എസ്. എസ് കുളത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
             കോഴിക്കോട് ജില്ലയിലെ നൻമണ്ട പഞ്ചായത്തിലെ കൊളത്തൂർ ഗ്രാമത്തിൽ 

1974 ആഗസ്റ്റ് 15 ന് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. പിന്നോക്കപ്രദേശമായ കൊളത്തൂരിൽ ഒരു ഹൈസ്കൂൾ ആരംഭിക്കണമെന്ന നാട്ടുകാരിടെ ആഗ്രഹത്തെ തുടർന്ന് സ്വാമി ഗുരൂവരാനന്ദ രക്ഷാധികാരിയായും എൻ. കെ. ഗോപാലൻകുട്ടി നായർ പ്രസിഡണ്ടായും 30-01-1970 ന് കൊളത്തൂർ എജുക്കേഷണൽ സൊസൈറ്റി സ്ഥാപിതമായി.നന്മണ്ട വില്ലേജിൽ കൊളത്തൂർ ദേശത്ത് 3 ഏക്കർ 1 സെന്റ് സ്ഥലവും സ്വാമിയുടെ നേതൃത്വത്തിൽ നാട്ടുകാർ നിർമ്മിച്ച 6 മുറികളുള്ള ഓടിട്ട കെട്ടിടവും ഗവണ്മെന്റിലേക്ക് വിട്ടുകൊടുത്തു. 1974 ആഗസ്റ്റ് 15 ന് അന്നത്തെ ബാലുശ്ശേരി മണ്ഡലം എം. എൽ. എ. ശ്രി. എ. സി. ഷണ്മുഖദാസ് കൊളത്തൂർ ഗവ‌ണ്മെന്റ് ഹൈസ്ക്കൂൾ ഉത്ഘാടനം ചെയ്തു. ശ്രി. കെ. വി. ആലി മാസ്റ്റർ ഹെഡ് മാസ്റ്റർ ഇൻ-ചാർജ് ആയി എട്ടാം തരത്തിൽ 101 വിദ്യാർത്ഥികളോടെ ഒന്നാമത്തെ ബാച്ച് ആരംഭിച്ചു. 2000-2001 വർഷത്തിൽ ഈ ഹൈസ്ക്കൂൾ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. സയൻസ്, കൊമേഴ്സ് വിഷയങ്ങൾ ഒന്നു വിതം ബാച്ച് ആണ് അനുവദിച്ചത്.