സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കായലോരസമൃദ്ധി


 വേമ്പനാടിന്റെ ഭാഗമായ കൊച്ചികായലിന്റെ സൗന്ദര്യം തുളുമ്പിനില്ക്കുന്ന നടുമുറ്റമെന്നു വിശേഷിപ്പിക്കുന്ന തേവരയുടെ ഹൃദയഭാഗത്ത് എന്റെ സ്കൂൾസ്ഥിതി ചെയ്യുന്നു. ചുറ്റും നിറഞ്ഞുനില്ക്കുന്ന വിജ്ഞാനത്തിന്റെ ഉറവിടങ്ങളും വിദ്യാപീഠങ്ങളും ഇതിന്റെ മേന്മഎടുത്തുകാട്ടുന്നു. തേവരയിലെ നാല് എയിഡഡ് സ്കൂളുകളിൽ ഏറ്റവും മികച്ചു നില്ക്കുന്നത് തേവര സേക്രഡ് ഹാർട്ട് ഹൈസ്കൂൾ തന്നെ എന്നു പറയുന്നതിൽ അഭിമാനമുണ്ട്. അതുകൊണ്ടാവണം വടക്ക് ഇടപ്പള്ളി ,പോണേക്കര ,കലൂർ മുതൽ തെക്ക് അരൂർ ,ഏലൂർ നിന്നുള്ള ധാരാളം വിദ്യാർത്ഥികൾ ഇവിടെ വിദ്യതേടിയെത്തുന്നത്. വിജ്ഞാന സമൃദ്ധിയിൽ മുങ്ങികുളിച്ചു വരാൻ തക്കവിധം സി.എം .ഐ സഭയുടെ അ ധീനതയിലുള്ള ഈസ്കൂളുകൾ തന്നെയാണ് തേവര നാടിന്റെ ഐശ്യര്യം .തേവരയെ തിലകക്കുറി ചാർത്തുന്ന പുരാവസ്തു മ്യൂസിയം അനേകം വിദേശികളുടെ സംസർഗ്ഗത്തിനിടയാക്കുന്നു.വിദേശികളുടെ സംസ്കാരവും അറിവും കൂടുതലായി തേവരയിൽ ലയിക്കുന്നു.വെയിൽസ് രാജകുമാരന്റെ ഈ അടുത്തകാലത്തുള്ള വരവോടുകൂടി ആ മ്യൂസിയം ചരിത്രപ്രസിദ്ധമായി മാറി. മരവിച്ചുകിടന്നിരുന്ന മ്യൂസിയം ഒരു സിംഹത്തെപ്പോലെ സടകുടഞ്ഞെഴുന്നേ റ്റു. ഇന്ന് വിദേശികളുടെ പ്രവാഹമാണവിടെ.വളരെ ചെറിയപ്രദേശമാണെങ്കിലും ഒത്തിരിയേറെ ജനങ്ങൾ തിങ്ങിപാർക്കുന്ന വളരെ ശാന്തവും സ്വസ്ഥവുമായ അന്തരീക്ഷം നിറഞ്ഞുനില്ക്കുന്ന സ്ഥലമാണിവിടം . ഇവിടെ വന്നു വസിക്കുന്നവർ പിന്നീട് ഇവിടംവിട്ടുപോകില്ലായെന്നത് ഈനാടിന്റെ പ്രത്യേകതയാണ്.തേവരയിലെയും നെട്ടൂർ,കുമ്പളം,മരട് ,കുണ്ടന്നൂർ,തേവരഫെറി,എന്നിവടങ്ങളിലെ മനുഷ്യരുടെ മുഴുവൻ ആരേഗ്യസംരക്ഷണ കേന്ദ്രവും കളിസ്ഥലവും തേവരകേളേജ് ഗ്രൗണ്ടും തേവര എസ്.എച്ച് ഹൈസ്കൂൾ ഗ്രൗണ്ടും ,ആണെന്നത് നിസംശയം പറയാം. എൽ.കെ.ജി,നേഴ്സറി ,ആംഗൻവാടി മുതൽ പി.ജി ഡിഗ്രി,എം.ഫിൽ വരെ തേവര നാട്ടിലുണ്ട് .അതും സി. എം.ഐ സഭയുടെ അധീനയതിൽ തന്നെ എന്നതും എടുത്തുപറയേണ്ട സവിശേഷത തന്നെ.സർവ്വമതങ്ങളുടെയും ആരാധനാലയങ്ങളും തേവരനാടിന്റെ സവിശേഷത തന്നെ.അഞ്ച് ക്രിസ്റ്റ്യൻ ദേവാലയങ്ങളും ,രണ്ട് മുസ്ലീം   മോസ്ക്കുകളും ,മൂന്ന് അമ്പലങ്ങളും തേവരനാടിനെ നിത്യവും  ഐശ്യര്യസമൃദ്ധിയിൽ നിലനിറുത്തുന്നു.ഇന്ത്യയിലെ തന്നെ ഒന്നാംകിട വിദ്യാപീഠം തേവരകേളേജ് എന്നതും തേവരയുടെ യശസ്സ് ഉയർത്തി നിർത്തുന്നു. 32ലധികം ഫ്ലാറ്റുകളും ,4 അനാഥമന്ദിരങ്ങളും,5 ക്ലിനിക്കുകളും, 1 ഹൈടെക് ലാബും ,4 ഇംഗ്ലീഷ് മെഡിക്കൽ ഷോപ്പുകളും, 4 ആയുർവ്വേദ ഹോസ്പിറ്റലുകളും ,തേവരനാടിന്റെ സമൃദ്ധിതന്നെ.