സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ പൂട്ടിലാക്കും മുൾക്കിരീടം

Schoolwiki സംരംഭത്തിൽ നിന്ന്
പൂട്ടിലാക്കും മുൾക്കിരീടം


പ്രളയത്തിനും നിപ്പയ്ക്കും ശേഷം ഒരു വിധം സമാധാനത്തോടും സന്തോഷത്തോടും കൂടിയിരിക്കുകയായിരുന്ന കേരളം ഇന്ന് ആശങ്കയുടെയും ഭീതിയുടെയും കൊടുമുടി കയറിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല കേരളത്തെ സന്ദർശിക്കാൻ പുതിയൊരു അതിഥികൂടി വന്നു 'കൊറോണ' എന്നായിരുന്നു അവളുടെ പേര് . പേരുപോലെത്തന്നെ വ്യത്യസ്തമായിരുന്നു അവളുടെ സ്വഭാവവും .യാത്രകൾ ചെയ്യാൻ ഇഷ്ടമുള്ളതു കൊണ്ടാവാം അവൾ പല സ്ഥലങ്ങളും സന്ദർശിക്കാൻ ഇടയായത് .ചൈന യായിരുന്നു ഇവളുടെ ഇഷ്ട സ്ഥലം ,എങ്കിലും കേരളം സന്ദർശിക്കാനായി ഇവളെത്തി. ദൈവത്തിൻ്റെ സ്വന്തം നാടായ കേരളം വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയങ്കരവുമാണല്ലോ ,ഇത്തരത്തിൽ കൊറോണയ്ക്കും മലയാള നാട് ഒത്തിരി ഇഷ്ടപ്പെട്ടു .കേരളത്തിലെ മുഴുവൻ ജില്ലകളും ഒന്ന് കാണണമെന്നിവൾ നിശ്ചയിച്ചു .ഇവൾ ഒറ്റയ്ക്കായിരുന്നില്ല ഇവർ ഒരു കൂട്ടമായി രുന്നു .മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടർന്നു പിടിക്കുന്ന ഇവളെ ലോകമൊന്നടങ്കം ഭയന്നിരുന്നു.2019 ഡിസംബർ മാസത്തിൽ വന്നതിനാൽ 'കോവിഡ് - 19'എന്നൊരു നാമം കിട്ടുകയും ചെയ്തു .ഇങ്ങനെ എല്ലാവരും ഒന്നടങ്കം ഭയക്കുന്ന ( കോവിഡ് - 19 ) എന്ന ഈ വൈറസ് കാരണം എല്ലാ സ്ഥലങ്ങളും നിശ്ചിത ദിവസ്സങ്ങളിലേക്ക് 'ലോക് ഡൗൺ ' ചെയ്യാൻ ഉത്തരവായി .മനുഷ്യർ സാമൂഹിക അകലം പാലിച്ച് ജീവിക്കാൻ തുടങ്ങി .സ്ഥിരവരുമാനം കൊണ്ട് ജീവിക്കുന്നവർ ജോലിയില്ലാതെ വലിയ കഷ്ടത അനുഭവിക്കുന്നു .വന്നത് അതിഥിയല്ല പൂട്ടിലാക്കുന്ന മുൾക്കിരീടമാണ് .ഇതിനു മുൻപും കേരളത്തെ സന്ദർശിക്കാനെത്തിയ അതിഥികളെ ( പ്രളയം,നിപ്പ) നല്ല രീതിയിൽ തിരിച്ചയച്ചവരാണ് കേരളം . വ്യഗ്രതയല്ല ജാഗ്രതയാണ് വേണ്ടതെന്ന യഥാർത്ഥ്യം മനസ്സിലാക്കി ജാഗ്രതയോടെയും കരുതലോടെയും കഴിയുന്ന ഈ ലോക് ഡൗൺ കാലത്ത് ഈ രോഗത്തിന്റെ തീവ്രത മനസ്സിലാക്കാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരാണ് ഒരു തരത്തിൽ ഈ വൈറസ്സിനേക്കാൾ മറ്റുള്ളവരെ കഷ്ടത്തിലാക്കുന്നത്. പൂട്ടിലാക്കുന്ന മുൾക്കിരീടമായി നമ്മുക്ക് മാറാതിരിക്കാം. രാവും പകലും ഈ രോഗത്തിന്റെ ഉൻമൂലനത്തിനായി പ്രവർത്തിക്കുന്നവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കൂ..... പ്രതിരോധിക്കൂ.

ധന്യ എ കെ
9 A സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം